Friday 15 August 2014

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.4

പ്രാര്‍ത്ഥന അല്ലാഹുവിനോട് എന്നത് ഇബലീസിന്‍റെ പ്രമേയമോ?

കേരള 'സുന്നി'കള്‍ പറയുന്നു: "പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം സാക്ഷാല്‍ ഇബലീസിന്‍റെ പ്രമേയമാണെന്ന് സുന്നി പണ്ഡിതര്‍ വഹാബികളെ തെര്യപ്പെടുത്തി." (വഴി പിരിഞ്ഞവര്‍ക്കെന്തു പറ്റി?" പേജ് 37. ഹാശിം നഈമി. അവതാരിക. കീലത്ത് മുഹമ്മദ്‌ മാസ്റ്റര്‍)

"അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കാം എന്നതിന് തെളിവായി ധാരാളം ആയത്തുകള്‍ ഞാന്‍ ഓതി." (കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. കൊട്ടപ്പുറം സംവാദ പുസ്തകം. പേജ് 71)


എന്നാല്‍ സുന്നത്ത് ജമാഅത്ത് പറയുന്നു: "(നാഥാ!) നിനക്ക് മാത്രം ഞങ്ങള്‍ ആരാധനകളര്‍പ്പിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായാര്‍ത്ഥന നടത്തുകയും ചെയ്യുന്നു." (സൂറ: ഫാത്തിഹ.5)

"(പ്രവാചകരേ) പറയുക. എന്‍റെ നാഥനോട് മാത്രമേ ഞാന്‍ പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കു ചേര്‍ക്കുകയില്ല." (സൂറ: ജിന്ന്. 20)

തങ്ങളുടെ വാദം സുന്നത്ത് ജമാഅത്തില്‍ നിന്ന് പുറത്താണെന്ന് കേരള 'സുന്നി'കള്‍ക്ക് തന്നെയും അംഗീകരിക്കേണ്ടി വരുന്നത് കാണുക:-

"(ഫഇന്നഹും അദുവുല്ലി ഇല്ലാ രബ്ബല്‍ ആലമീന്‍) എന്ന ആയത്തില്‍ എടുത്ത് കാണിച്ച ഗുണങ്ങളുള്ള ഒരാളോട് മാത്രമേ  പ്രാര്‍ഥിക്കാവൂ എന്നുള്ളതില്‍ മുസ്‌ലീംകളില്‍ യാതൊരാള്‍ക്കും അഭിപ്രായ വ്യത്യാസമില്ല." (അല്‍ ഖൌലു സ്സദീദ് ഫീ റദ്ദിത്തൗഹീദ്. പേജ് 109. റശീദുദ്ദീന്‍  മൂസ മുസ്ലിയാര്‍). "മുസ്‌ലീംകളാവട്ടെ പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രമേ പാടുള്ളൂവെന്ന് വിശ്വസിക്കുന്നവരും വിശ്വസിച്ചവരും അപ്രകാരം പ്രവര്‍ത്തിക്കുന്നവരുമാണ്." (അതേ പുസ്തകം . പേജ് 133)

"സൃഷ്ടികളോട് സഹായം തേടുന്നതിന് പ്രാര്‍ത്ഥിചു എന്ന്‍ ആരും പറയാറില്ല. പറയാന്‍ പാടുമില്ല." (സുന്നി വോയ്സ്. 2000 ഫിബ്രവരി. 16-29)

"പ്രാര്‍ത്ഥന എന്ന അര്‍ത്ഥത്തിലുള്ള ദുആ അല്ലാഹുനോട് മാത്രമേ പാടുള്ളൂവെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല." (ഖുതുബിയ്യത്ത് പരിഭാഷയും വ്യാഖ്യാനവും. പേജ് 24,25.  പാറന്നൂര്‍ പി.പി. മുഹിയുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ )

സഹായിക്കുന്ന കാര്യത്തിലോ മറ്റേതെങ്കിലും കാര്യത്തിലോ അല്ലാഹുവിനെപ്പോലെ ആകുവാന്‍ അടിമക്ക് കഴിയില്ല. അവനെ പ്പോലെ ആയിത്തീരുവാന്‍ സൃഷ്ടികള്‍ക്ക് അല്ലാഹു കഴിവ് നല്‍കുകയുമില്ല. സൃഷ്ടികളോട് ആവാമെന്ന് ഇവര്‍ പറയുന്ന പ്രാര്‍ത്ഥന ശിര്‍ക്കാണ്‌.



