Sunday 8 September 2013

ജലത്തിന്‍റെയും ഉപ്പുവെള്ളത്തിന്‍റെയും ഇടയിലുള്ള തടസ്സം

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
 مَرَجَ الْبَحْرَيْنِ يَلْتَقِيَانِ ﴿١٩ بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ ﴿٢٠
രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌. [55: 19,20]

ബര്‍സക എന്ന അറബി പദത്തിന് തടസ്സം അല്ലെങ്കില്‍ മറ എന്നാണര്‍ത്ഥം. ഭൗതികമായ ഒരു മറ അല്ല ഇത് കൊണ്ടുദ്ദേശിക്കുന്നത്. മറജ  എന്ന അറബി പദത്തിന്‍റെ ഭാഷാര്‍ത്ഥം അവ രണ്ടും കൂട്ടിമുട്ടുകയും അന്യോന്യം കൂടി കലരുകയും ചെയ്യുന്നു എന്നാണ്. രണ്ട് ജലാശയങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടുകയും അന്യോന്യം ലയിക്കുകയും അതെ സമയം അവക്കിടയില്‍ മരയുന്ദ് എന്നുമുള്ള രണ്ട് വിപരീതാര്‍‍ത്ഥങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നതെന്താണെന്ന് വിവരിക്കുവാന്‍ മുന്‍കാല വ്യാഖ്യാതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. രണ്ട് സമുദ്രങ്ങള്‍ സന്ധിക്കുന്നിടത്ത് അവ രണ്ടും കൂടിക്കലരാത്ത വിധം ഒരു തടസ്സം നില നില്‍ക്കുന്നുവെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഈ തടസ്സം രണ്ട് സമുദ്രങ്ങളെയും വേര്‍തിരിക്കുന്നത് കൊണ്ട് തന്നെ രണ്ടിന്‍റെയും താപ നിലയും ലവണത്വവും സാന്ദ്രതയും വ്യത്യസ്തങ്ങളാണ്.
സമുദ്രശാസ്ത്രജ്ഞന്മാര്‍ക്ക് ഇന്ന് ഈ വചനം വളരെ എളുപ്പത്തില്‍ വിശദീകരിക്കുവാന്‍ സാധിക്കുന്നു. രണ്ട് സമുദ്രങ്ങള്‍ക്കിടയില്‍ ഒരു അദൃശ്യമായതും ചരിഞ്ഞതുമായ ജലവേലി (Water barrier) നില നില്‍ക്കുന്നു. അങ്ങിനെ ഒരു സമുദ്രത്തില്‍ നിന്നും മറ്റൊന്നിലേക്കു വെള്ളം ഒഴുകുന്നു.
എന്നാല്‍ ഒരു സമുദ്രത്തില്‍ നിന്നും വെള്ളം മറ്റൊന്നിലേക്കു പ്രവഹിക്കുമ്പോള്‍ വെള്ളത്തിന് അതിന്‍റെ പ്രത്യേകമായ സവിശേഷതകള്‍ നഷ്ടപ്പെടുകയും മറ്റേ സമുദ്രത്തിലെ വെള്ളത്തിന്‍റെ സവിശേഷത മാത്രം പിന്നീട് അവശേഷിക്കുകയും ചെയ്യുന്നു. ഇങ്ങിനെ രണ്ട് ജലത്തിന്‍റെയും ഏകരൂപമായ വേര്‍തിരിക്കല്‍ എന്ന നിലയില്‍ ഈ തടസ്സം വര്‍ത്തിക്കുന്നു. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഈ ശാസ്ത്രീയ പ്രതിഭാസം സമ്പൂര്‍ണ്ണമായും സത്യമാണെന്ന് അമേരിക്കയിലെ കൊളറാഡോ സര്‍വ്വകലാശാലയിലെ ഭൂഗര്‍ഭ ശാസ്ത്ര പ്രൊഫസറും പ്രശസ്ത സമുദ്ര ശാസ്ത്രജ്ഞനുമായ ഡോ. വില്യം ഹേ (Dr. William Hay) പ്രഖ്യാപിക്കുകയുണ്ടായി. താഴെ കാണുന്ന വചനത്തിലും ഖുറാന്‍ ഈ പ്രതിഭാസത്തെ കുറിച്ച് പരാമര്‍ശിക്കുന്നു. (Principles of Oceanography, Davis - Page: 92,93)
أَمَّن جَعَلَ الْأَرْضَ قَرَارًا وَجَعَلَ خِلَالَهَا أَنْهَارًا وَجَعَلَ لَهَا رَوَاسِيَ وَجَعَلَ بَيْنَ الْبَحْرَيْنِ حَاجِزًا ۗ أَإِلَـٰهٌ مَّعَ اللَّـهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ 
അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും, അതിനിടയില്‍ നദികളുണ്ടാക്കുകയും, അതിന് ഉറപ്പ് നല്‍കുന്ന പര്‍വ്വതങ്ങള്‍ ഉണ്ടാക്കുകയും, രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല.[27:61]
ജിബ്രാള്‍ട്ടയിലെ അറ്റ്ലാന്‍റിക് സമുദ്രവും മെഡിറ്ററേനിയന്‍ സമുദ്രവും വേര്‍തിരിയുന്നിടത്തടക്കം പല സ്ഥലങ്ങളിലും ഈ പ്രതിഭാസം നടക്കുന്നു. ശുദ്ദജലത്തിന്‍റെയും ഉപ്പുജലത്തിന്‍റെയും ഇടയിലുള്ള മറയെ ക്കുറിച്ച് പറയുമ്പോള്‍ ഇതിനോടോപ്പമുള്ള ഒരു വേര്‍തിരിക്കുന്ന തടസ്സത്തിന്‍റെ സാന്നിദ്ധ്യത്തെക്കുറിച്ചും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു.
 وَهُوَ الَّذِي مَرَجَ الْبَحْرَيْنِ هَـٰذَا عَذْبٌ فُرَاتٌ وَهَـٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَّحْجُورًا
രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.[25:53] 

