Friday 18 March 2016

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.17

'കേരളാ സുന്നി'കള്‍ പറയുന്നു: ചെണ്ടകള്‍ മുട്ടികൊണ്ട് ശൈഖന്മാരുടെ  ഖബറുകള്‍ സിയാറത്ത് ചെയ്യാം. 
 

 
കേരളാ സുന്നി'കള്‍ പറയുന്നു:  "ശൈഖന്മാരുടെ  മഖ്ബറ സ്ഥലത്ത് വച്ച് ചെണ്ടമുട്ട്  ജാഇസോ, മക്റൂഹോ, വിലങ്ങേണ്ടതോ  എന്ന് അല്ലാമത്ത് റംലി(റ) തങ്ങളോട് ചോദിക്കപ്പെട്ടതിന് തുടി അല്ലാത്ത  എല്ലാ ചെണ്ടമുട്ടുകളും ഹലാലാകുന്നു. ഇരുഭാഗം വട്ടമൊത്തതും നടുകുടുങ്ങി നീളത്തിലുള്ളതുമായ തുടി മുട്ടല്‍ ഹറാമുമാകുന്നു. വിരോധത്തിന്‍റെ ചെണ്ടകള്‍ അല്ലാത്ത ചെണ്ടകള്‍ മുട്ടുന്നതിനെ വിലങ്ങപ്പെട്ടതല്ല. (സുന്നി വോയ്സ് 1979, മാര്‍ച്ച്).
 
എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു:  നബി(സ)യോ അവിടുത്തെ സഹാബത്തോ തുടി അല്ലാത്തതോ മറ്റോ ആയ ഏതെങ്കിലും ചെണ്ട മുട്ടല്‍ ഇസ്ലാമില്‍ അനുവദനീയമാക്കിയതിനോ ആ നിലക്ക്  ചെണ്ടകള്‍ മുട്ടി ഖബറുകള്‍ സിയാറത്ത്  ചെയ്തതിനോ സ്വഹീഹായ ഒരൊറ്റ രേഖ പോലും ഇസ്ലാമില്‍ ഇല്ല. സ്വന്തിഷ്ട്ത്തിനൊത്ത് പുതിയ രീതിയിലുള്ള ഇത്തരം സിയാറത്ത് നിര്‍മ്മാണം തെറ്റാണ്.
 
നബി(സ) പറയുന്നു:- " നിങ്ങള്‍ പുതുനിര്‍മ്മിതികളെ സൂക്ഷിക്കുക.കാരണം എല്ലാ പുതുനിര്‍മ്മിതികളും തെറ്റാണ്. (തിര്‍മുദി, ഇബ്നുമാജ)
 
ഇതിനെല്ലാം പുറമെ ചെണ്ടകൊട്ട് സംഗീതഉപകരണമാണ്. അത്  റസൂല്‍(സ) വിലക്കിയ കാര്യമാണ്. അവിടുന്ന് വിലക്കിയ കാര്യത്തില്‍ പറയുന്നത് കാണുക:-
"പൈശാചികമായ ധമവാദ്യങ്ങളും,കൊട്ട്, കുഴലൂത്ത് തുടങ്ങിയ സംഗീതോപകരണങ്ങള്‍ കൊണ്ടുള്ള അലാപനവുമാണ് ഒന്ന്" (ഹാകിം). ഇങ്ങിനെയുള്ള കൊട്ടുകള്‍ ഖബര്‍ സിയാറത്തിനോടനുബന്ധിച്ച് വിലക്കപ്പെട്ടതല്ല എന്ന ഫത് വ പൈശാചികം തന്നെയാണ്. ഖബര്‍സ്ഥാന്‍ ചെണ്ട കൊട്ടാനുള്ള സ്ഥലമല്ല. മരണത്തെ കുറിച്ച് മനുഷ്യന്‍ ചിന്തിച്ചു പോകുന്ന സ്ഥലമാണത്.
 
 

Wednesday 2 March 2016

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.16

'കേരളാ സുന്നി'കള്‍ പറയുന്നു: ഖബറിന്മേല്‍ എഴുതല്‍ അനുവദനീയമാണ്.
 