Thursday 14 August 2014

Imaam Navavi(R)

ഇമാം നവവി(റ) ലഘുചരിത്രം

അബൂസക്കരിയ്യ മുഹിയുദ്ദീന്‍ യഹ് യബ്നു ശറഫ് അന്നവവി എന്നാണ് ഇമാം നവവി(റ)യുടെ പൂര്‍ണ്ണമായ പേര്. ഹിജ്റ 631-ല്‍ ഡമാസ്കസിലെ 'നവാ' എന്ന ഗ്രാമത്തില്‍ അദ്ദേഹം ജനിച്ചു. ആ സ്ഥലത്തിലേക്ക് ചേര്‍ത്തിക്കൊണ്ടാണ് അദ്ദേഹത്തെ 'നവവി' എന്ന്‍ വിളിക്കുന്നത്. സദ്‌വൃത്തനായ തന്‍റെ  പിതാവ് അദ്ദേഹത്തെ സംരക്ഷിക്കുകയും നന്നായി വളര്‍ത്തുകയും ചെയ്തു. ചെറുപ്പത്തില്‍ തന്നെ അതിയായ ബുദ്ധിശക്തിയും വിജ്ഞാന ദാഹവും പ്രകടിപ്പിച്ച തന്‍റെ കുഞ്ഞിന് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും പിതാവ് ഒരുക്കിക്കൊടുത്തു.ഹിജ്റ 649ല്‍ പിതാവ് അദ്ദേഹത്തെ ഉപരിപഠനത്തിന് ഡമാസ്കസിലേക്ക് അയച്ചു. അന്ന് അദ്ദേഹത്തിന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഡമാസ്കസ് അന്ന് മുസ്‌ലീം ലോകത്തെ ഏറ്റവും വലിയ വിജ്ഞാന കേന്ദ്രമായിരുന്നു. വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മുന്നൂറിലേറെ ഉന്നത കലാലയങ്ങളുണ്ടായിരുന്നു അന്നവിടെ അവയില്‍ പ്രധാനപ്പെട്ട ഒരു സ്ഥാപനമായിരുന്നു 'അല്‍ മദ്റസത്തുല്‍ റവാഹിയ'. ഇമാം നവവി(റ) അവിടെ ചേര്‍ന്ന് പഠനം തുടങ്ങി.

പഠനത്തില്‍ മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ മുഴുവനും. ഭക്ഷണക്രമത്തിലോ സുഖസൗകര്യങ്ങളിലോ വേണ്ടത്ര താല്പര്യം അദ്ദേഹം കാണിച്ചില്ല. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും തന്‍റെ ഗുരുനാഥന്മാരെ മുഴുവനും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. കുറഞ്ഞ കാലം കൊണ്ട് തഫ്സീര്‍(ഖുര്‍ആന്‍ വ്യാഖ്യാനം), ഹദീസ്, ഫിഖ്ഹ്)ഇസ്ലാമിക കര്‍മ്മ ശാസ്ത്രം), ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം പ്രാവീണ്യം നേടുകയും പല കൃതികളും മനപാഠമാക്കുകയും ചെയ്തു. പ്രഗല്‍ഭരായ പല പണ്ഡിതന്മാരുടെ ശിഷ്യത്വം സ്വീകരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

അദ്ദേഹം പിതാവിന്‍റെ കൂടെ ഹജ്ജിന് പോവുകയും മാസങ്ങളോളം മക്കയില്‍ താമസിക്കുകയും ചെയ്തു. പിന്നീട് ഡമാസ്കസില്‍ തിരിച്ചെത്തി. ഏതാണ്ട് ഇരുപത്തിയാറ് വര്‍ഷക്കാലം ഇമാം നവവി(റ) ഡമാസ്കസില്‍ ചിലവഴിച്ചു. അവിടെ അദ്ദേഹം അധ്യാപനത്തിലും ഗ്രന്ഥരചനയിലും മുഴുകുകയുണ്ടായി. പിന്നീടദ്ദേഹം നാട്ടിലേക്ക് തന്നെ തിരിച്ചു വന്നു. 

കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ നിരവധി പണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തഫ്സീര്‍, ഹദീസ്,ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം ഒട്ടേറെ ഗ്രന്ധങ്ങളെഴുതി. അവയില്‍ പലതും വിശ്വപ്രസിദ്ധമായവയാണ്. ഇമാം നവവി(റ)യുടെ പേരു പറയാത്തതും അദ്ദേഹത്തിടെ ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കാത്തതുമായ ഒറ്റ കര്‍മ്മ ശാസ്ത്ര ഗ്രന്ഥവും ഹദീസ് വ്യാഖ്യാന ഗ്രന്ഥവും മുസ്‌ലീം ലോകത്ത് ഇല്ലെന്ന് തന്നെ പറയാം. അത്രമാത്രം സ്ഥാനവും മഹത്വവും കര്‍മ്മശാസ്ത്രത്തിലും ഹദീസിലും കൈ വരിച്ച മഹാനാണദ്ദേഹം.

