Wednesday 14 August 2013

സൂര്യന്‍ അതിന്‍റെ ഭ്രമണപഥത്തിലൂടെ നീന്തികൊണ്ടിരിക്കുന്നു

സൂര്യന്‍ അതിന്‍റെ ഭ്രമണപഥത്തിലൂടെ നീന്തികൊണ്ടിരിക്കുന്നു
ഭൂമി പ്രപഞ്ച മദ്ധ്യത്തില്‍ നിശ്ചലമാണെന്നും, സൂര്യനുള്‍പ്പെടെയുള്ള മറ്റെല്ലാ ഗ്രഹങ്ങളും ഭൂമിയെ ചുറ്റുകയാണ് ചെയ്യുന്നതെന്നുമാണ് കാലങ്ങളായി യൂറോപ്യന്‍ തത്വ ചിന്തകന്മാരും ശാസ്ത്രജഞന്മാരും വിശ്വസിച്ചിരുന്നത്. BC രണ്ടാം നൂറ്റാണ്ടില്‍ ടോളമിയുടെ കാലം മുതല്‍ക്ക് തന്നെ പ്രപഞ്ചത്തിന്‍റെ ഈ ഭൗമകേന്ദ്രീകൃത സങ്കല്പം (Geocentric) നിലവിലുണ്ടായിരുന്നു.



 1512 ല്‍ നിക്കോളാസ് കോപ്പര്‍ നിക്കസ് അദ്ദേഹത്തിന്‍റെ ഗ്രഹസഞ്ചാരത്തിന്‍റെ സൗരകേന്ദ്രീകൃത സിദ്ധാന്തം (Heleo Centric Theory of Planetory Motion) അഥവാ സൂര്യന്‍ പ്രപഞ്ച മദ്ധ്യത്തില്‍ നിശ്ചലമാണെന്നും മറ്റു ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റുകയുമാണെന്ന സിദ്ധാന്തം മുന്നോട്ട് വച്ചു.




 1609 ല്‍ ജര്‍മ്മന്‍ ശാസ്ത്രജഞനായ യോഹാനസ് കെപ്ലര്‍ (Yohannas Keppler) അസ്ട്രോനോമിയ നോവ (Astronomia Nova) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. സൂര്യന് ചുറ്റും ഗ്രഹങ്ങള്‍ അണ്ഡാകൃതിയായി (Elliptical Orbits) മാത്രമല്ല, അവയുടെ സ്വന്തം അച്ചുതണ്ടില്‍ ക്രമരഹിതമായ വേഗതയിലും (irregular speed) ചലിച്ചു കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം തന്‍റെ കൃതിയില്‍ സമര്‍ത്തിച്ചു. രാത്രിയുടെയും പകലിന്‍റെയും അനുക്രമവും, സൗരയൂഥത്തിന്‍റെ (Solar System) വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും, പ്രതിഭാസങ്ങളും ഈ കണ്ടു പിടുത്തത്തോടെ യൂറോപ്യന്‍ ശാസ്ത്രകാരന്മാര്‍ക്ക് വ്യക്തമായും കൃത്യമായും വിശദീകരിക്കുവാന്‍ സാധിച്ചു. 






സൂര്യന്‍ നിശ്ചലമാണെന്നും ഭൂമിയെ പോലെ അതിന്‍റെ അച്ചുതണ്ടില്‍ കറങ്ങുന്നില്ലെന്നും ഈ കണ്ടു പിടുത്തങ്ങള്‍ക്ക് ശേഷം വിശ്വസിക്കപെട്ടു. ഈ അപസിദ്ധാന്തം സ്കൂളിലെ ഭൂമിശാസ്ത്ര പുസ്തകങ്ങളില്‍  മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു.

ഇനി ഈ വിഷയവുമായി ബന്ധപ്പെട്ടു വിശുദ്ധ ഖുര്‍ആനില്‍ ഉള്ള പരാമര്‍ശം ശ്രദ്ധിക്കുക.

وَهُوَ الَّذِي خَلَقَ اللَّيْلَ وَالنَّهَارَ وَالشَّمْسَ وَالْقَمَرَ ۖ كُلٌّ فِي فَلَكٍ يَسْبَحُونَ (21:33)
അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു. (21:33)


'യസ്ബഹൂന്‍' എന്ന പദത്തിന്‍റെ അര്‍ത്ഥം നീന്തുന്നു,സഞ്ചരിക്കുന്നു  എന്നൊക്കെയാണ്. ഈ പദം ചലിക്കുന്ന വസ്തുവില്‍ (Moving body) നിന്നുത്ഭവിക്കുന്ന ഏത് തരം ചലനത്തെയും സൂചിപ്പിക്കുന്ന ആശയം ഉള്‍കൊള്ളുന്നു. തറയിലുള്ള ഒരു വ്യക്തിയെക്കുറിച്ചാണീ പദമുപയോഗിക്കുന്നതെങ്കില്‍ തറയില്‍ കിടന്ന് ഉരുളുകയാനെന്നല്ല ഈ പദത്തിന്‍റെ അര്‍ഥം. മറിച്ച്  അയാള്‍ നടക്കുകയാണെന്നോ, ഓടുകയാണെന്നോ എന്നര്‍ത്ഥം വെള്ളത്തിലുള്ള ഒരു വ്യക്തിയെ കുറിച്ചാണ് ഈ പദമുപയോഗിക്കുന്നുവെങ്കില്‍ അയാള്‍ ഒഴുകുകയാണെന്നള്ള , മറിച്ച് നീന്തുകയാണ് എന്നാണ് അര്‍ത്ഥം. ഇതേ പോലെത്തന്നെ സൂര്യനെ പ്പോലുള്ള ബഹിരാകാശവസ്തു (celestial body) വിനെകുറിച്ചാണ് ഈ പദം ഉപയോഗിക്കുന്നതെങ്കില്‍ ശൂന്യാകാശത്ത് കൂടി അവ ചലിക്കുന്നുവെന്നു മാത്രമല്ല, പ്രത്യുത ചലനത്തോടൊപ്പം അവ സ്വയം കറങ്ങുന്നുവെന്നും അര്‍ത്ഥമാക്കുന്നു. സൂര്യന്‍ അതിന്‍റെ അച്ചുതണ്ടില്‍ കറങ്ങികൊണ്ടിരിക്കുന്നുവെന്ന വസ്തുത മിക്ക സ്കൂള്‍ പാഠപുസ്തകങ്ങളിലും ഇപ്പോള്‍ പുതുതായി എഴുതിചേര്‍ത്തിട്ടുണ്ട്. 