 
 
കേരള 'സുന്നി'കള്‍ പറയുന്നു: " വലിയ്യിന്‍റെയും ആലിമിന്‍റെയും ഖബറിന്മേല്‍ സിയാറത്ത്  ചെയ്യാപ്പെടാനും ആദരിക്കപ്പെടാനും വേണ്ടി എഴുതി വെക്കുന്നത്  കറാഹത്തില്‍ നിന്ന് ഒഴിവാണെന്ന് ബുജൈരിമി 1-495 ല്‍ രേഖപ്പെടുത്തിട്ടുമുണ്ട്." ("സുന്നി അഫ്കാര്‍. 1998 ഒക്ടോബര്‍ 14) 
 
ഇന്ന് മിക്കവാറും സുന്നി ഖബര്‍സ്ഥാനുകളില്‍ സാധാരണക്കാരുടെയും  അല്ലാത്തവരുടെയും ഖബറിന്മേല്‍ മരിച്ച ആളുകളുടെ പേരും വീട്ടുപേരും മരണതിയ്യതിയും  എഴുതിവക്കല്‍ മതമായി  മാറിയിട്ടുണ്ട്.
 
എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു:   പ്രവാചന്‍ (സ)യുടെയും സഹാബികളുടെയും കാലഘട്ടത്തില്‍ മരിച്ച മുസ്ലീംകള്‍ എല്ലാം മഹത്തുക്കള്‍  ആയിരുന്നു. എന്നിട്ട് പോലും ആദരിക്കപ്പെടാന്‍ എന്ന പേരിലോ  അല്ലാതെയോ  അവരുടെ ഖബറിന്മേല്‍ മരിച്ച ആളുടെ പേരോ,   വീട്ടുപേരോ, മരണത്തിയതിയോ മറ്റോ എഴുതിവച്ചതായ ഒരൊറ്റ മാതൃകയും സ്വഹീഹായി രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ സ്വന്തമിഷ്ടത്തിനൊത്ത് അതെല്ലാം മതത്തില്‍ അനുവദനീയമാക്കുന്നത് തെറ്റായ  കാര്യമാകുന്നു.
 
ജാബിര്‍(റ) നിവേദനം ചെയ്യുന്നു:- "ഖബര്‍ കുമ്മായമിടുന്നതും അതിന്മേല്‍ എഴുതുന്നതും എന്തെങ്കിലും വര്‍ദ്ധിപ്പിക്കുന്നതും നബി(സ) നിരോധിച്ചിട്ടുണ്ട്." (അബൂദാവൂദ്)
 
"ഖബറിന്മേല്‍ വല്ലതും എഴുതുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു."(ഇബ്നുമാജ)
 
"ഞാന്‍ നിങ്ങളോട് സംസാരിച്ചതില്‍ നിങ്ങള്‍ ഒന്നും വര്‍ദ്ധിപ്പിക്കരുത്.(അഹമദ്)
 
 
 
 

Monday 9 March 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.15

ഖബറിടത്തില്‍ നിലവിളക്ക് കത്തിക്കാമെന്ന് 'കേരളാ സുന്നി'കള്‍ പറയുന്നു.



കേരള 'സുന്നി'കള്‍ പറയുന്നു: "മഹാന്മാരുടെ മഖ്ബറകളില്‍ നിലവിളക്ക് കത്തിക്കുന്നത് വെളിച്ചത്തിന് വേണ്ടി മാത്രമല്ല, മഹാന്മാരോടുള്ള ആദരവ് കൂടി അതിന്‍റെ പിന്നിലുണ്ട്. അതുകൊണ്ടാണ് വൈദ്യുതി വെളിച്ചം ഉള്ളപ്പോഴും വിളക്ക് കത്തിക്കുന്നത്.അതനുവദനീയമാണെന്ന് മാത്രമല്ല, പുണ്ണ്യകര്‍മ്മവും കൂടിയാണ്." (സുന്നീവോയ്സ്. 1986. നവംബര്‍ 21-27)

