Tuesday 15 October 2013

Question and Answer- M.M Akbar


1)  ഖുര്‍ആന്‍ പറയുന്നു: "മനുഷ്യനെ അവന്‍ അലഖില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു." [96:2].   എന്താണ്  അലഖ്?


 



2)  അന്ധനും ബധിരനും ദൈവത്തിന്‍റെ നീതിബോധമോ?

  
 
 
 
 
3)  ഏകദൈവാരാധനയാണ് ഇസ്ലാമില്‍ എങ്കില്‍ ഖബറാരാധനയെ മുസ്ലിംകള്‍ എങ്ങിനെ  ന്യായീകരിക്കുന്നു?
 
 https://www.youtube.com/watch?v=DB02_RBoRj0





 

Monday 14 October 2013

Islam & Science - മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു

   
ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ ആയത്തുകളും ചില അറബികള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാഹരിച്ച് ഇംഗ്ലീഷ് ഭാഷയിലേക്ക് ഭാഷാന്തരം ചെയ്യുകയും, ആ വിവരങ്ങളെല്ലാം ഭ്രൂണശാസ്ത്ര പ്രൊഫസറും കാനഡയിലെ ടൊറന്റോ സര്‍വ്വകലാശാലയിലെ ശരീരഘടനാ ശാസ്ത്രവിഭാഗത്തിന്‍റെ തലവനുമായ ഡോ: കീത്ത്മൂറിന് (Keith Moore) സമര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹമിപ്പോള്‍ ഭ്രൂണ ശാസ്ത്രത്തിലെ ഏറ്റവും ഉന്നത പ്രതിഭാധനരില്‍ ഒരാളാണ്. ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട ഖുര്‍ആനിലെ വചനങ്ങളെക്കുറിച്ച് അഭിപ്രായം പറയുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. 

ഖുര്‍ആനിലെ ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും ഈ മേഖലയില്‍ ആധുനിക ഭ്രൂണശാസ്ത്രം കണ്ടെത്തിയിട്ടുള്ള മുഴുവന്‍ വസ്തുതകളോടും പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നുവെന്നും, ആധുനിക ഭ്രൂണശാസ്ത്രവുമായി ഒരു രീതിയിലും അത് വിയോജിക്കുന്നില്ലെന്നും തനിക്ക് സമര്‍പ്പിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങള്‍ സസൂക്ഷമം പരിശോധിച്ചതിന് ശേഷം ഡോ: കീത്ത് മൂര്‍ പ്രസ്താവിക്കുകയുണ്ടായി.

ശാസ്ത്രീയകൃത്യതയെക്കുറിച്ച് തനിക്ക് അഭിപ്രായം പറയാന്‍ സാധിക്കാത്ത ചില വചനങ്ങളും ഖുര്‍ആനില്‍ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖുര്‍ആനിലെ ചില പ്രസ്താവനകള്‍ ശരിയോ തെറ്റോ ആണെന്ന് പ്രഖ്യാപിക്കുവാന്‍ അദ്ദേഹത്തിന് ഖുര്‍ആനിലെ ചില വിവരങ്ങള്‍ ഇനിയും ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തത് കൊണ്ട് സാധിച്ചിരുന്നില്ല. ആധുനിക ഭ്രൂണ ശാസ്ത്ര ഗ്രന്ഥങ്ങളിലോ പഠനങ്ങളിലോ ഒന്നും തന്നെ ഈ വിവരങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത്തരത്തിലുള്ള ഒരു വചനം കാണുക.


اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ  ﴿١﴾  خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿٢
"സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു."  ( വിശുദ്ധഖുര്‍ആന്‍ 96: 1-2)

അലഖിന് ഉറഞ്ഞു കട്ടിയായ രക്തം എന്നതിന് പുറമെ അള്ളിപ്പിടിക്കുന്നതെന്നും അട്ടയെപ്പോലുള്ള വസ്തുവെന്നും അര്‍ത്ഥങ്ങളുണ്ട്. ഭ്രൂണം പ്രാഥമികഘട്ടത്തില്‍ അട്ടയുടെ ആകൃതിയിലായിരിക്കുമെന്ന കാര്യം ഡോ: കീത്ത് മൂറിന് അറിയുമായിരുന്നില്ല. 

ഇത് നിരീക്ഷിച്ചു കണ്ടെത്തുന്നതിനായി അതിശക്തമായ മൈക്രോസ്കോപ് ഉപയോഗിച്ച്കൊണ്ട് അദ്ദേഹം പഠിക്കുകയുണ്ടായി. താന്‍ നിരീക്ഷിച്ച വസ്തുക്കളെ അട്ടയുടെ രേഖാചിത്രവുമായി താരതമ്യം ചെയ്ത് നോക്കിയപ്പോള്‍ അവ രണ്ടും തമ്മിലുള്ള വിസ്മയാവഹമായ സാദൃശ്യം ദര്‍ശിച്ച അദ്ദേഹം അത്ഭുത സ്തംബ്ദനാവുകയാണുണ്ടായത്. അങ്ങിനെ അതുവരെ അറിഞ്ഞിട്ടില്ലാത്ത പല പുതിയ ഭ്രൂണ ശാസ്ത്ര വിജ്ഞാനങ്ങളും ഖുര്‍ആനിലൂടെ അദ്ദേഹം സ്വായത്തമാക്കി. 

ഭ്രൂണശാസ്ത്ര വസ്തുതകളുമായി ബന്ധപ്പെട്ട ഖുര്‍ആനിലും ഹദീസിലും പരാമര്‍ശിക്കപ്പെട്ട എണ്‍പതോളം ചോദ്യങ്ങള്‍ക്ക് ഡോ:കീത്ത് മൂര്‍ ഉത്തരം നല്‍കി. ഭ്രൂണ ശാസ്ത്രവുമായി ബന്ധപ്പെട്ട ഖുര്‍ആനിലും ഹദീസിലും വന്നിട്ടുള്ള മുഴുവന്‍ പരാമര്‍ശങ്ങളും ആധുനിക ഭ്രൂണ  ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ അത്യന്താധുനിക കണ്ടു പിടുത്തങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു: "മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ചോദ്യങ്ങള്‍ എന്നോട് ചോദിക്കപ്പെട്ടതെങ്കില്‍ ശാസ്ത്രീയ വിജ്ഞാനത്തിന്‍റെ അഭാവം മൂലം പകുതി പോലും ഉത്തരം നല്‍കുവാന്‍ സാധിക്കുമായിരുന്നില്ല."

