Saturday 17 August 2013

നമസ്കാരശേഷമുള്ള കൂട്ടപ്രാര്‍ത്ഥന

ഫര്‍ള് നമസ്കാര ശേഷം ഇമാം ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുകയും മഅ്മൂമുകള്‍ അതിന് ആമീന്‍ പറയുകയും ചെയ്യുന്ന കൂട്ടുപ്രാര്‍ത്ഥന സമ്പ്രദായം നമ്മുടെ നാട്ടിലെ ഒട്ടു മിക്ക പള്ളികളിലും ഇന്ന് കാണാം. എന്നാല്‍ ഈ സമ്പ്രദായത്തിന് പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവും കാണാന്‍ സാധ്യമല്ല. എന്ന് മാത്രമല്ല, ശാഫിമദ്ഹബും ഈ അനാചാരത്തിന് എതിരാണെന്നതാണ് യാഥാര്‍ത്ഥ്യം. ഉംദയില്‍ നിന്ന് തന്നെ അക്കാര്യം വ്യക്തമാകുന്നു.

ഉംദത്തുസാലിക് പേജ്: 15
Click on  image to enlarge

ᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥᴥ

താഴെ ഈ ഉദ്ധരണിക്ക് മുസ്ലിയാക്കന്മാര്‍ തന്നെ നല്‍കുന്ന അര്‍ഥം കാണുക:

1) ഉംദ പരിഭാഷ പേജ്: 74, പരിഭാഷകന്‍: അബ്ദുറഹിമാന്‍ മഖ്ദൂമി, പൊന്നാനി
Click on  image to enlarge
2) ഉംദ പരിഭാഷ പേജ്: 79, പരിഭാഷകന്‍ : കെ.വി. മുഹമ്മദ്‌ മുസ്ലിയാര്‍ പന്താവൂര്‍

Click on  image to enlarge

3) ഉംദ പരിഭാഷ പേജ്: 86, പരിഭാഷകന്‍ : ഇബ്രാഹീം പുത്തൂര്‍ ഫൈസി

Click on  image to enlarge

4) ഉംദ പരിഭാഷ പേജ്: 2/107, പി. മുഹമ്മദ്‌ മുസ്ലിയാര്‍ മേല്‍മുറി

Click on  image to enlarge

ഇവിടെ ഈ വിഷയകമായ രണ്ട് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്:

1-  നമസ്കാര ശേഷം പ്രാര്‍ത്ഥിക്കണം; പക്ഷെ അത് പതുക്കെയായിരിക്കണം. മാത്രമല്ല, ഇന്ന് നടക്കുന്നത് പോലെ ഇമാം പ്രാര്‍ത്ഥിക്കുകയും മഅ്മൂമുകള്‍ അതിന് ആമീന്‍ പറയുന്ന 'കൂട്ടുപ്രാര്‍ത്ഥനയെക്കുറിച്ച്' പറഞ്ഞിട്ടുമില്ല.

2-   പിന്നില്‍ സ്ത്രീകള്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് എണീറ്റ് പോകണം.

അപ്പോള്‍ ഇവിടെ കൂട്ടുപ്രാര്‍ത്ഥനയെക്കുറിച്ച് ഒന്നും പറയുന്നില്ല. അതൊരു അംഗീകൃത സമ്പ്രദായമായിരുന്നുവെങ്കില്‍ അതൊരിക്കലും ഇവിടെ പറയാതെ വിട്ടുകളയില്ലായിരുന്നു. മറ്റൊന്ന്, സ്ത്രീകള്‍ക്കും പുരുഷന്മാരുടെ തൊട്ടുപിന്നിലായി നമസ്കരിക്കാം എന്ന് വരുന്നു. സ്ത്രീകള്‍ ഒരു മറ പോലുമില്ലാതെ തൊട്ടു പിന്നില്‍ നമസ്കരിക്കുന്നത്കൊണ്ടാണല്ലോ ഇമാം പെട്ടെന്ന് എണീറ്റ് പോകുന്നതിനെ ക്കുറിച്ച് പറയുന്നത്. അഥവാ, സ്ത്രീകളുണ്ടെങ്കില്‍ അവര്‍ പിരിഞ്ഞു പോകുന്നത് വരെ ഇമാമും മഅ്മൂമുകളും അവിടെ തന്നെ ഇരിക്കണം. കാരണം ഇരുകൂട്ടരും ഒന്നിച്ചു പിരിഞ്ഞു പോയാല്‍ പരസ്പരം കൂടിക്കലരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഫുഖഹാക്കള്‍ ഇക്കാര്യം പ്രത്യേകം എടുത്ത് പറഞ്ഞത്.

(ഉംദ കിതാബും സുന്നിആചാരങ്ങളും - എസ്.എസ്. ചങ്ങലീരി)