നിലവിളക്കിനുള്ള സമസ്തയുടെ  വികല ഫത് വ





എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു: ഖബറിടത്തിലോ അല്ലതെയോ നിലവിളക്ക് കത്തിച്ചുവെക്കുന്ന ഒരേര്‍പ്പാട് തന്നെ ഇസ്ലാമിലില്ല. ഇത് ഹിന്ദുക്കളുടെ ആചാരമാണ്. ബര്‍ക്കത്തിന് വേണ്ടി ഖബറിടത്തില്‍ നിലവിളക്ക് കൊളുത്തി വെക്കുക എന്ന ഒരാചാരം പ്രവാചകന്‍(സ)യോ അവിടുത്തെ സ്വഹാബികളോ ഏതെങ്കിലും ഒരു ഖബറിടത്തില്‍ ചെയ്തതായി ഇസ്ലാമിന്‍റെ ആധികാരിക രേഖകള്‍ ആകെ മുങ്ങിത്തപ്പിയാലും കാണുകയില്ല. പില്‍കാലക്കാരായ ചില ആളുകള്‍ നല്ല കാര്യമെന്ന് സ്വയം ഊഹിച്ചു എഴുതുകയും പറയുകയും ചെയ്തതാണ് ഇവര്‍ തെളിവാക്കുന്നത് പണ്ഡിതന്മാരുടെ മനസ്സില്‍ തോനുന്ന കാര്യം മതത്തില്‍ പ്രമാണമാവുകയില്ല.

നബി(സ) പറഞ്ഞു: "നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) അതില്‍പെടാത്തത് ആരെങ്കിലും പുതിയതായി ഉണ്ടാക്കിയാല്‍ അതിനെ തള്ളപ്പെടണം." (ബുഖാരി, മുസ്‌ലീം)

"ഖബര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെയും അവിടെ പള്ളികളും വിളക്കും സ്ഥാപിക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു." (ഇബ്നു മാജ, തിര്‍മുദി, നാസാഈ, അബൂദാവൂദ്)

ഇനി തങ്ങളുടെ ചെയ്തി സുന്നത്ത് ജമാഅത്തല്ല എന്ന കാര്യം 'കേരളാ സുന്നി'കള്‍ തന്നെ അംഗീകരിക്കുന്നത് കാണുക: "പ്രവാചകന്മാര്‍, ഔലിയാക്കള്‍, രക്തസാക്ഷികള്‍, പണ്ഡിതന്മാര്‍, എന്നിവരുടെ ഖബറിലേക്ക് തിരിഞ്ഞു നില്‍ക്കലും അവിടെ ബറക്കത്തിന്നും ആദരവിന്നുമായി വിളക്ക് കത്തിക്കലും എത്ര തുച്ഛമായിട്ടാണെങ്കിലും  ഹറാമാണ്." (ഇര്‍ഷാദുല്‍ ഇബാദ് മലയാള പരിഭാഷ. പേജ്.98. കെ.വി. മുഹമ്മദ്‌ മുസ്ലിയാര്‍)






Monday 26 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.14

ഖബര്‍ ആഘോഷ സ്ഥലമാക്കാം


കേരള 'സുന്നി'കള്‍ പറയുന്നു: "മരണപ്പെട്ടു കിടക്കുന്ന മഹാത്മാവിന്‍റ ആണ്ട് ആഘോഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ നേര്‍ച്ചയെന്ന് എത്ര പേര്‍ക്കറിയാം. നേര്‍ച്ചസ്ഥലത്ത് ഇങ്ങനെയൊരു മഹാത്മാവ് മറപ്പെട്ടു കിടക്കുന്നത് തന്നെ ഇന്നത്തെ യുവതലമുറ അറിയണമെന്നില്ല." (സെന്‍സിംഗ്. 1996  ഡിസംബര്‍)

എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു: മുസ്ലീമായ ഒരാള്‍ മരിച്ചതിന് ആഘോഷം കൊണ്ടാടുന്നത് നീചമായ പ്രവര്‍ത്തിയാണ്. ഖബര്‍സ്ഥാന്‍ ഉത്സവപ്പറമ്പാക്കുന്ന ഏര്‍പ്പാട് നബി(സ)യും നബി(സ)യും അവിടത്തെ സഹാബത്തും പഠിപ്പിച്ചിട്ടില്ല. നബി(സ) പറഞ്ഞു: "എന്‍റെ ഖബര്‍ നിങ്ങള്‍ ആഘോഷ സ്ഥലമാക്കരുത്." (അബൂദാവൂദ്) 