ശാഫിഈ കര്‍മ്മശാസ്ത്രത്തിലെ സ്വഹീഹുകളെ തിരഞ്ഞെടുക്കുകയും പ്രബലപ്പെടുത്തുകയും ചെയ്ത 'തര്‍ജീഹിന്‍റെ മുജ്തഹിദ്' എന്നും 'മുഫ്തി' എന്നും 'മുഹര്‍റിറുല്‍ മദ്ഹബ്' (ശാഫിഈ മദ്ഹബിന്‍റെ എഡിറ്റര്‍) എന്നുമെല്ലാം അദ്ദേഹം അറിയപ്പെടുന്നു. മാത്രമല്ല, അദ്ദേഹത്തെ കുറിച്ച് 'നാസ്വിറുല്‍ മദ്ഹബ്'(ശാഫിഈ മദ്ഹബിന്‍റെ സഹായി), 'അശ്ശാഫിഈ അസ്സ്വഗീര്‍'(ചെറിയ ശാഫിഈ), രണ്ടാം ശാഫിഈ തുടങ്ങിയ സ്ഥാനപ്പേരുകള്‍ പറയപ്പെടാറുണ്ട്.

ഇമാം നവവി(റ) മദ്ഹബുപരമായി ശാഫിഈ മദ്ഹബുകാരന്‍ മാത്രമായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ കൃതികളുടെ സ്വീകാര്യത ശാഫിഈ മദ്ഹബുകാര്‍ക്കിടയില്‍ മാത്രം പരിമിതമല്ല. ഹനഫി, ഹമ്പലി, മാലിക്കി മദ്‌ഹബുകാരും അതുപയോഗപ്പെടുത്തുകയും അതിന് ആധികാരികത കല്‍പ്പിക്കുകയും ചെയ്യാറുണ്ട്.  പ്രത്യേകിച്ച് അവര്‍ ശാഫിഈ മദ്ഹബിന്‍റെ 'മസ്അലകള്‍' ഉദ്ധരിക്കുമ്പോള്‍ നവവി(റ)യുടെ കിതാബുകളാണ് കൂടുതലായി ഉപയോഗിക്കാറുള്ളത്. 

ചുരുക്കത്തില്‍ ശാഫിഈ മദ്ഹബിലെ പില്‍ക്കാല പണ്ഡിതന്മാരുടെ കൂട്ടത്തില്‍ ആധികാരിക വാക്ക് ഇമാം നവവി(റ)യുടെതാണ് എന്നതിലും അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ ശാഫിഈ മദ്ഹബിലെആധികാരിക രേഖകളാണ് എന്നതിലും തര്‍ക്കമില്ല.

നാല്‍പത്തി അഞ്ചാം വയസ്സില്‍ അദ്ദേഹം രോഗബാധിതനാവുകയും അതേ വര്ഷം റജബ് മാസം 24ന് അദ്ദേഹം ഈ ലോകത്തോട് വിട പറയുകയും ചെയ്തു. കടുത്ത ദുഃഖത്തോടും ഞെട്ടലോടും കൂടിയാണ് മുസ്‌ലീം ലോകം അദ്ദേഹത്തിന്‍റെ മരണവാര്‍ത്ത കേട്ടത്. പക്ഷെ ആ മഹാനുഭാവന്‍ വൈജ്ഞാനികമായ നിരവധി ഗ്രന്ഥങ്ങളിലൂടെ ഇന്നും നമ്മുടെയെല്ലാം മനസ്സില്‍ ജീവിച്ചു കൊണ്ടിരിക്കുന്നു. (അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്‍റെ വിശാലമായ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ!  അമീന്‍)




കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.5

അല്ലാഹുവിനോട് ചോദിക്കാന്‍ നമുക്ക് പറ്റുകയില്ലേ? 

സുന്നത്ത് ജമാഅത്ത് പറയുന്നു: നേരിട്ട് ചോദിക്കാന്‍ ഏറ്റവും തരപ്പെട്ടവന്‍ അല്ലാഹു മാത്രമാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക:

"(ഓ മനുഷ്യരെ) നിങ്ങളുടെ നാഥന്‍ പറയുന്നു, എന്നോട് നിങ്ങള്‍ പ്രാര്‍തഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ്."(سورة المؤمنون: 60)

"എന്‍റെ അടിമകള്‍ എന്നെക്കുറിച്ച് താങ്കളോട് ചോദിച്ചാല്‍ (പറയുക)തീര്‍ച്ചയായും ഞാന്‍ സമീപസ്ഥനാണ്.പ്രാര്‍തഥിക്കുന്നവ\ന്‍റെ പ്രാര്‍ത്ഥനക്ക് ഞാന്‍ ഉത്തരം നല്‍കും."(سورة البقرة: 386)

ഖുര്‍ആന്‍ ചോദിക്കാന്‍ പഠിപ്പിച്ചതെല്ലാം അല്ലാഹുവിനോട്  നേരിട്ടാണ് താനും. ഏതാനും ഉദാഹരണങ്ങള്‍ കാണുക.

رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ 
"(എന്‍റെ രക്ഷിതാവേ, എന്നെയും എന്‍റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ ‍നിന്ന് നീ രക്ഷപ്പെടുത്തേണമേ )"  (سورة الشعراء :169)

فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ
"(എന്‍റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ.)"  (سورة القصص:21)

وَقُل رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ

"((നബിയേ,) പറയുക: എന്‍റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലോ)"  (سورة المؤمنون:118)



ലോകാവസാനം വരെയുള്ള എല്ലാ മുസ്‌ലീംകള്‍ക്കും അവലംബിക്കാന്‍ വേണ്ടിയാണ് ഈ ചോദ്യങ്ങളെല്ലാം അല്ലാഹു നമ്മെ പഠിപ്പിച്ചത് .

Wednesday 13 August 2014

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.7

വിളിക്കപ്പെടുന്നവരില്‍ ഏറ്റവും മെച്ചപ്പെട്ട നാമം മുഹിയുദ്ധീന്‍ ഷെയ്ഖ് തങ്ങളുടെതോ?




'കേരളാ സുന്നി'കള്‍ (സമസ്തക്കാര്‍) അവരുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു:  "വിളിക്കപ്പെടുന്നവരില്‍ വെച്ച് ഏറ്റവും മെച്ചപ്പെട്ട മുഹിയുദ്ധീന്‍ ഷെയ്ഖ് തങ്ങളേ." (ഖുതുബിയ്യത്ത്  പരിഭാഷയും  വ്യാഖ്യാനവും. പേജ് 10, പാറന്നൂര്‍ പി.പി. മുഹിയുദ്ധീന്‍ മുസ്ലിയാര്‍)

സുന്നത്ത് ജമാഅത്ത് പറയുന്നു: "നിങ്ങള്‍ അല്ലാഹു എന്ന് വിളിക്കുവിന്‍. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിക്കുവിന്‍. ഏത് വിളിച്ചാലും അവന് അത്യുല്‍കൃഷ്ട നാമങ്ങളുണ്ട്." (സൂറ:ഇസ്രാഅ്.110)

മുഹിയുദ്ധീന്‍ ഷെയ്ഖ് പില്‍കാലത്ത് (ഹിജ്റ 470) ബാഗ്ദാദില്‍ ജനിച്ച ഒരു വ്യക്തിയാണ്.അദ്ദേഹത്തിന്‍റെ ഈ നാമം വിളിക്കപെടുവാന്‍ മതപരമായി ഏറ്റവും പുണ്ണ്യമുള്ളതാണ് എന്നതിനോ അല്ലാഹുവിന്‍റെ അടുക്കല്‍ ഈ വ്യക്തി വിളിക്കപ്പെടാന്‍ അര്‍ഹതപ്പെട്ടതായിരിക്കുന്നുവെന്നതിനോ ഇസ്ലാമില്‍ യാതൊരു പ്രമാണവുമില്ല.പില്‍കാലക്കാരായ ആളുകള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ ഇന്ന സ്ഥാനമുണ്ടെന്ന് ഊഹിച്ചു പറയുന്നതും തദടിസ്ഥാനത്തില്‍ അവരെ വിളിക്കുന്നതും തെറ്റാണ്. ഊഹിച്ചു പറയുന്നവരെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നത് കാണുക:

"അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അനുമാനിച്ചു പറയുക മാത്രമാണ് അവര്‍ ചെയ്യുന്നത്." (സൂറ: അന്‍ആം. 116)

അല്ലാഹുവിങ്കല്‍ ഉള്ള കാര്യത്തെപറ്റി ഊഹിച്ചു പറയുന്നതും തദടിസ്ഥാനത്തില്‍ അല്ലാഹുവിങ്കല്‍ വിളിക്കപ്പെടാന്‍ ഉത്തമന്‍ എന്ന് ഫത് വ നല്‍കുന്നതും വിശ്വസിക്കുന്നതുമെല്ലാം തെറ്റ് തന്നെ.

Monday 11 August 2014

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.6

അല്ലാഹുവിന്‍റെ ഖജാന നബി(സ)യുടെ പക്കലോ?

'സുന്നി'കള്‍ പറയുന്നു: "അല്ലാഹുവിന്‍റെ ഖജാന എന്‍റെ പക്കലുണ്ട്. പക്ഷെ ഞാനത് നിങ്ങളോട് പറയുന്നില്ല." (കൊട്ടപ്പുറം സംവാദ പുസ്തകം. 2.62. ഒ.എം.തരുവണ്ണ.)  നബി(സ) പറഞ്ഞതായി ഇവര്‍ എഴുതിയതാണിത്‌.

