Monday 12 August 2013

പ്രാരംഭ വാതക പിണ്ഡം (Initial-Gaseous-Mass)

Quran & Modern Science 



പ്രപഞ്ചത്തില്‍ ആകാശഗംഗകളുടെ രൂപീകരണത്തിനു മുന്‍പ് ബാഹ്യാകാശ പദാര്‍ത്ഥം പ്രാരംഭ ദശയില്‍ വാതക പിണ്ഡത്തിന്‍റെ രൂപത്തിലായിരുന്നുവെന്ന് ശാസ്ത്രജഞന്മാര്‍ പറയുന്നു. ചുരുക്കത്തില്‍ ഭീമമായ വാതക പദാര്‍ത്ഥമോ (gaseous matter) മേഘങ്ങളോ ആയിരുന്നു ആകാശഗംഗകളുടെ രൂപീകരണത്തിന് മുന്‍പ് നിലവിലുണ്ടായിരുന്നതെന്നര്‍ത്ഥം. പ്രാരഭ വാതക പിണ്ഡത്തില്‍ (Initial celestial matter) നെ സൂചിപ്പിക്കുന്നതിന് പുക എന്ന പദമാണ് വാതകമെന്ന പദത്തെക്കാള്‍ കൂടുതല്‍ അനുയോജ്യം. താഴെ കാണുന്ന ഖുര്‍ആനീക വചനം  പ്രപഞ്ചത്തിന്‍റെ ഈ അവസ്ഥയെ സൂചിപ്പിക്കുന്നു. പുക എന്നര്‍ത്ഥമാക്കുന്ന ദുഖാന്‍ എന്ന പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചത്.

ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ(41:11)
"അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു."

മഹാ വിസ്ഫോടനത്തിന് അനുരൂപമായ മറ്റൊരു വസ്തുതയാണ്. മുഹമ്മദ്‌ നബി(സ)യുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അറബികള്‍ ഈ വസ്തുതയെക്കുറിച്ച് അജഞരായിരുന്നു. എങ്കില്‍ പിന്നെ ഈ അറിവിന്‍റെ ഉത്ഭവം എന്തായിരിക്കും?  ഇതും വിശുദ്ധ ഖുര്‍ആനിന്‍റെ ദൈവീകതക്ക് വ്യക്തമായ മറ്റൊരു തെളിവാണ്.