വിളിക്കപ്പെടുന്നവരില്‍ ഏറ്റവും മെച്ചപ്പെട്ട നാമം മുഹിയുദ്ധീന്‍ ഷെയ്ഖ് തങ്ങളുടെതോ?
'കേരളാ സുന്നി'കള്‍ (സമസ്തക്കാര്‍) അവരുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു: "വിളിക്കപ്പെടുന്നവരില്‍ വെച്ച് ഏറ്റവും മെച്ചപ്പെട്ട മുഹിയുദ്ധീന്‍ ഷെയ്ഖ് തങ്ങളേ." (ഖുതുബിയ്യത്ത് പരിഭാഷയും വ്യാഖ്യാനവും. പേജ് 10, പാറന്നൂര്‍ പി.പി. മുഹിയുദ്ധീന്‍ മുസ്ലിയാര്‍)

സുന്നത്ത് ജമാഅത്ത് പറയുന്നു: "നിങ്ങള്‍ അല്ലാഹു എന്ന് വിളിക്കുവിന്‍. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിക്കുവിന്‍. ഏത് വിളിച്ചാലും അവന് അത്യുല്‍കൃഷ്ട നാമങ്ങളുണ്ട്." (സൂറ:ഇസ്രാഅ്.110)
മുഹിയുദ്ധീന്‍ ഷെയ്ഖ് പില്‍കാലത്ത് (ഹിജ്റ 470) ബാഗ്ദാദില്‍ ജനിച്ച ഒരു വ്യക്തിയാണ്.അദ്ദേഹത്തിന്‍റെ ഈ നാമം വിളിക്കപെടുവാന്‍ മതപരമായി ഏറ്റവും പുണ്ണ്യമുള്ളതാണ് എന്നതിനോ അല്ലാഹുവിന്‍റെ അടുക്കല്‍ ഈ വ്യക്തി വിളിക്കപ്പെടാന്‍ അര്‍ഹതപ്പെട്ടതായിരിക്കുന്നുവെന്നതിനോ ഇസ്ലാമില്‍ യാതൊരു പ്രമാണവുമില്ല.പില്‍കാലക്കാരായ ആളുകള്‍ക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ ഇന്ന സ്ഥാനമുണ്ടെന്ന് ഊഹിച്ചു പറയുന്നതും തദടിസ്ഥാനത്തില്‍ അവരെ വിളിക്കുന്നതും തെറ്റാണ്. ഊഹിച്ചു പറയുന്നവരെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നത് കാണുക:
"അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അനുമാനിച്ചു പറയുക മാത്രമാണ് അവര്‍ ചെയ്യുന്നത്." (സൂറ: അന്‍ആം. 116)
അല്ലാഹുവിങ്കല്‍ ഉള്ള കാര്യത്തെപറ്റി ഊഹിച്ചു പറയുന്നതും തദടിസ്ഥാനത്തില്‍ അല്ലാഹുവിങ്കല്‍ വിളിക്കപ്പെടാന്‍ ഉത്തമന്‍ എന്ന് ഫത് വ നല്‍കുന്നതും വിശ്വസിക്കുന്നതുമെല്ലാം തെറ്റ് തന്നെ.