Wednesday 2 October 2013

Islam & Science - ഉറുമ്പുകളുടെ ജീവിതരീതിയും ആശയവിനിമയവും

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

സുലൈമാന് വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. അങ്ങനെ അവരതാ ക്രമപ്രകാരം നിര്‍ത്തപ്പെടുന്നു. അങ്ങനെ അവര്‍ ഉറുമ്പിന്‍ താഴ്‌വരയിലൂടെ ചെന്നപ്പോള്‍ ഒരു ഉറുമ്പ് പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്‍റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ[27: 17,18]




ഉറുമ്പുകള്‍ പരസ്പരം സംസാരിക്കുന്നുവെന്നും സങ്കീര്‍ണ്ണമായ ആശയങ്ങള്‍ പരസ്പരം കൈമാറുന്നുവെന്നും ഖുര്‍ആന്‍ പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ വെറും കെട്ടുകഥകളോ യക്ഷികഥകളോ മാത്രമാണെന്ന് പറഞ്ഞ് പലരും പണ്ട് കളിയാക്കിയിട്ടുണ്ടാവാം. ഉറുമ്പുകളുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട, മനുഷ്യന് മുമ്പ് പരിചയമില്ലാത്ത പല വസ്തുതകളും ആധുനിക ഗവേഷണങ്ങള്‍ ഇന്ന് തെളിയിച്ചിട്ടുണ്ട്. ജന്തുക്കളില്‍ മനുഷ്യന്‍റെ ജീവിതരീതിയുമായി വളരെയധികം സാദൃശ്യങ്ങളുള്ളത് ഉറുമ്പുകളുടെ ജീവിതരീതിയാണെന്ന് ഗവേഷണനിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ഉറുമ്പുകളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന വസ്തുതകളില്‍ നിന്നും ഇത് മനസ്സിലാക്കാവുന്നതാണ്. 

  1. മനുഷ്യര്‍ ശവം മറവ് ചെയ്യുന്ന അതേ രീതിയില്‍ തന്നെ ഉറുമ്പുകളും ശവം മറവ് ചെയ്യുന്നു.
  2. കാര്യസ്തന്മാരും, മേല്‍നോട്ടക്കാരും, തലയാളുക്കളും, ജോലിക്കാരുമടങ്ങുന്ന അതിസങ്കീര്‍ണ്ണമായ തൊഴില്‍ വിഭജന വ്യവസ്ഥ തന്നെ അവരില്‍ നില നില്‍ക്കുന്നു. 
  3. നര്‍മ്മ സല്ലാപം നടത്തുന്നതിനായി ചിലപ്പോഴൊക്കെ അവ പരസ്പരം കൂടിയിരിക്കുന്നു.
  4. അത്യുന്നതമായ ആശയവിനിമയ സമ്പ്രദായം അവര്‍ക്കിടയില്‍ നില നില്‍ക്കുന്നു.
  5. കൊള്ളകൊടുക്കകള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സ്ഥിരമായ കമ്പോളങ്ങളും ചന്തകളും അവക്കിടയിലുണ്ട്.
  6. ഹേമന്ത കാലത്തെ ദീര്‍ഘകാല ആവശ്യത്തിനായി ഉറുമ്പുകള്‍ ധാന്യങ്ങള്‍ സൂക്ഷിച്ചു വക്കുന്നു.ധാന്യങ്ങള്‍ മുളച്ചു തുടങ്ങുകയാണെങ്കില്‍, വളരാനനുവദിച്ചാല്‍ ചീഞ്ഞു പോകുമെന്ന കാരണത്താല്‍ അവ വേരുകള്‍ മുറിച്ചു മാറ്റുന്നു. മഴ കാരണത്താല്‍ സംഭരിച്ച ധാന്യങ്ങള്‍ നനയുകയാണെങ്കില്‍, ഉണക്കുന്നതിനായി സൂര്യ പ്രകാശത്ത് കൊണ്ട് വക്കുന്നു. ഈര്‍പ്പം കാരണം വേരുകള്‍ മുളക്കുകയും തദ്വാര ധാന്യങ്ങള്‍ ചീഞ്ഞു പോകുകയും ചെയ്യുമെന്ന ഭയത്താല്‍ സൂര്യ പ്രകാശത്തില്‍ ഉണക്കാനിട്ട ധാന്യങ്ങള്‍ ഉണങ്ങിയ ഉടനെ തന്നെ അകത്തേക്ക് തിരിച്ചു കൊണ്ട് വെക്കുന്നു.
ഇനി മുകളില്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനം ഒന്ന് കൂടി വായിച്ചു നോക്കുക.



താഴെ ഈ വിഷയവുമായി ബന്ധപ്പെട്ട വീഡിയോ ചേര്‍ക്കുന്നു:





ഉറുമ്പുകള്‍ ഒരു ദൈവീകദ്രിഷ്ടാന്തം (വീഡിയോ)





ഉറുമ്പുകളുടെ അത്ഭുത ലോകം.ഭാഗം 1


ഉറുമ്പുകളുടെ അത്ഭുത ലോകം.ഭാഗം 2