കീത്ത് മൂറിന്‍റെ പ്രശസ്തഗ്രന്ഥങ്ങളില്‍ ഒന്നാണ് വളരുന്ന മനുഷ്യന്‍ (The Developing Human). ഖുര്‍ആനില്‍ നിന്നും പുതിയ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയ ശേഷം 1982ല്‍ ഈ ഗ്രന്ഥത്തിന്‍റെ മൂന്നാം പതിപ്പ് അദ്ദേഹം എഴുതി. ഏറ്റവും നല്ല വൈദ്യ ശാസ്ത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് ഈ ഗ്രന്ഥത്തിന് ലഭിക്കുകയുണ്ടായി. ലോകത്തിലെ വിവിധങ്ങളായ ഭാഷകളിലേക്ക് ഈ പുസ്തകം ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല വൈദ്യ ശാസ്ത്ര പഠനത്തിന്‍റെ ഒന്നാം വര്‍ഷത്തില്‍ ഭ്രൂണശാസ്ത്രത്തിന്‍റെ പാഠപുസ്തകമായി ഇത് പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു.

1981ല്‍ സൗദി അറേബ്യയിലെ ദമാമില്‍ നടത്തപ്പെട്ട ഏഴാമത്തെ വൈദ്യ ശാസ്ത്ര സമ്മേളനത്തില്‍ ഡോ: മൂര്‍ പറഞ്ഞു:

' മനുഷ്യ വളര്‍ച്ചയെ ക്കുറിച്ച് ഖുര്‍ആന്‍ പറയുന്ന വസ്തുതകള്‍ വ്യക്തമാക്കികൊടുക്കുവാന്‍ സാധിച്ചതില്‍ അതീവസന്തുഷ്ടനാണ് ഞാന്‍. ഖുര്‍ആന്‍ പരാമര്‍ശിച്ചിട്ടുള്ള ശാസ്ത്രീയ വിജ്ഞാനങ്ങളില്‍ മിക്കതും അനവധി നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ശാസ്ത്രത്തിന് കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ലായെന്നത് കൊണ്ട്തന്നെ ഖുര്‍ആനിലെ മുഴുവന്‍ ശാസ്ത്രീയ പരാമര്‍ശങ്ങളും ദൈവത്തില്‍ നിന്നാണ് മുഹമ്മദിന് ലഭിച്ചിട്ടുണ്ടാവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തമാണ്. മുഹമ്മദ്‌ ദൈവത്തിന്‍റെ പ്രവാചകനാണെന്നതാണ് എനിക്കതില്‍ നിന്നും മനസ്സിലാവുന്നത്.'

അമേരിക്കയിലെ ഹൗസ്റ്റണിലെ Bayer Collage of Medicine ലെ പ്രസവചികിത്സയുടെയും(Obstetrics) സ്ത്രീരോഗ വിജ്ഞാനത്തിന്‍റെയും (Gynaecology) തലവനായ ഡോ: ജോലൈ സിംപ്സണ്‍ (Joe Leign Simpson) പ്രഖ്യാപിക്കുന്നു:

' എഴുത്തുകാരന്‍റെ (ഖുര്‍ആന്‍ മുഹമ്മദ്‌ എഴുതിയതാണെന്ന തെറ്റിദ്ധാരണയില്‍) നൂറ്റാണ്ടായ ഏഴാം നൂറ്റാണ്ടില്‍ നില നില്‍ക്കുന്ന ശാസ്ത്രീയ വിജ്ഞാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കില്ല പ്രവാചകന്‍റെ വാക്കുകളായ ഈ ഹദീസുകള്‍. പാരമ്പര്യ ശാസ്ത്രവും മതവും (ഇസ്ലാം) തമ്മില്‍ വൈരുദ്ധ്യങ്ങളില്ലെന്ന് മാത്രമല്ല, മതത്തിന് (ഇസ്ലാം) പൗരാണിക ശാസ്ത്രീയ സമീപനങ്ങള്‍ക്ക് വഹ് യിന്‍റെ പിന്‍ബലം നല്‍കികൊണ്ട് ശാസ്ത്രത്തെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുവാന്‍ സാധിക്കും. നൂറ്റാണ്ടുകള്‍ക്ക് ശേഷം സ്ഥിതീകരിക്കപ്പെട്ട പല പ്രസ്താവനകളും ഖുര്‍ആനില്‍ നില നില്‍ക്കുന്നു. ഈ വിജ്ഞാനങ്ങലാവട്ടെ ദൈവത്തില്‍ നിന്നും ഉത്ഭവിച്ചതാണെന്നാണ് ഖുര്‍ആനിന്‍റെ ഭാഷ്യം'


'അലഖ്' എന്ന പദത്തെ കുറിച്ച് എം.എം. അക്ബര്‍ വിശദീകരിക്കുന്നത് കേള്‍ക്കുക.







Thursday 10 October 2013

Islam & Science - ദൈവികതയെ ഊട്ടിയുറപ്പിച്ച് കഅ്ബയുടെ ശാസ്ത്രീയ രഹസ്യങ്ങള്‍


ഇസ്‌ലാം മതവിശ്വാസികളുടെ വിശുദ്ധ കേന്ദ്രമാണ് അറേബ്യയില്‍ സ്ഥിത ചെയ്യുന്ന മക്ക. അതില്‍ ഇസ്‌ലാമിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് കഅ്ബയാണ്. വര്‍ഷങ്ങളായി മക്ക ഒരു വിശുദ്ധനഗരമായിട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ മക്ക വിശുദ്ധ നഗരമാണെന്നതിന് വേറെയും ഒരുപാട് തെളിവുകളുണ്ട്. ഗണിതശാസ്ത്ര പരമായ ചില തെളിവുകള്‍ നോക്കാം 

രണ്ടു സംഖ്യകളുടെ അനുപാതം അവയുടെ തുകയും ആദ്യത്തെ സംഖ്യയും തമ്മിലുള്ള അനുപാതത്തിന് തുല്യമാണെങ്കില്‍ അവ സുവര്‍ണ്ണാനുപാതത്തിലാണെന്നാണ് (Golden ratio) ഗണിത ശാസ്ത്രജ്ഞര്‍ പറയുക.ഇതിന്റെ വിലയാണ് (1.6180339887....). പൈഥഗോറസ്സും അദ്ദേഹത്തിന്റെ ശിഷ്യന്മാരും പ്രത്യേകമായ ഈ അനുപാതത്തെ വളരെ ഇഷ്ടപ്പെട്ടിരുന്നു.

