Wednesday 2 October 2013

Islam & Science - വിരലടയാളം

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

"മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌? അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ." [75:  3,4]



മൃതിയടഞ്ഞവരുടെ എല്ലുകള്‍ മണ്ണുമായി ലയിച്ച് ഭൂമിയില്‍ ചിന്നിച്ചിതറി കഴിഞ്ഞാല്‍ അന്ത്യനാളില്‍ ഓരോരുത്തരെയും തിരിച്ചറിയുന്നതെങ്ങിനെയെന്ന്‍ അവിശ്വാസികള്‍ വാദിക്കാറുണ്ട്. എന്നാല്‍ മരിച്ചവരുടെ എല്ലുകളെ ഒരുമിച്ച് കൂട്ടുക മാത്രമല്ല, അവരുടെ വിരലടയാളം പോലും അതേപടി  അതേ പടി പൂര്‍ണ്ണമായും പുനസൃഷ്ടിക്കുവാന്‍ കൂടി സാധിക്കുമെന്ന് സര്‍വ്വശക്തനായ അല്ലാഹു പ്രഖ്യാപിക്കുന്നു.

വ്യക്തികളുടെ വ്യക്തിത്വത്തിന്‍റെ തിരിച്ചറിവിനെ കുറിച്ച് പറയുമ്പോള്‍ എന്ത് കൊണ്ടാണ് ഖുര്‍ആന്‍ വിരലടയാളത്തെക്കുറിച്ച് പ്രത്യേകമായി പരാമര്‍ശിക്കുന്നത്?

1880-ല്‍ സര്‍ ഫ്രാന്‍സിസ് ഗോള്‍ട്ടി (Sir Francis Golti)ന്‍റെ ഗവേഷണങ്ങള്‍ക്ക് ശേഷം വിരലടയാളം തിരിച്ചറിയലിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗമായി സ്വീകരിക്കപ്പെട്ടു. ലോകത്തുള്ള ഏത് രണ്ട് വ്യക്തികളെടുത്താലും ഒരേ രീതിയിലുള്ള വിരലടയാളം ദര്‍ശിക്കുക സാധ്യമല്ല. ഇക്കാരണത്താലാണ് ലോകത്തെല്ലായിടത്തുമുള്ള പോലീസ് സേന കുറ്റവാളികളെ കണ്ടെത്തുന്നതിനായി വിരലടയാളം ഉപയോഗികുന്നത്.

വിരലടയാളത്തിന്‍റെ അതുല്യതയെക്കുറിച്ച് 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍ക്കാണറിയുക? സൃഷ്ടികര്‍ത്താവിനല്ലാതെ മറ്റാര്‍ക്കും അറിയുക സാധ്യമായിരുന്നില്ല.