Thursday 14 August 2014

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.5

അല്ലാഹുവിനോട് ചോദിക്കാന്‍ നമുക്ക് പറ്റുകയില്ലേ? 

സുന്നത്ത് ജമാഅത്ത് പറയുന്നു: നേരിട്ട് ചോദിക്കാന്‍ ഏറ്റവും തരപ്പെട്ടവന്‍ അല്ലാഹു മാത്രമാണ്. ഖുര്‍ആന്‍ പറയുന്നത് കാണുക:

"(ഓ മനുഷ്യരെ) നിങ്ങളുടെ നാഥന്‍ പറയുന്നു, എന്നോട് നിങ്ങള്‍ പ്രാര്‍തഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ്."(سورة المؤمنون: 60)

"എന്‍റെ അടിമകള്‍ എന്നെക്കുറിച്ച് താങ്കളോട് ചോദിച്ചാല്‍ (പറയുക)തീര്‍ച്ചയായും ഞാന്‍ സമീപസ്ഥനാണ്.പ്രാര്‍തഥിക്കുന്നവ\ന്‍റെ പ്രാര്‍ത്ഥനക്ക് ഞാന്‍ ഉത്തരം നല്‍കും."(سورة البقرة: 386)

ഖുര്‍ആന്‍ ചോദിക്കാന്‍ പഠിപ്പിച്ചതെല്ലാം അല്ലാഹുവിനോട്  നേരിട്ടാണ് താനും. ഏതാനും ഉദാഹരണങ്ങള്‍ കാണുക.

رَبِّ نَجِّنِي وَأَهْلِي مِمَّا يَعْمَلُونَ 
"(എന്‍റെ രക്ഷിതാവേ, എന്നെയും എന്‍റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ ‍നിന്ന് നീ രക്ഷപ്പെടുത്തേണമേ )"  (سورة الشعراء :169)

فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ
"(എന്‍റെ രക്ഷിതാവേ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ.)"  (سورة القصص:21)

وَقُل رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ

"((നബിയേ,) പറയുക: എന്‍റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലോ)"  (سورة المؤمنون:118)



ലോകാവസാനം വരെയുള്ള എല്ലാ മുസ്‌ലീംകള്‍ക്കും അവലംബിക്കാന്‍ വേണ്ടിയാണ് ഈ ചോദ്യങ്ങളെല്ലാം അല്ലാഹു നമ്മെ പഠിപ്പിച്ചത് .