A,B വശമായി ABCDഎന്ന ഒരു സമചതുരം നിര്മ്മിച്ച് A Dയുടെ മദ്ധ്യബിന്ദുവായി E സങ്കല്‍പിക്കുക. EF=EB ആയിരിയ്ക്കത്തക്കവണ്ണം F എന്ന ബിന്ദു DAയില്‍ കണ്ടുപിടിച്ച്, തുടര്‍ന്ന് AFPG എന്ന സമചതുരം വരച്ചാല്‍ P, AB യെ സുവര്‍ണ്ണ അനുപാതത്തില്‍ വിഭജിക്കും .കൂടാതെ, AB നീളവും AP വീതിയുമുള്ള ഒരു ചതുരം നിര്‍മ്മിച്ചാല്‍ ഏറ്റവും മനോഹരമായ ചതുരം ഇതായിരിയ്ക്കുമത്രേ.  ഇതിനെ ഡിസൈന്‍ സംഖ്യ എന്ന് ചില ആര്‍ക്കിറ്റെക്ടുകള്‍  വിളിക്കാറുണ്ടത്രെ. കഅ്ബയുടെ അളവിനെ ഇതേ അളവുമായി താരതമ്യപ്പെടുത്തിയാല്‍ കഅ്ബ ഡിസൈന്‍ ചെയ്തിരിക്കുന്ന അനുപാതം ഗോള്‍ഡന്‍ സംഖ്യയായി ലഭിക്കുമെന്ന് ശാസ്ത്രലോകം തെളിയിച്ചിരിക്കുന്നു, ഇലകളുടെ വിതാനം  എന്നിവയെല്ലാം സുവര്‍ണവിതാനത്തിലാണെന്നത് അവയുടെ പിന്നിലുള്ള ദൈവിക ഇടപെടലിന്റെ ഉദാഹരണമാണ്. ഇലകളും മനുഷ്യഹൃദയവും ഡി.എന്‍.എയും സംവിധാനിച്ച അതേ ദൈവത്തിന്റെ കൃത്യമായ ഇടപെടലുകളിലൂടെയാണ് വിശുദ്ധ ദേവാലയമായ കഅ്ബയും നിര്‍മിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണിത്. മനുഷ്യനിര്‍മിതമായ ഈജിപ്തിലെ പിരമിഡുകള്‍ പ്രസിദ്ധമായ ചിത്രങ്ങള്‍ ഗ്യാലക്‌സികള്‍ തമ്മിലുള്ള അകലം എന്നിവയുടെ അനുപാതവുമെല്ലാം ഈ ഗോള്‍ഡന്‍ അനുപാതത്തിലാണ് നിലനില്‍ക്കുന്നത്. മനുഷ്യ ശരീരത്തിലെ ചില ഭാഗങ്ങളും ഈ അനുപാതം കാത്തുസൂക്ഷിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ തലമുതല്‍ പാദം വരെയുള്ള ഭാഗങ്ങള്‍ നേര്‍പകുതിയാക്കുകയും മുകളില്‍ പറഞ്ഞ സുവര്‍ണ അനുപാത രീതിയില്‍ കണക്കാക്കിയാല്‍ അതിലും കിട്ടുന്ന സംഖ്യ 1.618 എന്നായിരിക്കുമത്രെ.

ലോകത്തിന്റെ സുവര്‍ണ അനുപാത ഇടം
കഅ്ബ നില്‍ക്കുന്ന സ്ഥലമാണ് ലോകത്തിന്റെ സുവര്‍ണ അനുപാതം കൃത്യമായ ഇടം എന്നും അഭിപ്രായമുണ്ട്. മക്കയും നോര്‍ത്ത് പോളും(ഉത്തരധ്രുവം) തമ്മിലുള്ള അകലം 0763168 കിലോമീറ്ററാണ്. അതുപോലെ മക്കയും സൗത്ത്‌പോളും(ദക്ഷിണധ്രുവം) തമ്മിലുള്ള അകലം 1234832 കിലോമീറ്ററാണ്. എന്നാല്‍ ഇവ തമ്മിലുള്ള അനുപാതം, അതായത് 0763168/1234832 എന്നത് 1.6180342991 ആണ്. എളപ്പത്തിനായി അതിനെ 1.618 എന്നാക്കാം. ഇത് മക്ക ലേകത്തിന്റെ കേന്ദ്ര ബിന്ദുവാണെന്നതിന് മറ്റൊരു തെളിവാകുന്നു. ഇങ്ങനെ വ്യത്യസ്തമായ അനുപാതത്തിലൂടെ ഭൂമിയുടെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് കണക്കാക്കിയാലും ഡിസൈന്‍ സംഖ്യ 1.618 ആയി ലഭിക്കുന്നുണ്ടെന്നതാണ് വസ്തുത.  
ഖുര്‍ആനില്‍ സൂറ ആലുഇംറാനിലാണ് മക്കയെക്കുറിച്ച് പരാമര്‍ശമുള്ളത്. ബക്ക എന്നാണ് അവിടെ പേരുവിളിച്ചത്. അത് പരാമര്‍ശിച്ച ആകെ അക്ഷരങ്ങളുടെ എണ്ണം 47 ആണ് ആണ്. അതിനെ 1.618 എന്ന സംഖ്യകൊണ്ട് ഹരിച്ചാല്‍ 29 എന്ന് ലഭിക്കും ബക്ക കഴിഞ്ഞ് ബാക്കിയുള്ള അക്ഷരങ്ങളുടെ എണ്ണം 29 ആണ്. അതായത് ഗോള്‍ഡന്‍ അനുപാതമനുസരിച്ച് പരാമര്‍ശിച്ച അക്ഷരങ്ങളുടെ എണ്ണം പോലും ഈ അനുപാതം കാത്തു സൂക്ഷിക്കുന്നു.  ഇപ്രകാരം വ്യത്യസ്ത കണക്കുകളിലും ദൈവിക സൃഷ്ടിപ്പിലും മക്ക തികച്ചും ദൈവിക ദൃഷ്ടാന്തമായി തുടരുന്നു.

