Thursday 10 October 2013

Islam & Science - ദൈവികതയെ ഊട്ടിയുറപ്പിച്ച് കഅ്ബയുടെ ശാസ്ത്രീയ രഹസ്യങ്ങള്‍


ഇസ്‌ലാം മതവിശ്വാസികളുടെ വിശുദ്ധ കേന്ദ്രമാണ് അറേബ്യയില്‍ സ്ഥിത ചെയ്യുന്ന മക്ക. അതില്‍ ഇസ്‌ലാമിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് കഅ്ബയാണ്. വര്‍ഷങ്ങളായി മക്ക ഒരു വിശുദ്ധനഗരമായിട്ടാണ് അറിയപ്പെടുന്നത്. എന്നാല്‍ മക്ക വിശുദ്ധ നഗരമാണെന്നതിന് വേറെയും ഒരുപാട് തെളിവുകളുണ്ട്. ഗണിതശാസ്ത്ര പരമായ ചില തെളിവുകള്‍ നോക്കാം 

രണ്ടു സംഖ്യകളുടെ അനുപാതം അവയുടെ തുകയും ആദ്യത്തെ സംഖ്യയും തമ്മിലുള്ള അനുപാതത്തിന് തുല്യമാണെങ്കില്‍ അവ സുവര്‍ണ്ണാനുപാതത്തിലാണെന്നാണ് (Golden ratio) ഗണിത ശാസ്ത്രജ്ഞര്‍ പറയുക.ഇതിന്റെ വിലയാണ് (1.6180339887....). പൈഥഗോറസ്സും അദ്ദേഹത്തിന്റെ ശിഷ്യന്മാരും പ്രത്യേകമായ ഈ അനുപാതത്തെ വളരെ ഇഷ്ടപ്പെട്ടിരുന്നു.

A,B വശമായി ABCDഎന്ന ഒരു സമചതുരം നിര്മ്മിച്ച് A Dയുടെ മദ്ധ്യബിന്ദുവായി E സങ്കല്‍പിക്കുക. EF=EB ആയിരിയ്ക്കത്തക്കവണ്ണം F എന്ന ബിന്ദു DAയില്‍ കണ്ടുപിടിച്ച്, തുടര്‍ന്ന് AFPG എന്ന സമചതുരം വരച്ചാല്‍ P, AB യെ സുവര്‍ണ്ണ അനുപാതത്തില്‍ വിഭജിക്കും .കൂടാതെ, AB നീളവും AP വീതിയുമുള്ള ഒരു ചതുരം നിര്‍മ്മിച്ചാല്‍ ഏറ്റവും മനോഹരമായ ചതുരം ഇതായിരിയ്ക്കുമത്രേ.  ഇതിനെ ഡിസൈന്‍ സംഖ്യ എന്ന് ചില ആര്‍ക്കിറ്റെക്ടുകള്‍  വിളിക്കാറുണ്ടത്രെ. കഅ്ബയുടെ അളവിനെ ഇതേ അളവുമായി താരതമ്യപ്പെടുത്തിയാല്‍ കഅ്ബ ഡിസൈന്‍ ചെയ്തിരിക്കുന്ന അനുപാതം ഗോള്‍ഡന്‍ സംഖ്യയായി ലഭിക്കുമെന്ന് ശാസ്ത്രലോകം തെളിയിച്ചിരിക്കുന്നു, ഇലകളുടെ വിതാനം  എന്നിവയെല്ലാം സുവര്‍ണവിതാനത്തിലാണെന്നത് അവയുടെ പിന്നിലുള്ള ദൈവിക ഇടപെടലിന്റെ ഉദാഹരണമാണ്. ഇലകളും മനുഷ്യഹൃദയവും ഡി.എന്‍.എയും സംവിധാനിച്ച അതേ ദൈവത്തിന്റെ കൃത്യമായ ഇടപെടലുകളിലൂടെയാണ് വിശുദ്ധ ദേവാലയമായ കഅ്ബയും നിര്‍മിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണിത്. മനുഷ്യനിര്‍മിതമായ ഈജിപ്തിലെ പിരമിഡുകള്‍ പ്രസിദ്ധമായ ചിത്രങ്ങള്‍ ഗ്യാലക്‌സികള്‍ തമ്മിലുള്ള അകലം എന്നിവയുടെ അനുപാതവുമെല്ലാം ഈ ഗോള്‍ഡന്‍ അനുപാതത്തിലാണ് നിലനില്‍ക്കുന്നത്. മനുഷ്യ ശരീരത്തിലെ ചില ഭാഗങ്ങളും ഈ അനുപാതം കാത്തുസൂക്ഷിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ തലമുതല്‍ പാദം വരെയുള്ള ഭാഗങ്ങള്‍ നേര്‍പകുതിയാക്കുകയും മുകളില്‍ പറഞ്ഞ സുവര്‍ണ അനുപാത രീതിയില്‍ കണക്കാക്കിയാല്‍ അതിലും കിട്ടുന്ന സംഖ്യ 1.618 എന്നായിരിക്കുമത്രെ.

