Monday 9 March 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.15

ഖബറിടത്തില്‍ നിലവിളക്ക് കത്തിക്കാമെന്ന് 'കേരളാ സുന്നി'കള്‍ പറയുന്നു.



കേരള 'സുന്നി'കള്‍ പറയുന്നു: "മഹാന്മാരുടെ മഖ്ബറകളില്‍ നിലവിളക്ക് കത്തിക്കുന്നത് വെളിച്ചത്തിന് വേണ്ടി മാത്രമല്ല, മഹാന്മാരോടുള്ള ആദരവ് കൂടി അതിന്‍റെ പിന്നിലുണ്ട്. അതുകൊണ്ടാണ് വൈദ്യുതി വെളിച്ചം ഉള്ളപ്പോഴും വിളക്ക് കത്തിക്കുന്നത്.അതനുവദനീയമാണെന്ന് മാത്രമല്ല, പുണ്ണ്യകര്‍മ്മവും കൂടിയാണ്." (സുന്നീവോയ്സ്. 1986. നവംബര്‍ 21-27)

നിലവിളക്കിനുള്ള സമസ്തയുടെ  വികല ഫത് വ





എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു: ഖബറിടത്തിലോ അല്ലതെയോ നിലവിളക്ക് കത്തിച്ചുവെക്കുന്ന ഒരേര്‍പ്പാട് തന്നെ ഇസ്ലാമിലില്ല. ഇത് ഹിന്ദുക്കളുടെ ആചാരമാണ്. ബര്‍ക്കത്തിന് വേണ്ടി ഖബറിടത്തില്‍ നിലവിളക്ക് കൊളുത്തി വെക്കുക എന്ന ഒരാചാരം പ്രവാചകന്‍(സ)യോ അവിടുത്തെ സ്വഹാബികളോ ഏതെങ്കിലും ഒരു ഖബറിടത്തില്‍ ചെയ്തതായി ഇസ്ലാമിന്‍റെ ആധികാരിക രേഖകള്‍ ആകെ മുങ്ങിത്തപ്പിയാലും കാണുകയില്ല. പില്‍കാലക്കാരായ ചില ആളുകള്‍ നല്ല കാര്യമെന്ന് സ്വയം ഊഹിച്ചു എഴുതുകയും പറയുകയും ചെയ്തതാണ് ഇവര്‍ തെളിവാക്കുന്നത് പണ്ഡിതന്മാരുടെ മനസ്സില്‍ തോനുന്ന കാര്യം മതത്തില്‍ പ്രമാണമാവുകയില്ല.

നബി(സ) പറഞ്ഞു: "നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) അതില്‍പെടാത്തത് ആരെങ്കിലും പുതിയതായി ഉണ്ടാക്കിയാല്‍ അതിനെ തള്ളപ്പെടണം." (ബുഖാരി, മുസ്‌ലീം)

"ഖബര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെയും അവിടെ പള്ളികളും വിളക്കും സ്ഥാപിക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു." (ഇബ്നു മാജ, തിര്‍മുദി, നാസാഈ, അബൂദാവൂദ്)

ഇനി തങ്ങളുടെ ചെയ്തി സുന്നത്ത് ജമാഅത്തല്ല എന്ന കാര്യം 'കേരളാ സുന്നി'കള്‍ തന്നെ അംഗീകരിക്കുന്നത് കാണുക: "പ്രവാചകന്മാര്‍, ഔലിയാക്കള്‍, രക്തസാക്ഷികള്‍, പണ്ഡിതന്മാര്‍, എന്നിവരുടെ ഖബറിലേക്ക് തിരിഞ്ഞു നില്‍ക്കലും അവിടെ ബറക്കത്തിന്നും ആദരവിന്നുമായി വിളക്ക് കത്തിക്കലും എത്ര തുച്ഛമായിട്ടാണെങ്കിലും  ഹറാമാണ്." (ഇര്‍ഷാദുല്‍ ഇബാദ് മലയാള പരിഭാഷ. പേജ്.98. കെ.വി. മുഹമ്മദ്‌ മുസ്ലിയാര്‍)