കടപ്പാട്: http://www.islampadasala.com

Wednesday 2 October 2013

Islam & Science - വിരലടയാളം

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

"മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌? അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ." [75:  3,4]



മൃതിയടഞ്ഞവരുടെ എല്ലുകള്‍ മണ്ണുമായി ലയിച്ച് ഭൂമിയില്‍ ചിന്നിച്ചിതറി കഴിഞ്ഞാല്‍ അന്ത്യനാളില്‍ ഓരോരുത്തരെയും തിരിച്ചറിയുന്നതെങ്ങിനെയെന്ന്‍ അവിശ്വാസികള്‍ വാദിക്കാറുണ്ട്. എന്നാല്‍ മരിച്ചവരുടെ എല്ലുകളെ ഒരുമിച്ച് കൂട്ടുക മാത്രമല്ല, അവരുടെ വിരലടയാളം പോലും അതേപടി  അതേ പടി പൂര്‍ണ്ണമായും പുനസൃഷ്ടിക്കുവാന്‍ കൂടി സാധിക്കുമെന്ന് സര്‍വ്വശക്തനായ അല്ലാഹു പ്രഖ്യാപിക്കുന്നു.

വ്യക്തികളുടെ വ്യക്തിത്വത്തിന്‍റെ തിരിച്ചറിവിനെ കുറിച്ച് പറയുമ്പോള്‍ എന്ത് കൊണ്ടാണ് ഖുര്‍ആന്‍ വിരലടയാളത്തെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കുന്നത്?

1880-ല്‍ സര്‍ ഫ്രാന്‍സിസ് ഗോള്‍ട്ടി (Sir Francis Golti)ന്‍റെ ഗവേഷണങ്ങള്‍ക്ക് ശേഷം വിരലടയാളം തിരിച്ചറിയലിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗമായി സ്വീകരിക്കപ്പെട്ടു. ലോകത്തുള്ള ഏത് രണ്ട് വ്യക്തികളെടുത്താലും ഒരേ രീതിയിലുള്ള വിരലടയാളം ദര്‍ശിക്കുക സാധ്യമല്ല. ഇക്കാരണത്താലാണ് ലോകത്തെല്ലായിടത്തുമുള്ള പോലീസ് സേന കുറ്റവാളികളെ കണ്ടെത്തുന്നതിനായി വിരലടയാളം ഉപയോഗികുന്നത്.

വിരലടയാളത്തിന്‍റെ അതുല്യതയെക്കുറിച്ച് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍ക്കാണറിയുക? സൃഷ്ടികര്‍ത്താവിനല്ലാതെ മറ്റാര്‍ക്കും അറിയുക സാധ്യമായിരുന്നില്ല.



Islam & Science - ഉറുമ്പുകളുടെ ജീവിതരീതിയും ആശയവിനിമയവും

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

സുലൈമാന് വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു. അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ[27: 17,18]




ഉറുമ്പുകള്‍ പരസ്പരം സംസാരിക്കുന്നുവെന്നും സങ്കീര്‍ണ്ണമായ ആശയങ്ങള്‍ പരസ്പരം കൈമാറുന്നുവെന്നും ഖുര്‍ആന്‍ പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ വെറും കെട്ടുകഥകളോ യക്ഷികഥകളോ മാത്രമാണെന്ന് പറഞ്ഞ് പലരും പണ്ട് കളിയാക്കിയിട്ടുണ്ടാവാം. ഉറുമ്പുകളുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട, മനുഷ്യന് മുമ്പ് പരിചയമില്ലാത്ത പല വസ്തുതകളും ആധുനിക ഗവേഷണങ്ങള്‍ ഇന്ന് തെളിയിച്ചിട്ടുണ്ട്. ജന്തുക്കളില്‍ മനുഷ്യന്‍റെ ജീവിതരീതിയുമായി വളരെയധികം സാദൃശ്യങ്ങളുള്ളത് ഉറുമ്പുകളുടെ ജീവിതരീതിയാണെന്ന് ഗവേഷണനിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ഉറുമ്പുകളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന വസ്തുതകളില്‍ നിന്നും ഇത് മനസ്സിലാക്കാവുന്നതാണ്. 

  1. മനുഷ്യര്‍ ശവം മറവ് ചെയ്യുന്ന അതേ രീതിയില്‍ തന്നെ ഉറുമ്പുകളും ശവം മറവ് ചെയ്യുന്നു.
  2. കാര്യസ്തന്മാരും, മേല്‍നോട്ടക്കാരും, തലയാളുക്കളും, ജോലിക്കാരുമടങ്ങുന്ന അതിസങ്കീര്‍ണ്ണമായ തൊഴില്‍ വിഭജന വ്യവസ്ഥ തന്നെ അവരില്‍ നില നില്‍ക്കുന്നു. 
  3. നര്‍മ്മ സല്ലാപം നടത്തുന്നതിനായി ചിലപ്പോഴൊക്കെ അവ പരസ്പരം കൂടിയിരിക്കുന്നു.
  4. അത്യുന്നതമായ ആശയവിനിമയ സമ്പ്രദായം അവര്‍ക്കിടയില്‍ നില നില്‍ക്കുന്നു.
  5. കൊള്ളകൊടുക്കകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സ്ഥിരമായ കമ്പോളങ്ങളും ചന്തകളും അവക്കിടയിലുണ്ട്.
  6. ഹേമന്ത കാലത്തെ ദീര്‍ഘകാല ആവശ്യത്തിനായി ഉറുമ്പുകള്‍ ധാന്യങ്ങള്‍ സൂക്ഷിച്ചു വക്കുന്നു.ധാന്യങ്ങള്‍ മുളച്ചു തുടങ്ങുകയാണെങ്കില്‍, വളരാനനുവദിച്ചാല്‍ ചീഞ്ഞു പോകുമെന്ന കാരണത്താല്‍ അവ വേരുകള്‍ മുറിച്ചു മാറ്റുന്നു. മഴ കാരണത്താല്‍ സംഭരിച്ച ധാന്യങ്ങള്‍ നനയുകയാണെങ്കില്‍, ഉണക്കുന്നതിനായി സൂര്യ പ്രകാശത്ത് കൊണ്ട് വക്കുന്നു. ഈര്‍പ്പം കാരണം വേരുകള്‍ മുളക്കുകയും തദ്വാര ധാന്യങ്ങള്‍ ചീഞ്ഞു പോകുകയും ചെയ്യുമെന്ന ഭയത്താല്‍ സൂര്യ പ്രകാശത്തില്‍ ഉണക്കാനിട്ട ധാന്യങ്ങള്‍ ഉണങ്ങിയ ഉടനെ തന്നെ അകത്തേക്ക് തിരിച്ചു കൊണ്ട് വെക്കുന്നു.
ഇനി മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനം ഒന്ന് കൂടി വായിച്ചു നോക്കുക.