സൂര്യന്‍റെ പ്രതിബിംബം പ്രതിഫലിപ്പിക്കുന്ന ഉപകരണം മേശപ്പുറത്ത് വച്ച് കൊണ്ട് സൂര്യന്‍റെ സ്വയം പ്രദക്ഷിണം നമുക്ക് തെളിയിക്കാനാകും. (നേരിട്ട് സൂര്യനെ നോക്കുന്നത് അന്ധത വരുത്തും) ഓരോ 25 ദിവസം തോറും പ്രദക്ഷിണം പൂര്‍ത്തിയാക്കുന്ന സൗരബിന്ദുക്കള്‍ നിരീക്ഷിക്കപ്പെട്ടതില്‍ നിന്നും സൂര്യന്‍റെ സ്വയം പ്രദക്ഷിണത്തിന് ഏതാണ്ട് 25 ദിവസമെടുക്കും എന്ന് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. 

യഥാര്‍ത്ഥത്തില്‍ സെക്കന്‍റില്‍ 150 മൈല്‍ ശൂന്യാകാശത്തിലൂടെ സൂര്യന്‍ യാത്ര ചെയ്യുന്നു. ഇതില്‍ നമ്മുടെ ക്ഷീരപദത്തിന്‍റെ മധ്യത്തിലൂടെ ഒരു തവണ കറങ്ങുന്നതിന് 2000 മില്ല്യന്‍ വര്‍ഷങ്ങളെടുക്കുന്നു. 

ഇനി വിശുദ്ധ ഖുര്‍ആനിന്‍റെ മറ്റൊരു ആയത്ത് കാണുക.

لَا الشَّمْسُ يَنبَغِي لَهَا أَن تُدْرِكَ الْقَمَرَ وَلَا اللَّيْلُ سَابِقُ النَّهَارِ ۚ وَكُلٌّ فِي فَلَكٍ يَسْبَحُونَ( 36:40)
സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.(36:40)

സൂര്യനും ചന്ദ്രനും വെവ്വേറെ ഭ്രമണ പദങ്ങളുണ്ടെന്നും അവ അവയുടെ ഭ്രമണ പദത്തില്‍ കറങ്ങികൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന ആധുനികജ്യോതി ശാസ്ത്രത്തിന്‍റെ സുപ്രധാന കണ്ടുപിടുത്തത്തെയാണ് ഈ വചനം പരാമര്‍ശിക്കുന്നത്. ആധുനിക ജ്യോതിശാസ്ത്രം, സൗരയൂഥ വ്യൂഹത്തോടൊപ്പം സൂര്യന്‍ സഞ്ചരിക്കുന്ന നിര്‍ണ്ണിത സ്ഥലം നിര്‍ണ്ണയിച്ചിട്ടുണ്ട്. സൗരശീര്‍ഷം (Solar Apex) എന്നാണിതിന്‌ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. കൃത്യമായ സ്ഥാനം നന്നായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന (firmly established) ഹെര്‍കുലീസ് തരാഗണത്തില്‍ (Constellation of Hercules alpha Lyrae) സ്ഥിതി ചെയ്യുന്ന ബിന്ദുവിലേക്ക് സൗരയൂഥം അതിദ്രുതം ചലിച്ചു കൊണ്ടിരിക്കുകയാണ്. 



സൂര്യന്‍ എങ്ങിനെ അതിന്‍റെ ഭ്രമണപദത്തില്‍കൂടി സഞ്ചരിക്കുന്നുവെന്ന് മുകളിലുള്ള ചിത്രത്തില്‍ കണ്ടുവല്ലോ. ഇനി സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങള്‍ എങ്ങിനെ സൂര്യനെ  പിന്തുടരുന്നുവെന്നും താഴെയുള്ള വീഡിയൊ യില്‍ കണ്ടു മനസ്സിലാക്കുക






ഭൂമിയെ ചുറ്റുവാന്‍ എടുക്കുന്ന അതേ കാലയളവ് കൊണ്ട് തന്നെ ചന്ദ്രന്‍ അതിന്‍റെ അച്ചുതണ്ടില്‍ സ്വയം കറങ്ങുകയും ചെയ്യുന്നു. ഒരു കറക്കം പൂര്‍ത്തിയാക്കുന്നതിന് ഏകദേശം 29 ദിവസങ്ങളെടുക്കുന്നു. 

ഇത്തരത്തിലുള്ള ധാരാളം ശാസ്ത്ര വിഷയങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ശാസ്ത്രീയ വിഷയങ്ങളുടെയും അവയുടെ കൃത്യതയുടെയും മുന്‍പില്‍ ആരും അന്ധാളിച്ച് പോകും.