സുന്നത്ത് ജമാഅത്തിന് നിരക്കുന്നതല്ല മരണം ആഘോഷിക്കുന്നതെന്ന യാഥാര്‍ത്ഥ്യം  'കേരളാ സുന്നികളും' അംഗീകരിക്കേണ്ടി വരുന്നു: "സാധാരണ മരണം ഒരു ദുഖ സംഭവമാണ്.എല്ലാവരും എന്നെങ്കിലും മരിക്കും. എന്ന് വച്ച് മരണം ആരും ആഘോഷിക്കാറില്ല." (സുന്നി അഫ്കാര്‍. 2005,  ആഗസ്റ്റ്‌.17)  "നബി(സ)യുടെ വഫാത്ത് നമുക്ക് ഏറ്റവും വലിയ മുസ്വീ ബത്തുമാണ്.(അല്‍ബഹ്ജത്തുസ്സനിയ്യ. പേജ് 16)

Saturday 24 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.13

അല്ലാഹു ആകാശത്തിലാണ് എന്നത് ഒരു ഞെട്ടിപ്പിക്കുന്ന വാദമാണ്


കേരള 'സുന്നി'കള്‍ പറയുന്നു: "വഹാബികളുടെ ഞെട്ടിപ്പിക്കുന്ന വാദങ്ങള്‍. അള്ളാഹു ആകാശത്തിലാണ്. (അല്‍ മനാര്‍. ഏപ്രില്‍ 2005.  പേജ് 50)"    (വിചാരണ 2007. ഫെബ്രവരി)

എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു:  "ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെ പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?" (സൂറഃ മുല്‍ക്ക്. 16) ഖുര്‍ആന്‍ ഇവിടെ അല്ലാഹുവിനെ പറ്റി പറഞ്ഞത് ആകാശത്തുള്ളവന്‍ എന്നാണ്. വീണ്ടും കാണുക. "അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു." (സൂറഃ സജദ. 5)

അല്ലാഹു ആകാശത്തിലാണ് എന്ന യാഥാര്‍ത്ഥ്യം 'കേരളാ സുന്നികളും' അംഗീകരിക്കേണ്ടി വരുന്നു:-  "അകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയിലേക്ക്‌ ആഴ്ത്തിക്കളയുകയും അന്നേരം ഭൂമി വിറക്കുകയും ചെയ്യില്ലെന്ന് നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണോ? അല്ല. ആകാശത്തുള്ളവന്‍ നിങ്ങളുടെ മേല്‍ ചരല്‍കാറ്റായക്കില്ലെന്ന് നിങ്ങള്‍ സമാധാനപ്പെടുകയാണോ?" (അല്‍ മുല്‍ക്ക് 16-17).   (രിസാല ഖുര്‍ആന്‍ പതിപ്പ്. 2007 സെപ്തംബര്‍)

"ഒരിക്കല്‍ ഒരാള്‍ക്ക് ഒരു മുസ്ലിമത്തായ വെള്ളാട്ടിയെ സ്വതന്ത്രയാക്കേണ്ട ആവശ്യം നേരിട്ടപ്പോള്‍ അയാള്‍ ഒരു മൂഡയായ ഹിബ്സിപ്പെണ്ണിനെ രസൂലിന്‍റെ സന്നിധിയില്‍ കൊണ്ടു ചെന്നു.അവള്‍ മുസ്‌ലീം തന്നെയാണോ എന്നറിയാന്‍ ആഗ്രഹിച്ചു. റസൂല്‍(സ) അവളോട് അള്ളാഹു എവിടെയാണെന്ന് ചോദിച്ചു. അവള്‍ മേല്‍പ്പോട്ട്‌(ആകാശത്തിലേക്ക്) തന്‍റെ വിരല്‍ ചൂണ്ടിക്കാണിച്ചു. അപ്പോള്‍ റസൂല്‍ പറഞ്ഞു." ഇവള്‍ മുസ്ലിമത്ത് തന്നെയാണ്. കൊണ്ട് പോയി കൊള്ളുക".(ബുഖാരി). (അഹ് ലു സുന്നത്തി വല്‍ ജമാഅത്തും എഴുപത്തി രണ്ടു വിഭാഗവും. പേജ് 43. കെ.എ. മജീദ്‌ ഫൈസി കിഴിശ്ശേരി)

