Friday 18 March 2016

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.17

'കേരളാ സുന്നി'കള്‍ പറയുന്നു: ചെണ്ടകള്‍ മുട്ടികൊണ്ട് ശൈഖന്മാരുടെ  ഖബറുകള്‍ സിയാറത്ത് ചെയ്യാം. 
 

 
കേരളാ സുന്നി'കള്‍ പറയുന്നു:  "ശൈഖന്മാരുടെ  മഖ്ബറ സ്ഥലത്ത് വച്ച് ചെണ്ടമുട്ട്  ജാഇസോ, മക്റൂഹോ, വിലങ്ങേണ്ടതോ  എന്ന് അല്ലാമത്ത് റംലി(റ) തങ്ങളോട് ചോദിക്കപ്പെട്ടതിന് തുടി അല്ലാത്ത  എല്ലാ ചെണ്ടമുട്ടുകളും ഹലാലാകുന്നു. ഇരുഭാഗം വട്ടമൊത്തതും നടുകുടുങ്ങി നീളത്തിലുള്ളതുമായ തുടി മുട്ടല്‍ ഹറാമുമാകുന്നു. വിരോധത്തിന്‍റെ ചെണ്ടകള്‍ അല്ലാത്ത ചെണ്ടകള്‍ മുട്ടുന്നതിനെ വിലങ്ങപ്പെട്ടതല്ല. (സുന്നി വോയ്സ് 1979, മാര്‍ച്ച്).
 
എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു:  നബി(സ)യോ അവിടുത്തെ സഹാബത്തോ തുടി അല്ലാത്തതോ മറ്റോ ആയ ഏതെങ്കിലും ചെണ്ട മുട്ടല്‍ ഇസ്ലാമില്‍ അനുവദനീയമാക്കിയതിനോ ആ നിലക്ക്  ചെണ്ടകള്‍ മുട്ടി ഖബറുകള്‍ സിയാറത്ത്  ചെയ്തതിനോ സ്വഹീഹായ ഒരൊറ്റ രേഖ പോലും ഇസ്ലാമില്‍ ഇല്ല. സ്വന്തിഷ്ട്ത്തിനൊത്ത് പുതിയ രീതിയിലുള്ള ഇത്തരം സിയാറത്ത് നിര്‍മ്മാണം തെറ്റാണ്.
 
നബി(സ) പറയുന്നു:- " നിങ്ങള്‍ പുതുനിര്‍മ്മിതികളെ സൂക്ഷിക്കുക.കാരണം എല്ലാ പുതുനിര്‍മ്മിതികളും തെറ്റാണ്. (തിര്‍മുദി, ഇബ്നുമാജ)
 
ഇതിനെല്ലാം പുറമെ ചെണ്ടകൊട്ട് സംഗീതഉപകരണമാണ്. അത്  റസൂല്‍(സ) വിലക്കിയ കാര്യമാണ്. അവിടുന്ന് വിലക്കിയ കാര്യത്തില്‍ പറയുന്നത് കാണുക:-
"പൈശാചികമായ ധമവാദ്യങ്ങളും,കൊട്ട്, കുഴലൂത്ത് തുടങ്ങിയ സംഗീതോപകരണങ്ങള്‍ കൊണ്ടുള്ള അലാപനവുമാണ് ഒന്ന്" (ഹാകിം). ഇങ്ങിനെയുള്ള കൊട്ടുകള്‍ ഖബര്‍ സിയാറത്തിനോടനുബന്ധിച്ച് വിലക്കപ്പെട്ടതല്ല എന്ന ഫത് വ പൈശാചികം തന്നെയാണ്. ഖബര്‍സ്ഥാന്‍ ചെണ്ട കൊട്ടാനുള്ള സ്ഥലമല്ല. മരണത്തെ കുറിച്ച് മനുഷ്യന്‍ ചിന്തിച്ചു പോകുന്ന സ്ഥലമാണത്.