താഴെ ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോ ചേര്‍ക്കുന്നു:





ഉറുമ്പുകള്‍ ഒരു ദൈവീകദ്രിഷ്ടാന്തം (വീഡിയോ)





ഉറുമ്പുകളുടെ അത്ഭുത ലോകം.ഭാഗം 1


ഉറുമ്പുകളുടെ അത്ഭുത ലോകം.ഭാഗം 2






Tuesday 1 October 2013

Question & Answer - Sheikh Ahmed Deedat


1)  ഞാനും പിതാവും ഒന്നാണ് എന്ന യേശുവിന്‍റെ വചനത്തെ ക്കുറിച്ചും,  എന്നില്‍ കൂടിയല്ലാതെ പിതാവിലേക്കാരും എത്തുന്നില്ല എന്ന വചനത്തെ ക്കുറിച്ചും എന്ത് പറയുന്നു?


 

Sunday 29 September 2013

Question & Answer - Sheikh Assim Al-Hakeem


1)  സൂറ അല്‍ ബകറ ഓതിയാല്‍ വീട് ശൈതാനില്‍ നിന്ന് സുരക്ഷിതമാകുമോ?



  

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

2)  മനപ്പൂര്‍വം നമസ്ക്കാരം നഷ്ടപെടുതിയാല്‍ എന്ത് ചെയ്യണം ?

ഹദീസ്‌ - നബി (സ്വ ) പറയുന്നു "ഒരാള്‍ ഉറക്കം മൂലമോ ,മറവി മൂലമോ നമസ്കാരം നഷ്ടപെടുതുകയും ചെയ്‌താല്‍ അയാള്‍ അത് ഓര്‍മ വന്ന സമയത്ത് നമസ്കരിക്കട്ടെ "
...
എന്നാല്‍ മറവിയും,ഉറക്കം (മനപൂര്‍വം അല്ലാത്തത് ) ഇത് രണ്ടും നമ്മുടെ നിയന്ത്രണത്തില്‍ ഉള്ളതല്ല ആയതിനാല്‍ അത് ഓര്‍മ വരുമ്പോള്‍ വീട്ടണം ,എന്നാല്‍ മനപൂര്‍വം നഷ്ട പെടുത്തിയതിനു ഉത്തരവാതി ആ വ്യക്തി തന്നെയാണ്.എന്നാല്‍ അതിനുള്ള നമസ്കാരത്തെ പറ്റി നമ്മെ പഠിപ്പിച്ചിട്ടില്ല.

ബോധപൂര്‍വം, കാരണമൊന്നും കൂടാതെ നമസ്‌കാരമോ നോമ്പോ ഉപേക്ഷിച്ചവന്‍ പിന്നീട്‌ സൗകര്യപ്പെടുമ്പോള്‍ അതൊക്കെ `ഖദ്വാ വീട്ടി'യാല്‍ അല്ലാഹു സ്വീകരിക്കുമെന്നതിന്‌ വിശുദ്ധഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ വ്യക്തമായ തെളിവൊന്നുമില്ല.

എന്നാല്‍ അബോതവസ്ഥ യില്‍ ഉള്ളവര്‍ അവര്‍ക്ക് നഷ്ടപെട്ട നമസ്കാരം വീട്ടണമെന്നില്ല എന്നാണ് പണ്ടിതാബിപ്രായം ,

അങ്ങനെ മനപൂര്‍വം നഷ്ടപെടുതിയവര്‍ അല്ലാഹുവിന്‍റെ വിട്ടുവീഴ്ചക്ക് (ദയക്ക്) വേണ്ടി ദുവ ചെയ്യുക.സുന്നത്ത് വാര്തിപ്പിക്കുക ,അല്ലാഹുവിന്‍റെ കാരുണ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുക ,സല്‍കര്‍മങ്ങള്‍ വാര്തിപ്പിക്കുക .കാരണം നമസ്കാരം നഷ്ടപെടുതുന്നത് വലിയ പാപമാണ് .

ഒരിക്കലും ബോധപൂര്‍വം നമസ്‌കാരം വിട്ടുപോകാതെ ശ്രദ്ധിക്കുക. മുമ്പ്‌ വിട്ടുപോയതിന്‌ നിഷ്‌കളങ്കമായി പശ്ചാത്താപം ചെയ്യുക. ഇതാണ്‌ സൂക്ഷ്‌മതയുള്ളവര്‍ ചെയ്യേണ്ടത്‌.

അബു ഹനീഫ.മാലിക്‌ ,അഷ് ഷാഫി എന്നിവര്‍ നഷ്ടപെട്ട നമസ്കാരം ആ സമയത്തിന് ശേഷവും വീട്ടാം എന്ന അഭിപ്രായം ഉള്ളവരാണ് ,(നമസ്കാരം സ്വീകരിക്കേണ്ടത് അല്ലാഹുവാണ് )

പാശ്ചാതപിക്ക്കുന്നവന്റെ പ്രാര്‍ത്ഥന അള്ളാഹു തീര്‍ച്ചയായും മറുപടി നല്‍കും .

Surah Maryam  19.verse 59
"എന്നിട്ട്‌ അവര്‍ക്ക്‌ ശേഷം അവരുടെ സ്ഥാനത്ത്‌ ഒരു പിന്‍തലമുറ വന്നു. അവര്‍ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്‍റെ ഫലം അവര്‍ കണ്ടെത്തുന്നതാണ്‌."

Surah Muhmin  40 verse 3
"പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക്‌ തന്നെയാകുന്നു മടക്കം."


 

ജന്തുക്കളും പക്ഷികളും സമൂഹമായി ജീവിക്കുന്നു




വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്‌.  -[6:38]

ജന്തുക്കളും പക്ഷികളും സമൂഹങ്ങളായിട്ടാണ് ജീവിക്കുന്നതെന്ന് പര്യവേക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതായത് അവ ജീവിക്കുന്നതും ജോലി  ചെയ്യുന്നതുമെല്ലാം സാമൂഹ്യമായിട്ടാണ്.