"അല്ലാഹു ആകാശത്ത് നിന്ന് അവളോട് വിളിച്ചു പറഞ്ഞു." (ഇഹ് യാ ഉലൂമിദ്ദീന്‍ മലയാള പരിഭാഷ. 15/56. എം.വി. കുഞ്ഞിമുഹമ്മദ്‌ മുസ്ലിയാര്‍. മുദരിസ് പാടൂര്‍). ഈ ഗ്രന്ഥത്തിന്‍റെ പോരിശ:-  'മലയാളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക ഗ്രന്ഥമാണത്.'  (രിസാല വാരിക. 1997 ഏപ്രില്‍ .11) അകാശത്തിലാണ് എന്ന് പറയുമ്പോള്‍ 'സുന്നി'കള്‍ അതിനെ സ്ഥലം ആവശ്യമായവനെന്ന് സ്വയം സങ്കല്‍പ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഇത് കുഫ്റും പിഴവുമാണ്. അള്ളാഹു പറഞ്ഞതിനെ യാതൊരു വിധ സാദൃശ്യപ്പെടുത്തലും കൂടാതെ അപ്പടി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് സുന്നത്ത് ജമാഅത്ത്.



Monday 19 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.12

സുന്നികളുടെ ഓലിയാക്കന്മാര്‍ 'പോ കഴുതേ, കള്ളക്കഴുവേറീ' എന്നെല്ലാം സലാം മടക്കും




കേരള 'സുന്നി'കള്‍ പറയുന്നു: "ശൈഖ് അബൂ യസീദുല്‍ ബിസ്താമി(റ) തന്‍റെ ശിഷ്യന്മാരോടൊപ്പം ഒരു യാത്ര ചെയ്യുകയായിരുന്നു. ഒരു അങ്ങാടിയില്‍ നടുറോഡില്‍ ഒരു ഫക്കീര്‍ കിടക്കുന്നു. വെറും ഒരു അസ്ഥിപജഞരം.  മജ്ജയും മാംസവും വറ്റിപ്പോയ ഒരു പേക്കോലം. പ്രാകൃത വേഷം. ശൈഖ് യസീദുല്‍ ബിസ്താമി(റ) ആ ഫഖീറിന്നടുത്തേക്ക് ചെന്നു.സവിനായം സലാം ചൊല്ലിയപ്പോള്‍ മടക്കാതെ ആ ഫഖീര്‍ ഒരു അലര്‍ച്ച. ' പോ കഴുതേ, ഒരു സലാമുമായി  വന്നിരിക്കുന്നു. ച് ഛേ!'  ശൈഖ് ചോദിച്ചു. 'അല്ലയോ ഫഖീറേ, എന്തിനാണ് അങ്ങ് എന്നെ ശകാരിക്കുന്നത്? സലാം പറഞ്ഞതിനോ?

ഫഖീര്‍: "കള്ളക്കഴുവേറീ! നിന്‍റെ സലാം കൊണ്ടു പോയി പുഴുങ്ങി തിന്നെടാ." (ഖസസുല്‍ ഔലിയാ, പേജ്: 286) സലാം മടക്കിയ വ്യക്തി ഔലിയാക്കളില്‍ പെട്ട രിജാലുല്‍ ഗൈബ് ആണെന്ന് ഇതേ പുസ്തകത്തില്‍ തന്നെയുണ്ട്:  ശൈഖ് അരുളി."അദൃശ്യപുരുഷന്മാരില്‍ (രിജാലുല്‍ ഗൈബ്) പെട്ട ഒരാളാണത്. ഇപ്പോള്‍ അത്ര മാത്രം മനസ്സിലാക്കിയാല്‍ മതി." (അതേ പുസ്തകം പേജ്:287) സുന്നികളുടെ ഓലിയാക്കന്മാര്‍ 'പോ കഴുതേ, കള്ളക്കഴുവേറീ' എന്നെല്ലാം സലാം മടക്കും.

എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു: "നിങ്ങള്‍ക്ക് അഭിവാദ്യവചനം കൊണ്ട് അഭിവാദ്യമര്‍പ്പിക്കപ്പെട്ടാല്‍ അതിലും ഭംഗിയായി നിങ്ങള്‍  പ്രത്യഭിവാദ്യമര്‍പ്പിക്കുക."(സൂറ. നിസാഅ് 86) സുന്നത്ത് ജമാഅത്തുകാര്‍ ഓലിയാക്കന്മാരായാല്‍ സലാം പറഞ്ഞാല്‍ അതിനേക്കാള്‍ നല്ല വാക്ക് മാത്രമേ പ്രത്യഭിവാദ്യമായി പറയുകയുള്ളൂ.