എന്നാല്‍ സുന്നത്ത് ജമാഅത്ത് പറയുന്നു : 

قُل لَّا أَقُولُ لَكُمْ عِندِي خَزَائِنُ اللَّـهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ لَكُمْ إِنِّي مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ ۚ قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ

"(നബിയേ), പറയുക. അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്‌?".(سورة الأنعام :50)

അല്ലാഹുവിന്‍റെ ഖജാന നബി(സ)യുടെ പക്കല്‍ ഇല്ലെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അങ്ങിനെ പറയണമെന്നും ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. അല്ലാഹുവിന്‍റെ അറിവുകളെല്ലാം അടങ്ങിയതാണ് അവന്‍റെ ഖജാന. അത് നബി(സ)യുടെ പക്കലുണ്ടെന്ന് പറഞ്ഞ് അല്ലാഹുവിന്‍റെ അറിവുകളെ കൊച്ചാക്കുന്നത് ഗുരുതരമായ തെറ്റാണ്.


Sunday 10 August 2014

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍


കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍

മുഹമ്മദ്‌ നബി(സ)യും സ്വഹാബത്തുമടങ്ങുന്ന സലഫുസ്വാലിഹുകള്‍ നടന്നു നീങ്ങിയ വെളിച്ചത്തിന്‍റെ പാതയാണ് അഹ് ലുസുന്നത്തി വല്‍ ജമാഅഃ. എന്നാല്‍ ആ പാതയില്‍ നിന്നും ബഹുദൂരം അകലുകയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കൂരിരുട്ടില്‍ കഴിഞ്ഞു കൂടുകയും ചെയ്യുന്നവരാണ് ഇന്ന് ഭൂരിഭാഗമാളുകളും. നാള്‍ക്കുനാള്‍ പുതിയ ബിദ്അത്തുകളും ഖുറാഫാത്തുകളും ആകര്‍ഷണീയമായ രൂപഭാവങ്ങള്‍ പൂണ്ട് ഇസ്ലാമിന്‍റെ പേരില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. സമൂഹത്തിന് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാരാകട്ടെ അവക്കനുകൂലമായി ഫത് വകളിറക്കുകയും മണ്ണടിഞ്ഞുപോയ പല ദുരാചാരങ്ങളും വീണ്ടും കുഴിമാന്തി പുറത്തുകൊണ്ടു വരികയും ചെയ്യുന്നു.

ഇന്ന് കേരളത്തില്‍ 'സുന്നി' എന്ന ലേബലില്‍ അറിയപ്പെടുന്ന സമസ്തക്കാരും സുന്നത്ത് ജമാഅത്തും തമ്മില്‍ വിശ്വാസാചാരങ്ങളില്‍ വളരെയധികം വ്യത്യാസങ്ങളുണ്ട്. അത്തരം ചില വ്യത്യാസങ്ങള്‍ രേഖകള്‍ സഹിതം താഴെ നല്‍കുന്നു.

(അവലംബം: എം.പി.എ ഖാദിര്‍ കരുവമ്പൊയില്‍ എഴുതി, അഹ് ലുസുന്ന ബുക്സ് പ്രസിദ്ധീകരിച്ച  'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും)



കേരള 'സുന്നി'കള്‍ പറയുന്നു:
  1. കളവുകള്‍ പിമ്പറ്റാം
  2. പ്രത്യേകതയുടെ  ആകെത്തുക സ്വയം പര്യാപ്തത.
  3. -
  4. പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം ഇബ് ലീസിന്‍റെ പ്രമേയം.
  5. അല്ലാഹുവിനോട് ചോദിക്കാന്‍ നമുക്ക് പറ്റുകയില്ല.
  6. അല്ലാഹുവിന്‍റെ ഖജാന നബി(സ)യുടെ പക്കലുണ്ട്.
  7. വിളിക്കപ്പെടുന്നവരില്‍ ഏറ്റവും മെച്ചപ്പെട്ട നാമം മുഹിയുദ്ധീന്‍ ഷെയ്ഖ് തങ്ങളുടേത്.
  8. അരുവിയും  മഴയും വെള്ളവും ഒഴുക്കുന്നത്  മുഹ് യിദ്ധീന്‍ ഷെയ്ഖ്‌ ആണ്.
  9. ല്ലാഹുവിന്‍റെ അനുമതി കൂടാതെ ശൈഖ് ജീലാനി(റ)  മരിച്ചയാളെ  ജീവിപ്പിച്ചു.
  10. നബിദിനാഘോഷം നബി(സ)യുടെ കാലം മുതല്‍ക്ക് തന്നെ തുടങ്ങിയിട്ടുണ്ട്.
  11. നബിദിനാഘോഷം പ്രതിഫലാര്‍ഹാമായ ബിദ്അത്ത് ഹസനത്താകുന്നു. (പുതിയ സമയങ്ങളും ക്രമങ്ങളും നിശ്ചയിച്ചാല്‍ ബിദ്അത്ത് അടിസ്ഥാനപരമാകുന്നു)
  12. സുന്നികളുടെ ഓലിയാക്കന്മാര്‍ 'പോ കഴുതേ, കള്ളക്കഴുവേറീ' എന്നെല്ലാം സലാം മടക്കും.
  13. അല്ലാഹു ആകാശത്തിലാണ് എന്നത് ഒരു ഞെട്ടിപ്പിക്കുന്ന വാദമാണ്.
  14. ഖബര്‍ ആഘോഷ സ്ഥലമാക്കാം.
  15. ഖബറിടത്തില്‍ നിലവിളക്ക് കത്തിക്കാം.
  16. ഖബറിന്മേല്‍ എഴുതല്‍ അനുവദനീയമാണ്.
  17. ചെണ്ടകള്‍ മുട്ടികൊണ്ട് ശൈഖന്മാരുടെ  ഖബറുകള്‍ സിയാറത്ത് ചെയ്യാം. 




