Monday 9 September 2013

ഒരു അന്ധവിശ്വാസം - ഐശ്വര്യത്തിന് കടലിലേക്ക്‌ പഴം എറിയുക

ഐശ്വര്യം ലഭിക്കാന്‍ കൂട്ടപ്രാര്‍ത്ഥനയും കടലിലേക്ക്‌ പഴം എറിയുകയും ചെയുക എന്ന വിശ്വാസവും സമ്പ്രദായവും സമസ്തക്കാര്‍ക്കിടയിലുണ്ട്.





"കടലോരമക്കളുടെ ഐശ്വര്യത്തിനും ക്ഷേമത്തിനും കടലമ്മയുടെ കനിവിനുമായി പുതിയങ്ങാടി കടപ്പുറത്ത് കൂട്ട പ്രാര്‍ത്ഥന. ബഷീറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ മത്സ്യതൊഴിലാളികളുള്‍പ്പെടെ നിരവധിയാളുകള്‍ ജാതി-മത ഭേദമന്യേ പങ്കാളികളായി. വര്‍ഷങ്ങളായി കര്‍ക്കിടകത്തില്‍ നടന്നു വരുന്നതാണ് ഈ കൂട്ടപ്രാര്‍ത്ഥന. പ്രാര്‍ത്ഥനക്ക് ശേഷം കടലിലേക്ക് പഴം എറിയുന്ന ചടങ്ങും നടന്നു. പഴം കടലില്‍  പതിക്കുന്നതോടെ ഐശ്വര്യം വരുമെന്നും മത്സ്യ തൊഴിലാളികള്‍ക്ക് ഐശ്വര്യം കടന്നു വരുമെന്നുമാണ് വിശാസം" (മലയാള മനോരമ 2009. ജൂലൈ 25)

"കടലോര നിവാസികളുടെ ഐശ്വര്യത്തിനായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കൂട്ട പ്രാര്‍ത്ഥന നടന്നു. പുതിയങ്ങാടി കടപ്പുരങ്ങളില്‍ നടന്ന പ്രാര്‍ത്ഥനയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പ്രാര്‍ത്ഥനക്ക് ശേഷം ശിഹാബ് തങ്ങള്‍ ഐശ്വര്യത്തിനായി കടലിലേക്ക്‌ പഴം എറിഞ്ഞു." (മലയാള മനോരമ 2004. ജൂലൈ 30)