Saturday 17 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.11

പുതിയ സമയങ്ങളും ക്രമങ്ങളും നിശ്ചയിച്ചാല്‍ ബിദ്അത്ത് അടിസ്ഥാനപരമാകുമോ?




കേരള 'സുന്നി'കള്‍ പറയുന്നു: "മൌലീദാഘോഷത്തിന്‍റെ അടിസ്ഥാനം ജനങ്ങളെ സംഘടിപ്പിക്കല്‍, ഖുര്‍ആന്‍ പാരായണം, നബി ചരിത്രം പറയല്‍, പ്രത്യക വിഭവങ്ങള്‍ ഉണ്ടാക്കി സദ്യ നടത്തല്‍ എന്നിവയില്‍ കവിഞ്ഞ മറ്റൊന്നുമല്ല.ഇങ്ങിനെ ചെയ്യുന്നത് പ്രതിഫലാര്‍ഹാമായ ബിദ്അത്ത് ഹസനത്താകുന്നു" (ഹിക്മത്ത് വാരിക. 1987. നവംബര്‍ 6)

എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു: ജനങ്ങളെ സംഘടിപ്പിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക തുടങ്ങിയ കാര്യങ്ങളായത് കൊണ്ട് മൌലീദാഘോഷത്തിന് അടിസ്ഥാനമുണ്ടാവുകയില്ല. ഇകാരണങ്ങളാല്‍ അവ നല്ലതും പ്രതിഫലാര്‍ഹവുമാവുകയില്ല. കാരണം അതിന് റബ്ബിഉല്‍ അവ്വല്‍ മാസം, പന്ത്രണ്ടാം തിയ്യതി എന്നിങ്ങനെ പ്രത്യേകമായ ഒരു സമയം മതപരമായി പുതുതായി നിര്‍മ്മിച്ചുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ അത് അടിസ്ഥാന രഹിതവും കുറ്റകരവുമായി മാറുന്നു. നബി(സ) പറയുന്നത് കാണുക: "നിങ്ങളോട് ഞാന്‍ സംസാരിച്ചതില്‍ നിങ്ങള്‍ ഒന്നും അധികരിപ്പിക്കരുത്."(അഹ്മദ്)   ഒന്നും എന്ന്‍ പറയുമ്പോള്‍ റബീഉല്‍ മാസവും പന്ത്രണ്ടാം തിയ്യതിയും അതില്‍ ഉള്‍പ്പെടുന്നു. അവകള്‍ക്ക് സ്വന്തം വക മതപരമായ പ്രത്യേകത നിര്‍മ്മിച്ചുണ്ടാക്കുന്നത് പ്രവാചകന്‍(സ) പഠിപ്പിച്ചതിനപ്പുറം അധികരിപ്പിക്കലും കുറ്റകരവുമാകുന്നു. 'സുന്നി'(സമസ്ത)കള്‍ക്ക് തന്നെ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടി വരുന്നത് കാണുക. "റജബ് മാസം ആദ്യത്തെ വെള്ളിയാഴ്ച  രാവ് രഗാഇബ് എന്ന പേരില്‍ നിര്‍വ്വഹിക്കപ്പെടുന്ന പന്ത്രണ്ട് റക്അത്ത് നമസ്കാരം, ബറാഅത്ത് രാവില്‍ നമസ്കരിക്കുന്ന നൂറ് റക്അത്ത്, സംശയാടിസ്ഥാനത്തില്‍ മുമ്പ് ഖളാ ആയിപ്പോയ അഞ്ചു ഫര്‍ള് നമസ്കാരങ്ങള്‍ക്ക് പരിഹാരമെന്നോണം റമദാന്‍ അവസാനത്തെ വെള്ളിയാഴ്ച പതിനേഴ്‌ റക്അത്ത് നമസ്കരിക്കല്‍ ഇവയൊന്നും സുന്നത്തില്ല. പ്രത്യുത അവയെല്ലാം അടിസ്ഥാനരഹിതമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്. ഇതെല്ലാം നിര്‍വഹിക്കുന്നവന്‍ കുറ്റക്കാരനായിത്തീരുകയും ചെയ്യും." (ഇര്‍ഷാദുല്‍ ഇബാദ് മലയാള പരിഭാഷ, പേജ് 123)