Wednesday 25 September 2013

Question and Answer- Dr. Zakir Naik [Page-3]

◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙
[Page 01]   [Page 02]   [Page 03]
◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙


21)  ദൈവത്തിന്‍റെ വചനമായ ഖുര്‍ആന്‍ മുസ്ലീംകള്‍ക്ക് മാത്രമാണോ വെളിച്ചം നല്‍കുന്നത്? അപ്പോള്‍ അവശേഷിക്കുന്ന ലോകത്തെ മറ്റു വിഭാഗം മനുഷ്യരുടെ അവസ്ഥ എന്താണ്? ഈ വെളിച്ചം അവശേഷിക്കുന്ന  ലോകത്തിലെ സമൂഹത്തിന് ലഭിക്കാന്‍ വളരെ സമയമെടുത്തില്ലേ? ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ദൈവസങ്കല്‍പ്പം ഒരു  കെട്ടുകഥയാണെന്ന് ഹിന്ദുക്കള്‍ക്ക് മനസ്സിലാക്കികൊടുക്കുവാന്‍ ഖുര്‍ആനിന്‍റെ വെളിച്ചത്തിന് സാധിക്കുമോ?


 

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

22)  മുശ്രിക്കായി മരിച്ച പിതാവിന്‍റെ പാപങ്ങള്‍ പൊറുക്കാന്‍ അഭ്യര്‍ഥിക്കുന്ന വല്ല പ്രാര്‍ത്ഥനകളുമുണ്ടോ?  


ഇസ്ലാം സ്വീകരിച്ച ഒരു  സഹോദരിയുടെ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഈ ചോദ്യം കേള്‍ക്കുക.


  


۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

23)  ഒരു വൃദ്ധന്‍ തന്‍റെ നിരന്തരമായ സത്യാന്വേഷണങ്ങള്‍ക്കൊടുവില്‍ ഇസ്ലാം സ്വീകരിക്കുന്ന സുന്ദര നിമിഷം!!! 

 

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

24)  Q&A - Dr.Zakir Naik - ഇസ്‌ലാം ഭീകരതയുമായി ചേര്‍ത്ത് നിരന്തരം വിമര്‍ശിക്കപ്പെടുമ്പോള്‍ മുസ്‌ലിം പണ്ഡിതന്മാര്‍ എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നത് ?

   

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

25) എങ്ങനെ ഒരു യഥാർത്ഥ മുസ്ലിം ആകാം? ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞാല്‍ തന്‍റെ പഴയ പേര് മാറ്റി ഒരു മുസ്‌ലിം നാമം സ്വീകരിക്കണമോ ? 

അവസാനം ചോദ്യകര്‍ത്താവ് ഇസ്ലാം സ്വീകരിക്കുന്നു.

 

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

26) ഖുര്‍ആന്‍ അനുസരിച്ച് ഒരാള്‍ക്ക് എത്ര വിവാഹം കഴിക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നുണ്ട്.  എന്തുകൊണ്ട് ?


  


۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

27) ഈദ്‌ നമസ്കാരം എവിടെ വെച്ചാകണം?

പ്രവാചകന്റെ സുന്ന പ്രകാരം ഈദ്‌ ഈദ്‌ ഗാഹില്‍ വെച്ചാണ് നടത്തിയിട്ടുള്ളത് .ഈദ്‌ ഗാഹിന്റെ ഉദ്ദേശം തന്നെ കൂടുതല്‍ ആളുകളെ ഒരേ മുസല്ലയില്‍ എത്തിക്കുക എന്നുള്ളതാണ്( Sahih Bukhari Book of two eids.Vol-2.Hadith number 956)

 "പെരുന്നാള്‍ ദിവസം പ്രവാചകന്‍ ഈദ്‌ ഗാഹിലാണ് നമസ്കരിചിരുന്നത് "

 

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

28) ഖുര്‍ആന്‍ അവതരിച്ചത് ക്രിസ്തുവിന് ശേഷമാണ്. എന്നാല്‍ ഖുര്‍ആന്‍ അവതരിക്കുന്നതിന് മുമ്പ് (അതായത് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ്) എന്ത് സംഭവിച്ചു? (ഖുര്‍ആന്‍ അവതരിക്കുന്നതിന് മുമ്പ് ഇസ്ലാം ഉണ്ടായിരുന്നോ?) മാത്രമല്ല പരിണാമത്തെക്കുറിച്ച് എന്ത് പറയുന്നു?

അവസാനം ശാസ്ത്രവിദ്യാര്‍ത്ഥിയായ ചോദ്യകര്‍ത്താവ്( യുക്തിവാദി) ഇസ്ലാം സ്വീകരിക്കുന്നു. അല്ലാഹുവിന്‍റെ കാരുണ്യമായ ഹിദായത്ത്‌ ലഭിക്കുന്ന സുന്ദര നിമിഷം.!!!

   

۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞۞

29) അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ ആഗമനത്തെകുറിച്ച് ഇസ്ലാം മതത്തിനും  ക്രിസ്തു മതത്തിനും പുറമെ മറ്റേതെല്ലാം മതഗ്രന്ഥങ്ങളിലാണ് പ്രവചിച്ചിട്ടുള്ളത?

അവസാനം ചോദ്യകര്‍ത്തവായ ഹിന്ദു പെണ്‍കുട്ടി ഇസ്ലാം സ്വീകരിക്കുന്ന സുന്ദരനിമിഷം!!!

 



◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙
[Page 01]   [Page 02]   [Page 03]
◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙

Tuesday 24 September 2013

ജീവനുള്ള എല്ലാ വസ്തുക്കളും വെള്ളത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

വിശുദ്ധ  ഖുര്‍ആന്‍ പറയുന്നു:

'ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?' [21:30]



ശാസ്ത്രം അതിന്‍റെ പുരോഗതിയുടെ ഉത്തുംഗതിയില്‍ എത്തിയപ്പോള്‍ മാത്രമാണ് കോശത്തിന്‍റെ അടിസ്ഥാന ഘടകമായ കോശഘടനയുടെ (Cytoplasm) 80% വും വെള്ളത്താല്‍ നിര്‍മ്മിതമാണെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിച്ചത്. എല്ലാ ജീവജാലങ്ങളും 50% മുതല്‍ 90% വരെ വെള്ളത്താല്‍ നിര്‍മ്മിതമാണെന്നും ജീവവസ്തുക്കളുടെയെല്ലാം നിലനില്‍പ്പിന് വെള്ളം അത്യന്താപേക്ഷിതമാണെന്നും ആധുനികപര്യവേക്ഷണങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മുഴുവന്‍ ജീവികളും വെള്ളത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുത പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച ഏതെങ്കിലുമൊരു മനുഷ്യന് അനുമാനിക്കുക സാധ്യമായിരുന്നോ? ജല ദൌര്‍ലഭ്യത്തിന്‍റെ കെടുതികള്‍ അനുസ്യൂതം അനുഭവിച്ചു കൊണ്ടിരിക്കുന്ന മരുഭൂവാസികളായ അറബികളെ സംബന്ധിച്ചിടത്തോളം അത്തരമൊരു അനുമാനം വിശ്വാസ യോഗ്യമായിരിക്കുമോ? 