Thursday 31 July 2014

സമസ്ത ഇന്നലെ; ഇന്ന്

[1924 ലെ കേരള ജംഇയത്തുല്‍ ഉലമയുടെ രൂപീകരണവും 1926 ലെ സമസ്തയുടെ രൂപീകരണവും- ഒരു ലഘു വിവരണം)


1924 (കൊല്ലവര്‍ഷം 1099 മേടം 28,29,20 തിയ്യതികളില്‍) കേരള മുസ്‌ലീം ഐക്യസംഘത്തിന്‍റെ ദ്വിതീയ വാര്‍ഷിക മഹാസമ്മേളനം ആലുവയില്‍ വച്ചു ചേര്‍ന്നു. ഉലമാ യോഗാധ്യക്ഷന്‍ വേലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത് അറബികോളേജ് പ്രിന്‍സിപ്പാള്‍, ഹസ്രത്ത് മൌലാനാ മൌലവി അബ്ദുല്‍ ജബ്ബാര്‍ സാഹിബ്(മര്‍ഹൂം) അവര്‍കളായിരുന്നു.വെല്ലൂരിലെ വിഖ്യാത പണ്ഡിതന്മാരില്‍ ഒരാളായിരുന്ന മൗലാനാ അബ്ദുല്‍ റഹീം സാഹിബ്(മര്‍ഹൂം) അവര്‍കളും  മറ്റനേകം ഉലമാക്കളും ആ യോഗത്തില്‍ സംബന്ധിച്ചിരുന്നു. ആ സമ്മേളനത്തില്‍ വച്ച് ജ: ഇ. മൊയ്തു മൗലവി സാഹിബ് താഴെ കാണുന്ന പ്രമേയം അവതരിപ്പിച്ചു.

"കേരളത്തിന്‍റെ നാനാ ഭാഗങ്ങളിലുമുള്ള ഉലമാക്കളെ ഏകീകരിച്ച് ഒരു സംഘം രൂപീകരിക്കേണ്ടതാണെന്ന് ഈ  യോഗം തീരുമാനിക്കുന്നു." ഈ  പ്രമേയത്തെ ജ: എം. അബ്ദുല്‍ ഖാദിര്‍ മൗലവി, ഇ.കെ. മൗലവി പാലശ്ശേരി കമ്മു മൗലവി(കുറ്റൂര്) മുതലായവര്‍ പിന്‍താങ്ങി. അനന്തരം എം. അബ്ദുല്‍ ഖാദിര്‍ മൗലവി പ്രസിഡണ്ടും  സി. അബ്ദുള്ളകോയ തങ്ങള്‍, കെ.കെ. മുഹമ്മദ്‌ കുട്ടി മൗലവി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരുമായി കേരള ജംഇയത്തുല്‍ ഉലമ രൂപീകരിച്ചു. സെക്രട്ടറി ജ:  സി.കെ മൊയ്തീന്‍കുട്ടി മൗലവിയും അസിസ്റ്റന്റ് സെക്രട്ടറി ജ:  ഇ.കെ മൗലവി സാഹിബുമായിരുന്നു. പി.എന്‍. മുഹമ്മദ്‌ മൗലവി സാഹിബ്(പുളിക്കല്‍), പി.പി ഉണ്ണീന്‍മുഹിയിദ്ധീന്‍ കുട്ടി മൗലവി(പുളിക്കല്‍), പാലോട്ട് മുഹമ്മദ്‌ കുട്ടി ഹാജി മൗലവി(കണ്ണൂര്‍), ടി. മുഹമ്മദ് കുട്ടി മൗലവി, പി.എം. അബ്ദുല്‍ ഖാദിര്‍ മൗലവി(ഇശാഅത്ത് പത്രാധിപര്‍, കോട്ടയം) ജ:  ബി.വി കോയക്കുട്ടി തങ്ങള്‍(ചാവക്കാട് കടപ്പുറം), സി. അബ്ദുള്ള കുട്ടി മൗലവി, പാലശ്ശേരി കമ്മു മൗലവി(കറ്റൂര്‍) എന്നിവര്‍ കേരള ജംഇയത്തുല്‍ ഉലമാപ്രവര്‍ത്തകസമിതി അംഗങ്ങളായിരുന്നു.(കേരള മുസ്‌ലീം ഐക്യസംഘം ദ്വിതീയ വാര്‍ഷികയോഗ റിപ്പോര്‍ട്ട് പേജ് 40,41)