മേല്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനം നമസ്കരിക്കുക, നമസ്കാരത്തിലൂടെ അല്ലാഹുവിന് റുകൂഉം സുജൂദും ചെയ്യുക, ഖുര്‍ആന്‍ പാരായണവും ദിക്റുകളും സ്വലാത്തുകളും ചൊല്ലുക എന്നിവയെല്ലാമാണ്. എന്നിട്ടും അടിസ്ഥാനപരമായി ഇവകള്‍ നല്ലതാണെന്ന് പറയാന്‍ 'സുന്നികള്‍ക്ക് ധൈര്യമില്ല.  പ്രവാചകന്‍റെയും സ്വഹാബത്തിന്‍റെയും മാതൃകയില്ലാത്ത റജബ് മാസം ആദ്യത്തെ വെള്ളിയാഴ്ച രാവ്, ബറാഅത്ത് രാവ്, മുഹര്‍റം പത്ത് എന്നിങ്ങനെയുള്ള പുതിയ സമയ ക്രമങ്ങള്‍ മതപരമായി പുതിയതായി അവകള്‍ക്ക് നിര്‍ണ്ണയിച്ചപ്പോള്‍ അതിന്‍റെ അടിസ്ഥാനം നഷ്ടപെട്ടുപോയി. റബ്ബീഉല്‍ അവ്വല്‍, പന്ത്രണ്ടാം തിയ്യതി എന്നിങ്ങനെയുള്ള പുതിയ സമയ ക്രമങ്ങള്‍ നിര്‍ണ്ണയിച്ചുണ്ടാക്കുന്നതും ഇപ്രകാരം തന്നെയാണ്. അത് കര്‍മ്മങ്ങളുടെ അടിസ്ഥാനം നഷ്ടപ്പെടുത്തും.  

ബാങ്കിന് മുമ്പ് പ്രത്യകം സ്വലാത്ത് ചൊല്ലുന്നതിനെക്കുറിച്ച് എഴുതുന്നു: "ഹദീസുകളിലോന്നും ബാങ്കിന് മുമ്പായി സ്വലാത്ത് ചൊല്ലുന്നത് പരാമര്‍ശിച്ചതായി  ഞാന്‍ കണ്ടിട്ടില്ല. ഇമാമുകളുടെ വാക്കുകളിലും തഥൈവ. അപ്പോള്‍ പ്രസ്തുത സമയം സ്വലാത്ത് ചൊല്ലല്‍ സുന്നത്താണെന്ന വിശ്വാസത്തോടെ ചൊല്ലുന്നത് തടയപ്പെടേണ്ടതാണ്. കാരണം രേഘയില്ലാതെ ശറഇല്‍ ഒരു കാര്യം ഉണ്ടാക്കപ്പെടാവുന്നതല്ല.(അല്‍ ഫതാവല്‍ കുബ്റാ. വാ. 1,  പേജ് 131)" (ഫതാവാ മുഹ് യിസുന്ന, 1/53)

ബാങ്കിന് മുമ്പ് എന്ന ഒരു പ്രത്യേക സമയം പുതിയതായി ഉണ്ടാക്കിയത് കൊണ്ട് ഇവിടെയുള്ള സ്വലാത്തിന് അടിസ്ഥാനം നഷ്ടപെട്ടു. മതത്തില്‍ നബി(സ)യും സ്വഹാബത്തും പഠിപ്പിക്കാത്ത സമയങ്ങളും ക്രമങ്ങളും എണ്ണങ്ങളും പുതിയതായി നിര്‍മ്മിച്ചുണ്ടാക്കിയാല്‍ എത്ര നല്ല കര്‍മ്മങ്ങളായാലും അതിന്‍റെ അടിസ്ഥാനം നഷ്ടപ്പെടും.അനന്തരം ചെയ്യുന്ന ഇബാദത്തുകള്‍ തെറ്റും കുറ്റകരമാവുകയും ചെയ്യും.