ശുദ്ധജലവും ഉപ്പു ജലവും കൂടികലരുന്ന അഴിമുഖങ്ങളിലെ സ്ഥിതിവിശേഷങ്ങളും രണ്ട് സമുദ്രങ്ങള്‍ കൂട്ടിമുട്ടുന്നിടത്തുള്ള സ്ഥിതിവിശേഷങ്ങളും അല്‍പ്പം വ്യത്യസ്തമാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഉപ്പു ജലത്തില്‍ നിന്നും ശുദ്ധജലത്തെ അഴിമുഖങ്ങളില്‍ വേര്‍തിരിക്കുന്നത് പിക്നോക്ലൈന്‍ രണ്ട് അടുക്കുകളെയും(Layers) വേര്‍തിരിക്കുന്ന സാന്ദ്രതാവ്യത്യാസമുള്ള മേഖല (Zone) ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. (Oceanography, Gross - Page: 242 & Introductory Oceanography, Thurman Page: 300,301)  ഈ വിഭജന മേഖലയിലെ ലവണത്വവും ശുദ്ധജലത്തിന്‍റെയും ഉപ്പുജലത്തിന്‍റെയും ലവണത്വത്തില്‍ നിന്നും വ്യത്യസ്തമാണ്. (Oceanography, Gross -Page:242)

മെഡിറ്ററെനിയന്‍ സമുദ്രത്തിലേക്കോഴുകുന്ന ഈജിപ്തിലെ നൈല്‍ നദിയിലുള്‍പ്പെടെ പല സ്ഥലങ്ങളിലുമായി ഈ പ്രതിഭാസം നടക്കുന്നു.

ഇത്തരം കടലുകള്‍  കാണാന്‍ താഴെയുള്ള വീഡിയോകള്‍ പ്ലേ ചെയ്യുക.





അവലംബം: Quran and modern science- Dr. Zakir Naik