Thursday 22 August 2013

രക്ത ചംക്രമണവും പാല്‍ ഉല്‍പാദനവും



മുസ്‌ലിം ശാസ്ത്രജഞനായ ഇബ്നു നഫീസ്( Ibn Nafees) രക്ത ചംക്രമണത്തെക്കുറിച്ച് (Blood Circulation) വിവരിക്കുന്നതിന് 600 വര്‍ഷങ്ങള്‍ക്കും, വില്യം ഹാര്‍വെ (William Harway) ഈ വിവരം പാശ്ചാത്യ ലോകത്തെത്തിക്കുന്നതിന് 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പും വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടിരിക്കുന്നു.

ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കുള്ള പോഷണവും സ്വാംശീകരണവും ആമാശയത്തില്‍ നടക്കുന്നതെങ്ങിനെയെന്ന് പ്രസ്തുത കണ്ടെത്തലിനും ഏതാണ്ട് പതിമൂന്ന്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അവതരിച്ച ഖുര്‍ആനീക വചനം സൂക്ഷ്മ വേദിയായ വിവരണം നല്‍കി. പാലിന്‍റെ ഘടകങ്ങളെക്കുറിച്ചുള്ള ഖുര്‍ആനീക വിവരണമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 

ആമാശയങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന ഖുര്‍ആനീക സൂക്തം മനസ്സിലാക്കുന്നതിന് ആമാശയത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളും ഭക്ഷണത്തിന്‍റെ വിവിധ ഘടകങ്ങള്‍ രക്തത്തിലൂടെയും കരളിന്‍റെ പ്രവര്‍ത്തനത്തിലൂടെയും വ്യാപിക്കുന്ന അത്യന്തം സങ്കീര്‍ണ്ണമായ പ്രക്രിയകളെ കുറിച്ചും അറിഞ്ഞിരിക്കണം. രക്തത്തിലൂടെയാണ് എല്ലാം വിവധ അവയവങ്ങളിലെത്തുന്നത്. പാലുല്‍പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ കാര്യവും വ്യത്യസ്തമല്ല.

ലളിതമായി വിശദീകരിച്ചാല്‍ ആമാശയത്തിലെ ചില പദാര്‍ഥങ്ങള്‍ ആമാശയഭിത്തിയിലേക്ക് തന്നെ പ്രവേശിക്കുന്നു. ഇവ രക്തവ്യൂഹത്തിലൂടെ വിവിധ അവയവങ്ങളിലേക്ക് വ്യാപിക്കുന്നു.

ഈ ആശയങ്ങള്‍ കൂടുതല്‍ മികച്ച രൂപത്തില്‍ അവതരിപ്പിക്കുന്ന ഖുര്‍ആനീക സൂക്തങ്ങള്‍ കാണുക:

وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖنُّسْقِيكُم مِّمَّا فِي بُطُونِهِ مِن بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَائِغًا لِّلشَّارِبِينَ(16:66)
'കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു പാഠമുണ്ട്‌. അവയുടെ ഉദരങ്ങളില്‍ നിന്ന്‌ കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന് കുടിക്കുന്നവര്‍ക്ക് സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു.' (വിശുദ്ധ ഖുര്‍ആന്‍ 16:66)


وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً ۖ نُّسْقِيكُم مِّمَّا فِي بُطُونِهَا وَلَكُمْ فِيهَا مَنَافِعُ كَثِيرَةٌ وَمِنْهَا تَأْكُلُونَ(23:21)
'തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്‌. അവയുടെ ഉദരങ്ങളിലുള്ളതില്‍ നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്‌. അവയില്‍ നിന്ന് (മാംസം) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.' (വിശുദ്ധ ഖുര്‍ആന്‍ 23:21)

കന്നുകാലികളിലെ പാലുല്‍പാദനവുമായി ബന്ധപ്പെട്ട ഖുര്‍ആനിന്‍റെ വിവരണവും ആധുനിക ശരീരശാസ്ത്ര  വസ്തുതകളും അത്യന്തം പൊരുത്തപ്പെടുന്നു.

ഈ വിഷയം സാക്കിര്‍ നായിക്ക് വിശദീകരിക്കുന്നത് കാണാന്‍ താഴെയുള്ള വീഡിയോ  പ്ലേ ചെയ്യുക.