Friday 9 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.8

അരുവിയും  മഴയും വെള്ളവും ഒഴുക്കുന്നതാര്?



കേരള 'സുന്നി'കള്‍ പറയുന്നു: "ആകാശഭൂമികളുടെ ഖുതുബും (കേന്ദ്രബിന്ദു) ഗൗസുമായ മഹാനവര്‍കളെ! ആകാശലോകത്തും ഭൂമിലോകത്തുമുള്ളവര്‍ക്ക് ഉപകാരപ്രദമായ അരുവിയും മഴയും വെള്ളവും ഒഴുക്കുന്ന മഹാനെ." (ഖുത്വുബിയത്ത് പരിഭാഷയും വ്യാഖ്യാനവും. പേജ് 10.  പാറന്നൂര്‍ പി.പി. മുഹ് യിദ്ധീന്‍ കുട്ടി മുസ്ലിയാര്‍ )

മുഹ് യിദ്ധീന്‍ ശൈഖാണ് പോലും ആകാശലോകത്തും  ഭൂമിലോകത്തുമുള്ളവര്‍ക്ക് ആവശ്യമായ അരുവിയും  മഴയും വെള്ളവും ഒഴുക്കുന്നത്.

എന്നാല്‍ സുന്നത്ത് ജമാഅത്ത് പറയുന്നു: അരുവിയും മഴയും വെള്ളവും ഒഴുക്കുന്നവന്‍ അല്ലാഹുവാണ്. മറ്റാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ല. ഖുര്‍ആന്‍ പറയുന്നത് കാണുക: 

"ആകാശത്ത് നിന്ന് മഴ വര്‍ഷിപ്പിച്ചതും അവന്‍ തന്നെയാണ്. എന്നിട്ട് മഴ മൂലം (മുളക്കുന്ന) എല്ലാ വസ്തുക്കളുടെയും മുളകളെ നാം പുറത്തേക്ക് കൊണ്ടു വന്നു. അങ്ങിനെ നാം അതില്‍ നിന്ന് പച്ച (ഇലകളും ശാഖകളും) ഉല്‍പ്പാദിപ്പിച്ചു." (സൂറഃ  അന്‍ആം.17)

"അവന്‍ ആകാശത്ത് നിന്ന് മഴ വര്‍ഷിപ്പിക്കുകയും അങ്ങിനെ മലഞ്ചെരുവുകളില്‍ അതിന്‍റെ കണക്കനുസരിച്ച് വെള്ളം ഒഴുക്കുകയും അപ്പോള്‍ ആ ഒഴുക്ക് പൊങ്ങി വരുന്ന നരയെ വഹിച്ച് കൊണ്ട് പോവുകയും ചെയ്യുന്നു." (സൂറഃ  റഅ്ദ്. 17)

"ഭൂമിയെ പരത്തുകയും അതില്‍ ഉറച്ച പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തത് അവനാണ്." (സൂറഃ  റഅ്ദ്. 3)

ഇതിലൊന്നും മുഹ് യിദ്ധീന്‍ ശൈഖിനോ മറ്റേതെങ്കിലും സ്രിഷ്ടികള്‍ക്കോ യാതൊരു പങ്കുമില്ല. ശൈഖിന്‍റെ  അവസ്ഥ അല്ലാഹുവിന്‍റെ അടുക്കല്‍ എങ്ങിനെയാണെന്ന്  പറയാന്‍ പോലും ഒരാള്‍ക്കും സാധ്യമല്ല.