Monday 11 August 2014

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.6

അല്ലാഹുവിന്‍റെ ഖജാന നബി(സ)യുടെ പക്കലോ?

'സുന്നി'കള്‍ പറയുന്നു: "അല്ലാഹുവിന്‍റെ ഖജാന എന്‍റെ പക്കലുണ്ട്. പക്ഷെ ഞാനത് നിങ്ങളോട് പറയുന്നില്ല." (കൊട്ടപ്പുറം സംവാദ പുസ്തകം. 2.62. ഒ.എം.തരുവണ്ണ.)  നബി(സ) പറഞ്ഞതായി ഇവര്‍ എഴുതിയതാണിത്‌.

എന്നാല്‍ സുന്നത്ത് ജമാഅത്ത് പറയുന്നു : 

قُل لَّا أَقُولُ لَكُمْ عِندِي خَزَائِنُ اللَّـهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ لَكُمْ إِنِّي مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ ۚ قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ

"(നബിയേ), പറയുക. അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്‌?".(سورة الأنعام :50)

അല്ലാഹുവിന്‍റെ ഖജാന നബി(സ)യുടെ പക്കല്‍ ഇല്ലെന്നാണ് ഖുര്‍ആന്‍ പറയുന്നത്. അങ്ങിനെ പറയണമെന്നും ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. അല്ലാഹുവിന്‍റെ അറിവുകളെല്ലാം അടങ്ങിയതാണ് അവന്‍റെ ഖജാന. അത് നബി(സ)യുടെ പക്കലുണ്ടെന്ന് പറഞ്ഞ് അല്ലാഹുവിന്‍റെ അറിവുകളെ കൊച്ചാക്കുന്നത് ഗുരുതരമായ തെറ്റാണ്.