Tuesday 13 August 2013

ഭൂമിയുടെ ഗോളാകൃതി

ഇസ്ലാമും ആധുനിക ശാസ്ത്രവും

ഭൂമിയുടെ ഗോളാകൃതി

ഭൂമി പരന്നതാണെന്നായിരുന്നു ആദ്യ കാലജനങ്ങളുടെ വിശ്വാസം. അറ്റത്തെത്തിയാല്‍ വീണു പോകുമെന്ന ഭയത്താല്‍ അധികദൂരം സഞ്ചരിക്കുവാന്‍ മനുഷ്യന്‍ ഭയപ്പെട്ടിരുന്നു. 1597-ല്‍ ലോകം ചുറ്റി സഞ്ചരിച്ച ഫ്രാന്‍സിസ് ഡ്രൈക്ക് (Francis Drake) ആണ് ഭൂമി ഉരുണ്ടതാണെന്ന് ആദ്യമായി തെളിയിച്ചത്. 




രാപ്പകലുകളുടെ മാറ്റത്തെ പറ്റിയുള്ള താഴെക്കാണുന്ന ഖുര്‍ആനീക വചനം ശ്രദ്ധിക്കുക.

أَلَمْ تَرَ أَنَّ اللَّـهَ يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي إِلَىٰ أَجَلٍ مُّسَمًّى وَأَنَّ اللَّـهَ بِمَا تَعْمَلُونَ خَبِيرٌ.(31:29)
"അല്ലാഹു രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന് നീ ചിന്തിച്ചു നോക്കിയിട്ടില്ലേ? അവന്‍ സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം നിര്‍ണിതമായ ഒരു അവധിവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണെന്നും (നീ ആലോചിച്ചിട്ടില്ലേ?)"  (31:29)




രാത്രി മെല്ലെ മെല്ലെ പകലിലേക്കും പകല്‍ രാത്രിയിലേക്കും മാറി മാറി വരിക എന്നതാണ് പ്രവേശിപ്പിക്കുക എന്നത് കൊണ്ടിവിടെ അര്‍ത്ഥമാക്കുന്നത്. ഭൂമി ഉരുണ്ടതാണെങ്കില്‍ മാത്രമേ ഈ പ്രതിഭാസം നടക്കുകയുള്ളൂ. ഭൂമി പരന്നതായിരുന്നുവെങ്കില്‍ രാത്രിയില്‍ നിന്ന് പകലിലേക്കും പകലില്‍ നിന്ന് രാത്രിയിലേക്കും പെട്ടെന്നുള്ള മാറ്റം ഉണ്ടാകുമായിരുന്നു. താഴെ കാണുന്ന വചനവും ഭൂമിയുടെ ഗോളാകൃതിയെയാണ് സൂചിപ്പിക്കുന്നത്

خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۗ أَلَا هُوَ الْعَزِيزُ الْغَفَّارُ (39:5)
ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട് അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും. (39:5)

ചുറ്റിപ്പൊതിയുക, വലയം ചെയ്യുക എന്നീ അര്‍ത്ഥങ്ങളുള്ള  കവ്വറ എന്ന അറബി പദമാണിവിടെ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് (അഥവാ തലക്ക് ചുറ്റും തലപ്പാവ് ചുറ്റിയ രീതി).  ഭൂമി ഉരുണ്ടതാണെങ്കില്‍ മാത്രമേ ചുറ്റിപ്പൊതിയല്‍, വലയം ചെയ്യല്‍ എന്നീ പ്രതിഭാസങ്ങള്‍ നടക്കുകയുള്ളൂ.

ഭൂമി പന്ത് പോലെ കൃത്യമായി ഉരുണ്ടതല്ല, മറിച്ച് ഭൗമഗോളാകൃതി ആണ്. അതായത് ധ്രുവങ്ങള്‍ പരന്നതാണെന്നര്‍ഥം. താഴെ കാണുന്ന വചനം ഭൂമിയുടെ കൃത്യമായ ആകൃതിയുടെ വിവരണമുള്‍ക്കൊള്ളുന്നു.

 وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا (79:30)
അതിനു ശേഷം ഭൂമിയെ അവന്‍ മുട്ടയുടെ ആകൃതിയിലാക്കിയിരിക്കുന്നു. (79:30)

ഈ ആയത്തിലെ 'ദഹാഹ' എന്ന പദത്തിന് 'വികസിപ്പിക്കുക/  പരത്തുക' എന്നും 'മുട്ട' എന്നുമൊക്കെ വിവിധ അര്‍ത്ഥങ്ങള്‍ ഉണ്ട്. 'ഒട്ടകപക്ഷിയുടെ മുട്ട' എന്നും ഇതിനര്‍ത്ഥമുണ്ട്. ഒട്ടകപക്ഷിയുടെ മുട്ടയുടെ ആകൃതി ഭൂമിയുടെ ഭൗമഗോള (geosphecical) ആകൃതിയോട് സാദൃശ്യപ്പെടുന്നു.


ഒട്ടകപക്ഷിയുടെ മുട്ട


ഭൂമി പരന്നതാണെന്നതായിരുന്നു ഖുര്‍ആന്‍ അവതരിക്കപ്പെട്ട കാലഘട്ടത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ധാരണ. എങ്കിലും ഇതില്‍ നിന്നും വ്യത്യസ്തമായി ഖുര്‍ആന്‍ ഭൂമിയുടെ ആകൃതി ശരിയാവണ്ണം വിശദീകരിക്കുന്നു.