വെള്ളത്തില്‍ നിന്നാണ് സകല ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന വസ്തുതയിലേക്ക് താഴെക്കാണുന്ന ഖുര്‍ആന്‍ വചനം വിരല്‍ ചൂണ്ടുന്നു.

'എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.' [24:45]

മനുഷ്യനും വെള്ളത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ പറയുന്നു:

'അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌. നിന്‍റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു. [25:54]




Monday 23 September 2013

ആഴക്കടലിലെ അന്ധകാരം


ജിദ്ദയിലെ കിംഗ്‌ അബ്ദുല്‍ അസീസ്‌ സര്‍വ്വകലാശാലയിലെ പ്രൊഫസറും Marine Geology വിദഗ്ധനുമായ പ്രൊഫ.ശ്രീ. ദുര്‍ഗ്ഗാറാവുവിനോട്‌ താഴെക്കാണുന്ന ഖുര്‍ആന്‍ വചനത്തെക്കുറിച്ച് അഭിപ്രായം ആരാഞ്ഞു.

ഖുര്‍ആന്‍ പറയുന്നു:
അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ) . തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്‍റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല.  [24:40]

ആഴക്കടല്‍ അന്ധകാരനിബിഡമാണെന്ന് ആധുനികശാസ്ത്ര സജ്ജീകരണങ്ങളുടെ സഹായത്തോടെ ഈയടുത്ത് മാത്രമാണ് ശാസ്ത്രകാരന്മാര്‍ക്ക് സ്ഥിതീകരിക്കുവാന്‍ സാധിച്ചതെന്ന് പ്രൊഫ.റാവു പറഞ്ഞു. മറ്റു ഉപകരണങ്ങളുടെ സഹായമില്ലാതെ 20 മുതല്‍ 30 വരെ മീറ്റര്‍ ആഴത്തില്‍ മുങ്ങിപോകുവാന്‍ മനുഷ്യന് സാധ്യമല്ല തന്നെ. 200 മീറ്റര്‍ ആഴത്തില്‍ ജീവന്‍ നിലനിര്‍ത്തുക പോലും അസാധ്യമാണ്. എല്ലാ സമുദ്രങ്ങളും ഇരുട്ട് നിറഞ്ഞതാണെന്ന് ഈ വചനം കൊണ്ട് അര്‍ത്ഥമാക്കുന്നില്ല. സമുദ്രത്തിന്‍റെ ഓരോ പാളികളും ഇരുട്ടുകള്‍ നിറഞ്ഞതാണെന്ന് പറയാന്‍ സാധ്യമല്ല എന്നതാണിതിന്‍റെ കാരണം. ആഴക്കടലിനെ മാത്രമാണ്  ഈ വചനം കൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്. കാരണം 'ആഴക്കടലിലെ അന്ധകാരം' എന്നാണ് ഖുര്‍ആന്‍ പറയുന്നത്.




ആഴക്കടലിലെ അടുക്കുകളായുള്ള അന്ധകാരം രണ്ട് കാരണങ്ങളാലാണ് സംജാതമാകുന്നത്.

1)   ഏഴ് നിറങ്ങളാലാണ് ഒരു പ്രകാശകിരണം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വയലറ്റ്(Violet), ഇന്റിഗോ(Indigo), നീല(Blue), പച്ച(Green), മഞ്ഞ(Yellow), ഓറഞ്ച്(Orange), ചുവപ്പ്(Red) എന്നിവയാണ് ഈ ഏഴു നിറങ്ങള്‍. പ്രകാശകിരണങ്ങള്‍ ജ;ജലത്തില്‍ തട്ടുമ്പോള്‍ വക്രീകരണം(refraction) സംഭവിക്കുന്നു. മുകളിലത്തെ 10 മുതല്‍ 15 മീറ്റര്‍ വരെയുള്ള ജലം ചുവപ്പ് നിറത്തെ ആഗിരണം ചെയ്യുന്നു.അത് കൊണ്ട് തന്നെ 25 മീറ്റര്‍ ആഴത്തിലെത്തിയ ഒരു വ്യക്തിക്ക് മുറിവേല്‍ക്കുകയാണെങ്കില്‍ ഇത്രയും ആഴത്തില്‍ ചുവപ്പ് നിറം നിറം എത്തില്ല എന്നത്കൊണ്ട് രക്തത്തിന്‍റെ ചുവപ്പ് നിറം കാണുവാന്‍ അയാള്‍ക്ക് സാധ്യമല്ല. ഇത് പോലെ തന്നെ ഓറഞ്ച് നിറം 30 മുതല്‍ 50 മീറ്റര്‍ വരെ ആഴത്തിലും, മഞ്ഞ നിറം 50 മുതല്‍ 100 മീറ്റര്‍ വരെ ആഴത്തിലും,പച്ച 100  മുതല്‍ 200 മീറ്റര്‍ ആഴത്തിലും, നീല 200 മീറ്ററിനപ്പുറവും, വയലറ്റും ഇന്റിഗോയും 200 മീറ്റര്‍ മുകളിലുമായും ആഗിരണം ചെയ്യപ്പെടുന്നു. ഓരോ പാളിയിലേക്ക് കടക്കുന്തോറും നിറങ്ങള്‍ ഓരോന്നായി അപ്രത്യക്ഷമാവുന്നത് കാരണം സമുദ്രത്തിന്‍റെ ആഴത്തിലെത്തുംതോറും ഇരുട്ട് വര്‍ദ്ധിക്കുന്നു. 1000 മീറ്റര്‍ ആഴത്തില്‍ പരിപൂര്‍ണ്ണമായ ഇരുട്ടാണുള്ളത്.(Oceans, Elder and Pernetta,  Page:27)

