Monday 9 September 2013

ഐശ്വര്യത്തിന് കടലിലേക്ക്‌ പഴം എറിയുക; സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു?

പഴം ഭക്ഷ്യവസ്തുവാണ്.തിന്നാന്‍ ഉപയോഗിക്കാതെ അതിനെ വലിച്ചെറിയുന്നത് ശിക്ഷാര്‍ഹാമാണ്. നബി(സ) പറയുന്നത് കാണുക:-

 "നിങ്ങളിലാരുടെയെങ്കിലും ഒരു പ്ടിദ് ഭക്ഷണം വീണ് പോയാല്‍ അത് പെറുക്കിയെടുത്ത് അഴുക്ക് കളഞ്ഞ് ഭക്ഷിച്ചു കൊള്ളട്ടെ. പിശാചിന് വേണ്ടി അവനത് ഒഴിച്ചിടരുത്."(മുസ്‌ലിം)

നിലത്ത് വീഴുന്ന ഭക്ഷണം പോലും പെറുക്കിയെടുത്ത് കഴുകി ഭക്ഷിക്കണമെന്നാണ് ഇസ്ലാമിന്‍റെ നിര്‍ദ്ദേശം. എന്നിരിക്കെ കയ്യില്‍ കിട്ടിയ ഭക്ഷണം അവനെങ്ങനെ വലിച്ചെറിയാന്‍ കഴിയും?

ഐശ്വര്യത്തിന് വേണ്ടി കടലിലേക്ക് പഴം വലിച്ചെറിയുന്ന ഒരേര്‍പ്പാട് ഇസ്ലാമില്‍ ഇല്ല.കടലമ്മയെ പ്രസാദിപ്പിക്കാന്‍ ഹൈന്ദവരാണ്ഇത്തരം അന്ധവിശ്വാസാങ്ങളെല്ലാം ചെയ്യാറുള്ളത്. ഐശ്വര്യം ഉണ്ടാവാന്‍ അല്ലാഹുവിനോട് നേരിട്ട് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. നബി(സ)യുടെ ചര്യ മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുക:-

"അല്ലാഹുമ്മ ഇന്നീ അസ്അലുക്കല്‍ ഹുദാ വാത്തുഖ്വാ. (അല്ലാഹുവേ, ഞാന്‍ നിന്നോട് മാര്‍ഗ്ഗദര്‍ശനവും സദാചാരവും ഐശ്വര്യവും ചോദിക്കുന്നു.)" (മുസ്‌ലിം)

ഐശ്വര്യമുണ്ടാവാന്‍ വേണ്ടി നബി(സ)യോ സ്വഹാബത്തോ ഏതെങ്കിലും ഉപയോഗവസ്തുക്കള്‍ എടുത്ത് കടലിലേക്കോ മറ്റോ വലിച്ചെറിഞ്ഞു നമുക്ക് മാതൃക കാട്ടിയിട്ടില്ല. അത് പൊട്ടത്തരവും അന്ധവിശ്വാസവുമാണ്.


Related Links:

ഒരു അന്ധവിശ്വാസം - ഐശ്വര്യത്തിന് കടലിലേക്ക്‌ പഴം എറിയുക