Wednesday 2 March 2016

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.16

'കേരളാ സുന്നി'കള്‍ പറയുന്നു: ഖബറിന്മേല്‍ എഴുതല്‍ അനുവദനീയമാണ്.
 

 
 
കേരള 'സുന്നി'കള്‍ പറയുന്നു: " വലിയ്യിന്‍റെയും ആലിമിന്‍റെയും ഖബറിന്മേല്‍ സിയാറത്ത്  ചെയ്യാപ്പെടാനും ആദരിക്കപ്പെടാനും വേണ്ടി എഴുതി വെക്കുന്നത്  കറാഹത്തില്‍ നിന്ന് ഒഴിവാണെന്ന് ബുജൈരിമി 1-495 ല്‍ രേഖപ്പെടുത്തിട്ടുമുണ്ട്." ("സുന്നി അഫ്കാര്‍. 1998 ഒക്ടോബര്‍ 14) 
 
ഇന്ന് മിക്കവാറും സുന്നി ഖബര്‍സ്ഥാനുകളില്‍ സാധാരണക്കാരുടെയും  അല്ലാത്തവരുടെയും ഖബറിന്മേല്‍ മരിച്ച ആളുകളുടെ പേരും വീട്ടുപേരും മരണതിയ്യതിയും  എഴുതിവക്കല്‍ മതമായി  മാറിയിട്ടുണ്ട്.
 
എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു:   പ്രവാചന്‍ (സ)യുടെയും സഹാബികളുടെയും കാലഘട്ടത്തില്‍ മരിച്ച മുസ്ലീംകള്‍ എല്ലാം മഹത്തുക്കള്‍  ആയിരുന്നു. എന്നിട്ട് പോലും ആദരിക്കപ്പെടാന്‍ എന്ന പേരിലോ  അല്ലാതെയോ  അവരുടെ ഖബറിന്മേല്‍ മരിച്ച ആളുടെ പേരോ,   വീട്ടുപേരോ, മരണത്തിയതിയോ മറ്റോ എഴുതിവച്ചതായ ഒരൊറ്റ മാതൃകയും സ്വഹീഹായി രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ സ്വന്തമിഷ്ടത്തിനൊത്ത് അതെല്ലാം മതത്തില്‍ അനുവദനീയമാക്കുന്നത് തെറ്റായ  കാര്യമാകുന്നു.
 
ജാബിര്‍(റ) നിവേദനം ചെയ്യുന്നു:- "ഖബര്‍ കുമ്മായമിടുന്നതും അതിന്മേല്‍ എഴുതുന്നതും എന്തെങ്കിലും വര്‍ദ്ധിപ്പിക്കുന്നതും നബി(സ) നിരോധിച്ചിട്ടുണ്ട്." (അബൂദാവൂദ്)
 
"ഖബറിന്മേല്‍ വല്ലതും എഴുതുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു."(ഇബ്നുമാജ)
 
"ഞാന്‍ നിങ്ങളോട് സംസാരിച്ചതില്‍ നിങ്ങള്‍ ഒന്നും വര്‍ദ്ധിപ്പിക്കരുത്.(അഹമദ്)