മൗലാനാ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത് അവര്‍കള്‍ കേരളാ ജംഇയത്തുല്‍ ഉലമാ സംഘടനയുടെ പ്രവര്‍ത്തനത്തിന് അഞ്ചു സുപ്രധാന കാര്യങ്ങളാണ് നിര്‍ദേശിച്ചിരുന്നത്.

  1. ചിന്നഭിന്നമായി കിടക്കുന്ന ഉലമാക്കളുടെ ഇടയില്‍ ഐക്യമുണ്ടാക്കുക.
  2. മുസ്‌ലീംകളുടെ ഇടയിലുള്ള വഴക്കുകളെ അവരുടെ വക പഞ്ചായത്ത് സ്ഥാപിച്ചു അതില്‍ വച്ചു തീരുമാനിക്കുക.
  3. "ദാറുല്‍ ഇഫ്താഹ്" (വിധി കല്‍പ്പിക്കല്‍) ഏര്‍പ്പെടുത്തുക.
  4. മുസ്‌ലീംകളുടെ ഇടയിലുള്ള മത വിരുദ്ധവും ആപല്‍ക്കരവുമായ ദുരാചാരങ്ങളെ ദൂരീകരിക്കുക.
  5. ഇസ്ലാം മത പ്രവര്‍ത്തനത്തിനായി ഉചിതമായ പ്രവര്‍ത്തികള്‍ ചെയ്യുക.(അതേ പുസ്തകം. പേജ് 34)
കേരള മുസ്‌ലീം ഐക്യ സംഘത്തിന്‍റെ മൂന്നാം വാര്‍ഷിക സമ്മേളനം കോഴിക്കോട് പട്ടണത്തില്‍ വച്ച് കൂടി. യോഗാധ്യക്ഷന്‍ ഖാന്‍ബഹാദൂര്‍ മഹമൂദ് ശംനാട് സാഹിബ്(കാസര്‍ഗോഡ്‌) അവര്‍കളായിരുന്നു. ഐക്യസംഘത്തിന്‍റെ വിരോധികളായ മുസ്ലിയാക്കളുടെ സംശയങ്ങള്‍ക്ക് ജ: ഇ.കെ മൗലവി സാഹിബ് യുക്തമായ മറുപടി നല്‍കി. ആ ചരിത്ര സംഭവം ജ: ഇ.കെ മൗലവി സാഹിബ് തന്നെ വിവരിച്ചത് കാണുക.

"ആ യോഗത്തില്‍ വച്ചു തന്നെ ആ മതപണ്ഡിതന്മാരുടെ സാന്നിദ്ധ്യത്തില്‍ പരേതനായ മഹമൂദ് ശേറുല്‍ സാഹിബ് ശത്രുക്കള്‍ ഉന്നയിച്ച ഓരോ വാദത്തെപറ്റിയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതിനെല്ലാം സംഘത്തിന്‍റെ പ്രാധിനിധ്യം വഹിച്ചുകൊണ്ട് ഇതെഴുതുന്ന ആള്‍ മറുപടി പറയുകയും ചെയ്തു. 

തദാനന്തരം എതിര്‍കക്ഷികളായ മുസ്ലിയാക്കളുടെ തലവനായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ മര്‍ഹൂം 'ഈ സംഘം അഹ് ലു സുന്നത്തിവല്‍ജമാഅത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംഘമാണെന്ന് പ്രഖ്യാപിക്കുകയും ഏ സംഘത്തെ ലോകാവസാനം വരെ നിലനിര്‍ത്തേണമേ' എന്ന് അല്ലാഹുവിനോട് യോഗത്തില്‍ വച്ച് പരസ്യമായി പ്രാര്‍ഥിക്കുകയും ചെയ്തുവെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്."(കേരള മുസ്‌ലീം ഡയറക്ടരി, പേജ് 473)