2)   സൂര്യരശ്മികള്‍ മേഘങ്ങളാല്‍ ആഗിരണം ചെയ്യപ്പെടുകയും പ്രകാശ കിരണങ്ങളെ ചിന്നിച്ചിതറിച്ച് കൊണ്ട് കാര്‍മേഘങ്ങള്‍ക്കടിയില്‍ ഇരുട്ടിന്‍റെ പാളികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇരുട്ടിന്‍റെ പ്രഥമപാളികളാണിവ. പ്രകാശകിരണങ്ങള്‍ സമുദ്രത്തിന്‍റെ ഉപരിതലത്തിലെത്തുമ്പോള്‍ തരംഗങ്ങളുടെ ഉപരിഭാഗം പ്രതിഫലിപ്പിക്കപ്പെടുന്നതിന്‍റെ ഫലമായി തിളങ്ങുന്ന കാഴ്ചയായിരിക്കും അനുഭവപ്പെടുക. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതും തദ്വാര ഇരുട്ടിന് കാരണമായിത്തീരുന്നതും തിരമാലകളാണ്. പ്രതിഫലനം നടക്കാത്ത പ്രകാശകിരണങ്ങള്‍ സമുദ്രത്തിന്‍റെ ആഴത്തിലേക്ക് തുളച്ചു കയറുന്നു. അതുകൊണ്ട് തന്നെ സമുദ്രത്തിന് രണ്ട് ഭാഗങ്ങളുണ്ടെന്ന് പറയാം. പ്രകാശവും ചൂടും ഉള്ള ഉപരിതലവും അന്ധകാരം നിറഞ്ഞ ആഴവും. ഉപരിതലം ആഴക്കടലില്‍ നിന്നും തിരമാലകളാല്‍ വീണ്ടും വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. സമുദ്രത്തിന്‍റെ ആഴത്തില്‍ അന്തര്‍ തിരമാലകള്‍ (Internal waves) ഉള്ളതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.ഉപരിതലത്തിലുള്ള ജലത്തിന്‍റെ സാന്ദ്രതയേക്കാള്‍ അടിഭാഗത്തുള്ള ജലത്തിന് സാന്ദ്രത ഏറെയുള്ളതാണിതിന് കാരണം. അന്തര്‍ തിരമാലകളുടെ തൊട്ടുതാഴെയായി ഇരുട്ട് ആരംഭിക്കുന്നു.ആഴക്കടലിലെ മത്സ്യങ്ങള്‍ക്ക് പോലും അവയുടെ ശരീരത്തിലെ പ്രത്യേകമായ പ്രകാശ സ്രോതസ്സിന്‍റെ സഹായത്താലല്ലാതെ കാണുവാന്‍ സാധ്യമല്ല. ഖുര്‍ആന്‍ ഈ കാര്യം ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു.

 'ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. തിരമാല അതിനെ പൊതിയുന്നു.അതിന് മീതെ വീണ്ടും തിരമാല.'

  ഉപര്യുക്ത തിരമാലകള്‍ക്ക് പുറമെ വേറെയും ധാരാളം തിരമാലകളുണ്ട്.ഉദാ: ഉപരിതലത്തില്‍ കാണുന്ന തിരമാലകള്‍.
.
  ഖുര്‍ആനിക വചനം തുടരുന്നു:

'അതിനു മീതെ (ഇരുണ്ട) കാര്‍മേഘം, അങ്ങനെ ഒന്നിന് മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍..'

  വ്യത്യസ്ത നിലകളില്‍ നിന്ന് നിറങ്ങളെ ആഗിരണം ചെയ്ത് കൊണ്ട് കൂടുതല്‍ ഇരുട്ടുകളിലേക്ക് നയിക്കുന്ന മറകളാണ് മേഘങ്ങളൊക്കെ. പ്രൊഫ. ദുര്‍ഗാറാവു തുടരുന്നു:

   '1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഒരു സാധാരണ മനുഷ്യന് ഇത്രയും ഭംഗിയായി ഈ പ്രതിഭാസം വിവരിക്കുക സാധ്യമല്ല. അതുകൊണ്ട് തന്നെ ഈ വിവരങ്ങള്‍ ഒരു പ്രകൃത്യാതീത സ്രോതസ്സില്‍ നിന്ന് വന്നതാവാനേ സാധ്യതയൊള്ളൂ.'


Saturday 21 September 2013

നമസ്കാരത്തിലെ പ്രാര്‍ത്ഥനകള്‍



കൂടുതല്‍ വ്യക്തമായി കാണാന്‍ ചിത്രത്തിന്‍റെ മേല്‍ ക്ലിക്ക് ചെയ്യുക

കൂടുതല്‍ വ്യക്തമായി കാണാന്‍ ചിത്രത്തിന്‍റെ മേല്‍ ക്ലിക്ക് ചെയ്യുക

കൂടുതല്‍ വ്യക്തമായി കാണാന്‍ ചിത്രത്തിന്‍റെ മേല്‍ ക്ലിക്ക് ചെയ്യുക

കൂടുതല്‍ വ്യക്തമായി കാണാന്‍ ചിത്രത്തിന്‍റെ മേല്‍ ക്ലിക്ക് ചെയ്യുക

കൂടുതല്‍ വ്യക്തമായി കാണാന്‍ ചിത്രത്തിന്‍റെ മേല്‍ ക്ലിക്ക് ചെയ്യുക

കൂടുതല്‍ വ്യക്തമായി കാണാന്‍ ചിത്രത്തിന്‍റെ മേല്‍ ക്ലിക്ക് ചെയ്യുക

കൂടുതല്‍ വ്യക്തമായി കാണാന്‍ ചിത്രത്തിന്‍റെ മേല്‍ ക്ലിക്ക് ചെയ്യുക

കൂടുതല്‍ വ്യക്തമായി കാണാന്‍ ചിത്രത്തിന്‍റെ മേല്‍ ക്ലിക്ക് ചെയ്യുക

കൂടുതല്‍ വ്യക്തമായി കാണാന്‍ ചിത്രത്തിന്‍റെ മേല്‍ ക്ലിക്ക് ചെയ്യുക

കൂടുതല്‍ വ്യക്തമായി കാണാന്‍ ചിത്രത്തിന്‍റെ മേല്‍ ക്ലിക്ക് ചെയ്യുക