Sunday 11 August 2013

പ്രപഞ്ച സൃഷ്ടിപ്പ്: മഹാസ്ഫോടനം

Quran & Modern Science 

മഹാവിസ്ഫോടനം എന്ന് പരക്കെ അറിയപ്പെടുന്ന പ്രതിഭാസത്തിലാണ് പ്രപഞ്ച സൃഷ്ടി ഇന്ന് വിശദീകരിക്കപ്പെടുന്നത്. ജ്യോതിശാസ്ത്രജഞരും, ജ്യോതിര്‍ ഭൗതികശാസ്ത്രജഞരും (Astrophysicists) പതിറ്റാണ്ടുകളോളമായി സ്വരൂപിച്ചെടുത്ത നിരീക്ഷണപരീക്ഷണ വസ്തുതകള്‍ ഈ സിദ്ധാന്തത്തിനു പ്രബലത നല്‍കുന്നു. മഹാവിസ്ഫോടന സിദ്ധാന്തപ്രകാരം പ്രപഞ്ചം പ്രാരംഭത്തില്‍ വന്‍പിണ്ഡം (Bigmass) പ്രാഥമിക നെബുല (Primary Nebula) ആയിരുന്നു. മഹാവിസ്ഫോടനത്തെ ത്തുടര്‍ന്ന് വ്യവഛേദീകരണം (Secondary Seperation) നടക്കുകയും ആകാശ ഗംഗകളുടെ രൂപീകരണത്തില്‍ കലാശിക്കുകയും ചെയ്തു. പിന്നീട് ഇവയില്‍ നിന്ന് നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഉടലെടുക്കുകയും ചെയ്തു.




പ്രപഞ്ചോല്‍പത്തി അദ്വിതീയമാണ്; ആക്സ്മികമായതാണ് സംഭവിച്ചതെന്നതിനുള്ള സാധ്യത വെറും പൂജ്യം മാത്രമാണ്. പ്രപഞ്ചോല്‍പത്തിയുമായി ബന്ധപ്പെട്ട താഴെ ക്കാണുന്ന ഖുര്‍ആനിക വചനങ്ങള്‍ ശ്രദ്ധിക്കുക:

أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ (21:30)
"ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ?"

ഖുര്‍ആനീക വചനവും മഹാവിസ്ഫോടനവും തമ്മിലുള്ള വിസ്മയാവഹമായ അനുരൂപത ശ്രദ്ധേയമാണ്. 1400 വര്‍ഷങ്ങള്‍ക്കു മുന്‍പ് അറേബ്യന്‍ മരുഭൂമിയില്‍ പ്രഥമമായി പ്രത്യക്ഷപെട്ട ഒരു ഗ്രന്ഥത്തില്‍  ഇത്തരം നിഗൂഡമായ ശാസ്ത്രീയ തത്വങ്ങള്‍ കടന്നു വന്നത് വിശുദ്ധ ഖുര്‍ആനിന്‍റെ ദൈവീകതക്ക് വ്യക്തമായ തെളിവാണ്.