കേരള ജംഇയത്തുല്‍ ഉലമ മുസ്‌ലീം കേരളത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പല സേവനങ്ങളും അര്‍പ്പിച്ചു. കേരള മുസ്‌ലീംകളുടെ ഭൗതീകവും ആത്മീയവുമായ പുരോഗതിക്കായി അവര്‍ കനപ്പെട്ട സംഭാവനകള്‍ നല്‍കി. സമുദായത്തിന്നിടയില്‍ ദേശീയബോധം വളര്‍ത്തുന്നതിലും സംഘാംഗങ്ങള്‍ പരിഗണനാര്‍ഹാമായ പങ്കു വഹിച്ചു. മുസ്‌ലീംകള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന അന്ധവിശ്വാസാനാചാരങ്ങള്‍ക്കെതിരില്‍ അവര്‍ സന്ധിയില്ലാസമരം നടത്തി വരുന്നു. തല്‍ഫലമായി ബ്രിട്ടീഷ് അനുകൂലികളായിരുന്ന മുതലാളിമാരും യാഥാസ്ഥിതികന്മാരായ മുസ്ലിയാക്കന്മാരും പരിഭ്രാന്തരായി. 

1925 ല്‍ തന്നെ ഖാന്‍ ബഹദൂറന്മാരും ഒരു പറ്റം  മുസ്ലിയാക്കളും കേരള ജംഇയത്തുല്‍ ഉലമക്കും കേരള മുസ്‌ലീം ഐക്യസംഘത്തിനുമെതിരില്‍ കുരിശുയുദ്ധം ആരംഭിച്ചു. 1926 ജൂണ്‍ 26ന് കോഴിക്കോട് ടൌണ്‍ഹാളില്‍ വെച്ചു യാഥാസ്ഥിതിക പന്ധിതന്മാരുടേയും പൌരപ്രധാനികളുടെയും ഒരു യോഗം ചേര്‍ന്നു. സമ്മേളനാദ്ധ്യക്ഷന്‍ സയ്യിദ് ഹാശിം ചെറിയ കുഞ്ഞിക്കോയതങ്ങള്‍ അവര്‍കളായിരുന്നു. ആ യോഗത്തില്‍ വെച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപവല്‍ക്കരിച്ചത്. ഈ സംഘം സ്ഥാപകകാലം മുതല്‍ തന്നെ ബ്രിട്ടന്‍റെ അനുകൂലികള്‍ ആയിരുന്നു. മുസ്ലിങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ചിലശിര്‍ക്ക്പരമായ വിശ്വാസാചാരങ്ങളും എണ്ണമറ്റ അനാചാരങ്ങളും നിലനിര്‍ത്താനും ഈ സംഘംഅന്നുമുതല്‍ ഇന്നുവരെയും പരിശ്രമിച്ചു വരുന്നു. ഇവര്‍ 'സുന്നി' , അഹ്ലു സുന്നത്തിവല്‍ജമാഅത്ത്, 'ശാഫിഈ' മദ്ഹബ് എന്നീ വ്യാജലേബലുകളില്‍ പൌരോഹിത്യ തലപ്പാവണിഞ്ഞുജീവിക്കുകയും പ്രചരണ പരിപാടികള്‍ത്വരിതപ്പെടുത്തുകയുംചെയ്യുന്നു. ഇപ്പോള്‍ ഇ.കെ- കാന്തപുരം ഗ്രൂപ്പ് തിരിഞ്ഞു തൊഴുത്തില്‍ കുത്തും അടിപിടിയും കത്തിക്കുത്തും മദ്രസ്സ-പള്ളി പൂട്ടലും മറ്റുംനടത്തുന്നു ഈ പുരോഹിത സൊസൈറ്റി!

 കേരള മുസ്‌ലിങ്ങളുടെ മതപരവും ദേശീയവും വിദ്യാഭ്യാസപരവും സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനത്തിനു മുമ്പില്‍ സമസ്തക്കാര്‍ എക്കാലത്തും വിലങ്ങുതടിയായിരുന്നുവെന്നത് ചരിത്ര യാഥാര്‍ത്ഥ്യം മാത്രമാണ്. അധികാര വര്‍ഗ്ഗക്കാരായ ഇംഗ്ലീഷുകാര്‍ ഇന്ത്യ വിടരുതെന്നായിരുന്നുഈ യാഥാസ്ഥിക ഉലമാക്കള്‍ ആഗ്രഹിച്ചിരുന്നത്. ബ്രിട്ടന്‍ ഈ അറുപിന്തിരിപ്പന്‍ ഉലമാ സംഘത്തെ ഉറപ്പിച്ചു നിര്‍ത്താനും വളര്‍ത്താനും ബോധപൂര്‍വ്വം ശ്രമിച്ചു. ഖാന്‍ ബഹദൂര്‍മാരുടെ താളത്തിനൊത്ത് തുള്ളുന്ന പണ്ഡിതന്‍മാരായിരുന്നുസമസ്തയുടെ സ്ഥാപകനേതാക്കള്‍.