Wednesday 28 August 2013

മരിച്ച വീട്ടില്‍ ഭക്ഷണമുണ്ടാക്കല്‍

മരണം നടന്ന വീട്ടില്‍ മരണത്തിന്‍റെ 3, 7, 14, 40 എന്നീ ദിവസങ്ങള്‍ക്കും ആണ്ടിനും പ്രത്യേകതകള്‍ കല്‍പ്പിക്കുകയും ആ ദിവസങ്ങളില്‍ പ്രത്യേക ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ സല്‍ക്കരിക്കുകയും ചെയ്യുന്ന സമ്പ്രദായം നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടു വരുന്നു. ഇപ്പോഴിതാ അത് പോയിപ്പോയി മരണദിവസം തന്നെ സദ്യയുണ്ടാക്കി സല്‍ക്കരിക്കുന്നേടത്തോളമെട്ടിയിട്ടുണ്ട്! എന്നാല്‍ ഈ സമ്പ്രദായത്തിന് ഇസ്ലാമില്‍ യാതൊരു മാതൃകയും കാണാന്‍ സാധ്യമല്ല. അതിനാല്‍ തന്നെ അത് അനാചാരമാണെന്ന് തീര്‍ത്ത് പറയാനും സാധിക്കും.

മരണവീട്ടുകാര്‍ തങ്ങളുടെ ഉറ്റ ബന്ധുവിന്‍റെ വേര്‍പാടിലുള്ള ദുഃഖവും മറ്റു പ്രയാസങ്ങളും കാരണം മരണം നടന്ന ആദ്യത്തെ ഒന്ന് രണ്ടു ദിവസങ്ങളില്‍ സ്വന്തം വിശപ്പിന്‍റെ കാര്യമോ ഭക്ഷണത്തിന്‍റെ കാര്യമോ ശ്രദ്ധിച്ചെന്ന് വരില്ല. അതിനാല്‍ ആ സമയങ്ങളില്‍ അയല്‍വാസികളോ അടുത്ത ബന്ധുക്കളോ അവര്‍ക്ക് അങ്ങോട്ട്‌ ഭക്ഷണമുണ്ടാക്കി കൊടുക്കുകയാണ് വേണ്ടത് ഇതാണ് ഈ സമയത്ത് ഇസ്ലാം പഠിപ്പിക്കുന്നതും. അതല്ലാതെ അവരുടെ ദുഃഖം വകവക്കാതെ അവിടെ ഭക്ഷണമുണ്ടാക്കി തിന്നുന്നതല്ല. അതാകട്ടെ അനാചാരവുമാണ്. ഉംദ തന്നെ അക്കാര്യം വ്യക്തമാക്കുന്നത് നോക്കൂ:

ഉംദത്തുസ്സാലിക്  പേജ്:26
Click on  image to enlarge


ᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥ


ഈ ഉദ്ധരണിക്ക് മുസ്ലിയാക്കന്മാര്‍ തന്നെ നല്‍കുന്ന അര്‍ഥം ശ്രദ്ധിക്കുക:

ഉംദ പരിഭാഷ പേജ്:131, പരിഭാഷകന്‍: അബ്ദുറഹിമാന്‍ മഖ്ദൂമി, പൊന്നാനി
Click on  image to enlarge


ഉംദ പരിഭാഷയും വ്യാഖ്യാനവും: 2/441,442. പി.മുഹമ്മദ്‌ മുസ്ലിയാര്‍ മേല്‍മുറി
Click on  image to enlarge
നോക്കൂ, മരിച്ച വീട്ടില്‍ ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ വിളിച്ച് തീറ്റിക്കുന്ന സമ്പ്രദായം അനാചാരമാണെന്ന് (ബിദ്അത്ത്) ഉംദ ഇവിടെ പ്രഖ്യാപിക്കുന്നു.

മാത്രമല്ല, ഈ ചടങ്ങ് മതത്തിന്‍റെ പേരില്‍ നടത്തുന്നവര്‍ ലക്ഷ്യം വെക്കുന്നത് അത് വഴി മയ്യിത്തിന് പ്രതിഫലം ലഭിക്കണം എന്നതാണ്. അതല്ലാതെ മറ്റെന്തെങ്കിലും ഭൗതിക ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ല.  എന്നാല്‍ ഈ വ്യക്തമായ വസ്തുതയെ രണ്ടു മുസ്ലിയാക്കന്മാര്‍ കോട്ടി മാറ്റി അവതരിപ്പിക്കുന്നത് നോക്കൂ:


ഉംദ പരിഭാഷ പേജ്: 79, പരിഭാഷകന്‍: കെ.വി. മുഹമ്മദ്‌ മുസ്ലിയാര്‍ പന്താവൂര്‍
Click on  image to enlarge



ഉംദ പരിഭാഷ പേജ്: 150, പരിഭാഷകന്‍: ഇബ്രാഹീം പുത്തൂര്‍ ഫൈസി
Click on  image to enlarge



നോക്കൂ, എത്ര വലിയ അട്ടിമറിയാണിവിടെ നടത്തിയിരിക്കുന്നത്! മയ്യിത്തിന്‍റെ വീട്ടുകാര്‍ പൊതുജനത്തിന് ഭക്ഷണം കൊടുക്കുന്നതിന്‍റെ ലക്ഷ്യമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് "കരയാന്‍ വേണ്ടി" എന്നാണല്ലോ? ഇത് വ്യക്തമായ തട്ടിപ്പാണെന്നതില്‍ സംശയമില്ല!  കാരണം മൂലഗ്രന്ഥത്തില്‍ അപ്രകാരമൊരു വ്യാഖ്യാനമോ ബ്രേക്കറ്റോ നല്‍കിയിട്ടില്ല! അഥവാ, തങ്ങളുടെ അനാചാരത്തെ പള്ളിദര്‍സുകളില്‍ ഓതി പഠിപ്പിക്കുന്ന ഉംദ തന്നെ എതിര്‍ക്കുന്നത് സാധാരണക്കാരുടെ ശ്രദ്ധയില്‍ പെടാതിരിക്കാനാണ് മുസ്ലിയാക്കന്മാര്‍ ഈ ക്രൂരത കാണിച്ചിരിക്കുന്നത്. 

ചുരുക്കത്തില്‍, മയ്യിത്തിന്‍റെ വീട്ടുകാര്‍ തങ്ങളുടെ ഉറ്റ ബന്ധുവിന്‍റെ മരണത്തിലുള്ള ദുഃഖത്തിലും പ്രയാസത്തിലുമായതിനാല്‍ അവരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു കൊണ്ട് അവര്‍ക്ക് അങ്ങോട്ട്‌ ഭക്ഷണമുണ്ടാക്കികൊടുക്കലാണ് ഇസ്ലാമിക ചര്യ. അതിലപ്പുറം മയ്യിത്തിന് പ്രതിഫലം കിട്ടാന്‍ വേണ്ടി എന്ന ഉദ്ദേശ്യത്തോടുകൂടെയാണെങ്കിലും മരണവീട്ടില്‍ പ്രത്യേകം ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ തീറ്റിക്കുന്ന സമ്പ്രദായം ബിദ്അത്താണെന്ന് ഉംദ പോലും പഠിപ്പിക്കുന്നു. ഇതില്‍ മേല്‍പറഞ്ഞ 3, 7, 14, 40, ആണ്ട് തുടങ്ങിയ എല്ലാ സമയത്തുള്ള സദ്യകളും ഉള്‍പ്പെടുന്നു.

(ഉംദ കിതാബും സുന്നിആചാരങ്ങളും - എസ്.എസ്. ചങ്ങലീരി)