ലോകത്തിന്റെ സുവര്‍ണ അനുപാത ഇടം
കഅ്ബ നില്‍ക്കുന്ന സ്ഥലമാണ് ലോകത്തിന്റെ സുവര്‍ണ അനുപാതം കൃത്യമായ ഇടം എന്നും അഭിപ്രായമുണ്ട്. മക്കയും നോര്‍ത്ത് പോളും(ഉത്തരധ്രുവം) തമ്മിലുള്ള അകലം 0763168 കിലോമീറ്ററാണ്. അതുപോലെ മക്കയും സൗത്ത്‌പോളും(ദക്ഷിണധ്രുവം) തമ്മിലുള്ള അകലം 1234832 കിലോമീറ്ററാണ്. എന്നാല്‍ ഇവ തമ്മിലുള്ള അനുപാതം, അതായത് 0763168/1234832 എന്നത് 1.6180342991 ആണ്. എളപ്പത്തിനായി അതിനെ 1.618 എന്നാക്കാം. ഇത് മക്ക ലേകത്തിന്റെ കേന്ദ്ര ബിന്ദുവാണെന്നതിന് മറ്റൊരു തെളിവാകുന്നു. ഇങ്ങനെ വ്യത്യസ്തമായ അനുപാതത്തിലൂടെ ഭൂമിയുടെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് കണക്കാക്കിയാലും ഡിസൈന്‍ സംഖ്യ 1.618 ആയി ലഭിക്കുന്നുണ്ടെന്നതാണ് വസ്തുത.  
ഖുര്‍ആനില്‍ സൂറ ആലുഇംറാനിലാണ് മക്കയെക്കുറിച്ച് പരാമര്‍ശമുള്ളത്. ബക്ക എന്നാണ് അവിടെ പേരുവിളിച്ചത്. അത് പരാമര്‍ശിച്ച ആകെ അക്ഷരങ്ങളുടെ എണ്ണം 47 ആണ് ആണ്. അതിനെ 1.618 എന്ന സംഖ്യകൊണ്ട് ഹരിച്ചാല്‍ 29 എന്ന് ലഭിക്കും ബക്ക കഴിഞ്ഞ് ബാക്കിയുള്ള അക്ഷരങ്ങളുടെ എണ്ണം 29 ആണ്. അതായത് ഗോള്‍ഡന്‍ അനുപാതമനുസരിച്ച് പരാമര്‍ശിച്ച അക്ഷരങ്ങളുടെ എണ്ണം പോലും ഈ അനുപാതം കാത്തു സൂക്ഷിക്കുന്നു.  ഇപ്രകാരം വ്യത്യസ്ത കണക്കുകളിലും ദൈവിക സൃഷ്ടിപ്പിലും മക്ക തികച്ചും ദൈവിക ദൃഷ്ടാന്തമായി തുടരുന്നു.

കടപ്പാട്: http://www.islampadasala.com