Friday 15 August 2014

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.4

പ്രാര്‍ത്ഥന അല്ലാഹുവിനോട് എന്നത് ഇബലീസിന്‍റെ പ്രമേയമോ?

കേരള 'സുന്നി'കള്‍ പറയുന്നു: "പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം സാക്ഷാല്‍ ഇബലീസിന്‍റെ പ്രമേയമാണെന്ന് സുന്നി പണ്ഡിതര്‍ വഹാബികളെ തെര്യപ്പെടുത്തി." (വഴി പിരിഞ്ഞവര്‍ക്കെന്തു പറ്റി?" പേജ് 37. ഹാശിം നഈമി. അവതാരിക. കീലത്ത് മുഹമ്മദ്‌ മാസ്റ്റര്‍)

"അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ഥിക്കാം എന്നതിന് തെളിവായി ധാരാളം ആയത്തുകള്‍ ഞാന്‍ ഓതി." (കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. കൊട്ടപ്പുറം സംവാദ പുസ്തകം. പേജ് 71)


എന്നാല്‍ സുന്നത്ത് ജമാഅത്ത് പറയുന്നു: "(നാഥാ!) നിനക്ക് മാത്രം ഞങ്ങള്‍ ആരാധനകളര്‍പ്പിക്കുകയും നിന്നോട് മാത്രം ഞങ്ങള്‍ സഹായാര്‍ത്ഥന നടത്തുകയും ചെയ്യുന്നു." (സൂറ: ഫാത്തിഹ.5)

"(പ്രവാചകരേ) പറയുക. എന്‍റെ നാഥനോട് മാത്രമേ ഞാന്‍ പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കു ചേര്‍ക്കുകയില്ല." (സൂറ: ജിന്ന്. 20)

തങ്ങളുടെ വാദം സുന്നത്ത് ജമാഅത്തില്‍ നിന്ന് പുറത്താണെന്ന് കേരള 'സുന്നി'കള്‍ക്ക് തന്നെയും അംഗീകരിക്കേണ്ടി വരുന്നത് കാണുക:-

"(ഫഇന്നഹും അദുവുല്ലി ഇല്ലാ രബ്ബല്‍ ആലമീന്‍) എന്ന ആയത്തില്‍ എടുത്ത് കാണിച്ച ഗുണങ്ങളുള്ള ഒരാളോട് മാത്രമേ  പ്രാര്‍ഥിക്കാവൂ എന്നുള്ളതില്‍ മുസ്‌ലീംകളില്‍ യാതൊരാള്‍ക്കും അഭിപ്രായ വ്യത്യാസമില്ല." (അല്‍ ഖൌലു സ്സദീദ് ഫീ റദ്ദിത്തൗഹീദ്. പേജ് 109. റശീദുദ്ദീന്‍  മൂസ മുസ്ലിയാര്‍). "മുസ്‌ലീംകളാവട്ടെ പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രമേ പാടുള്ളൂവെന്ന് വിശ്വസിക്കുന്നവരും വിശ്വസിച്ചവരും അപ്രകാരം പ്രവര്‍ത്തിക്കുന്നവരുമാണ്." (അതേ പുസ്തകം . പേജ് 133)

"സൃഷ്ടികളോട് സഹായം തേടുന്നതിന് പ്രാര്‍ത്ഥിചു എന്ന്‍ ആരും പറയാറില്ല. പറയാന്‍ പാടുമില്ല." (സുന്നി വോയ്സ്. 2000 ഫിബ്രവരി. 16-29)

"പ്രാര്‍ത്ഥന എന്ന അര്‍ത്ഥത്തിലുള്ള ദുആ അല്ലാഹുനോട് മാത്രമേ പാടുള്ളൂവെന്നതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല." (ഖുതുബിയ്യത്ത് പരിഭാഷയും വ്യാഖ്യാനവും. പേജ് 24,25.  പാറന്നൂര്‍ പി.പി. മുഹിയുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ )

സഹായിക്കുന്ന കാര്യത്തിലോ മറ്റേതെങ്കിലും കാര്യത്തിലോ അല്ലാഹുവിനെപ്പോലെ ആകുവാന്‍ അടിമക്ക് കഴിയില്ല. അവനെ പ്പോലെ ആയിത്തീരുവാന്‍ സൃഷ്ടികള്‍ക്ക് അല്ലാഹു കഴിവ് നല്‍കുകയുമില്ല. സൃഷ്ടികളോട് ആവാമെന്ന് ഇവര്‍ പറയുന്ന പ്രാര്‍ത്ഥന ശിര്‍ക്കാണ്‌.